ഹ്യൂണ്ടായ് ജി90 ജെനസിസ് ഓട്ടോ എക്സ്പോയിൽ...

Written By:

ആഡംബരവും കരുത്തും ആകര്‍ഷണീയതയും ഒത്തിണങ്ങിയ ജെനസിസ് ജി90 മോഡലിനെ ഓട്ടോ എക്സ്പോയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യൂണ്ടായ്.

വിദേശത്ത് കഴിഞ്ഞ വർഷമാണ് ഈ ലക്ഷ്വറി ബ്രാന്റ് ലോഞ്ച് ചെയ്യതത്. ഏവരേയും ആകർഷിക്കുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

231 കുതിരശക്തിയും 396എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 3.8ലിറ്റർ വി6 പെട്രോൾ എൻജിനാണ് ജെനസിസിൽ ഉള്ളത്. 5.0ലിറ്റർ വി8 എൽജിനാണ് ഇതിന്റെ ടോപ് സ്പെക് വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 311കുതിരശക്തിയും 519ടോർക്കും ഉല്പാദിപ്പിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഹ്യൂണ്ടായ്
 

ഇതിന്റെ ഇന്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ ഉയർന്ന നിലവാരമുള്ള ലെതർ സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീ സോൺ ക്ളൈമറ്റ് കൺട്രോൾഎന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എൻവിഎച്ച് ലെവൽ (നോയിസ്,വൈബ്രേഷൻ,ഹാർഷ്നെസ്) കുറയ്ക്കാനായി ടബിൾ ഗ്ളാസ് ഇൻസുലേഷൻ ഉപയോഗിച്ചിരിക്കുന്നു.

ഹ്യുണ്ടായ് ഈ ജെനസിസ് ജി90 മോഡലിനെ ഉടൻ ഇന്ത്യൻ വിപണിയിൽ ഇറക്കുകയില്ല. പകരം ഇതിനെ ഓട്ടോഎക്സ്പോയിൽ മാത്രംപ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ടക്സൺ എസ്‍‌യുവി, നെക്സ്റ്റ് ജനറേഷൻ ഇലാൻട്ര പിന്നെ ഒരു എംപിവി എന്നിവയായിരിക്കും വിപണിയിലെത്താൻ പോകുന്ന വാഹനങ്ങൾ.

 
English summary
Hyundai To Showcase Luxury Brand Genesis At The 2016 Auto Expo
Story first published: Thursday, January 28, 2016, 16:28 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X