കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

Written By:

ലോകത്താകമാനമായി അതിവേഗത്തിൽ വികാസം പ്രാപിച്ചുക്കൊണ്ടിരിക്കുന്ന എസ്‌യുവി രംഗത്തേക്ക് കൊറിയൻ വാഹന നിർമാതാവായ ഹ്യുണ്ടായ് പുത്തൻ വാഹനവുമായി കടന്നു വരുന്നു. എലൈറ്റ് ഐ20 പ്ലാറ്റ്ഫോമിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഈ പുത്തൻ കോംപാക്ട് എസ്‌യുവി അടുത്തവർഷം അവസാനത്തോടെയായിരിക്കം വിപണിയിലെത്തുക.

എസ്‌യുവിയുടെ ബി സെഗ്മെന്റിൽ ടക്സണിന് താഴെയായിട്ടായിരിക്കും വിദേശത്ത് ഈ പുത്തൻ എസ്‌യുവി അവതരിക്കുക. ഇന്ത്യൻ വിപണിയിൽ ക്രേറ്റയ്ക്കും ടക്സണിനുമിടയിലായിട്ടായിരിക്കും പുതിയ വാഹനത്തിന്റെ സ്ഥാനം.

To Follow DriveSpark On Facebook, Click The Like Button
കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ഹ്യുണ്ടായ് 2014ൽ പ്രദർശനം നടത്തിയ ഇൻട്രാഡോ കോൺസ്പെറ്റിനെ ആധാരപ്പെടുത്തിയായിരിക്കും ഈ പുത്തൻ കോംപാക്ട് എസ്‌യുവിയുടെ നിർമാണം.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

കമ്പനിയുടെ ഫ്ലൂയിഡിക് സക്ൾപ്ചർ 2.0 ഡിസൈൻ ഫിലോസഫിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വലുപ്പമേറിയ ഹെക്സാഗണൽ ഗ്രില്ലും വീതികുറഞ്ഞ നീളമേറിയ ഹെഡ്‌ലാമ്പുമായിരിക്കും വാഹനത്തിന്റെ മുഖ്യാകർഷണം.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ഒരു എസ്‌യുവിക്ക് അത്യാവശ്യം വേണ്ട ക്യാരക്ടർ ലൈനും വീതികൂടിയ വീൽ ആർച്ചുകളും ഈ വാഹനത്തിൽ ഉൾപ്പെട്ടിരിക്കുന്നതായിരിക്കും.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ഐ20യെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന ഈ ചെറു എസ്‌യുവിക്ക് സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്ന തരത്തിൽ പ്രീമിയം ഫീച്ചറുകളായിരിക്കും ഉൾപ്പെടുത്തുക.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ടച്ച് സ്ക്രീൻ മൾട്ടി മീഡിയ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്ട്രെ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തുന്നതായിരിക്കും.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ഐ20 പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും പുതിയ ഐ30ക്ക് കരുത്തേകുന്ന എൻജിനാണ് ഈ പുതിയ വാഹനത്തിൽ ഉൾപ്പെടുത്തുക.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

ടർബോചാർജ്ഡ് 1.0ലിറ്റർ ത്രീ സിലിണ്ടർ, 1.4 ലിറ്റർ ഫോറ്‍ സിലിണ്ടർ പെട്രോൾ എൻജിനുകളും 1.6ലിറ്റർ ഡീസൽ എൻജിനുമായിരിക്കും ഇതിൽ ഉൾപ്പെടുത്തുക.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

സെഡാനെക്കാളും ഇന്ത്യൻ വിപണിയിൽ എസ്‌യുവിക്കുള്ള വൻ ഡിമാന്റുകൾ മാനിച്ച് എത്രയും വേഗം ഇന്ത്യൻ വിപണിയിലേക്കുള്ള അരങ്ങേറ്റവും കുറിക്കാനിരിക്കയാണ് ഹ്യുണ്ടായ്.

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

എന്നാൽ ഈ കോംപാക്ട് എസ്‌യുവിക്ക് മുൻപായി ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശനം നടത്തിയ കാർലിനോ കോംപാക്ട് എസ്‌യുവിയുടെ അവതരണമായിരിക്കും ആദ്യം നടക്കുക.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Developing New Compact SUV Based On The i20
Story first published: Wednesday, September 21, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark