വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

Written By:

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്‌ ഐ 30 ഹാച്ച്ബാക്കിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു. ഹ്യൂണ്ടായുടെ ഐ 10 ,ഐ 20 എന്നീ മോഡലുകളും ഇവയുടെ ഗ്രാന്റ്‌ എലൈറ്റ്‌ മോഡലുകളും വിപണിയിലെ താരങ്ങളാണ്‌. ഹ്യുണ്ടായിൽ നിന്നുമുള്ള മറ്റൊരു വാഗ്ദാനമാണ് മൂന്നാം തലമുറക്കാരനായ ഐ30.

ഈ വർഷം അവസാനത്തോടു കൂടി കൊറിയൻ വിപണിപിടിക്കുമെന്ന പറയപ്പെടുന്ന ഈ മോഡലിന്റെ ടിവി പരസ്യചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടിരിക്കുന്നു. 2016 സെപ്തംബർ 8 പാരീസ് മോട്ടോർഷോയിലായിരിക്കുമിതിന്റെ ആദ്യപ്രദർശനം നടത്തപ്പെടുക അതിനുശേഷമായിരിക്കും വിപണിയിലേക്കുള്ള വരവ്.

To Follow DriveSpark On Facebook, Click The Like Button
വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

സ്മാർട്ട്, മോഡേൺ, പ്രീമിയം, സ്പോർട്സ്, സ്പോർട്സ് പ്രീമിയം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഐ30 എത്തുന്നത്. മൂന്ന് എൻജിൻ ഓപ്ഷനുകളോടെയാണ് ഈ വാഹനമെത്തുന്നത്.

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

138ബിഎച്ച്പിയുള്ള 1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 201ബിഎച്ച്പിയുള്ള 1.6ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.6ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ എൻജിനുകളായിരിക്കും ഉൾപ്പെടുത്തുക.

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

ട്രാൻസിമിഷൻ സംബന്ധിച്ച് അറിയിച്ചിരിക്കുന്നത് 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്തുമെന്നാണ് മാനുവൽ ഗിയർബോക്സ് സംബന്ധിച്ചൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്, എൽഇഡി ടേൺ ഇന്റിക്കേറ്റർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎമുകൾ, 18 ഇഞ്ച് അലോയ് വീൽ, ലെതർ സ്റ്റിയറിംഗ് വീൽ, 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഉൾപ്പെടുന്നത്.

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, അഡ്‌വാൻസ്ഡ് ട്രാക്ഷൻ കോർണെറിംഗ് കൺട്രോൾ, ഹീൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ, ബ്ലൈന്റ് സ്പോർട് ഡിറ്റക്ഷൻ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും നൽകിയിട്ടുണ്ട്.

  
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Reveals Specifications Of The Third-Generation i30
Story first published: Saturday, September 3, 2016, 16:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark