1.50ലക്ഷം രൂപയുടെ വമ്പിച്ച ഓഫറുമായ് ഹ്യുണ്ടായ്!!!

Written By:

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് ഓഫർ ഏർപ്പെടുത്തിയിരിക്കുന്നു. മെഗാ മൺസൂൺ കാർണിവെൽ എന്ന സംരംഭത്തിന്റെ ഭാഗമായിട്ടാണ് ആനുകൂല്യം. മൺസൂൺക്കാലത്തെ വില്പനയിലുണ്ടാകുന്ന ഇടിവിനെ നേരിടാൻ കൂടിയാണ് പ്രധാനമായും ഈ ഓഫറുകൾ ലഭ്യമാക്കിയിട്ടുള്ളത്.

മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ഒന്നര ലക്ഷത്തോളം വരുന്ന ഓഫറാണ് ചില തിരഞ്ഞെടുത്ത മോഡലുകൾക്കായി നൽകിയിട്ടുള്ളത്. ഈ ഉയർന്ന ഓഫർ ലഭ്യമാക്കിയിട്ടുള്ള കാറുകളേതെന്നറിയാൻ തുടർന്നു വായിക്കൂ.

ഹ്യുണ്ടായ് എലൈറ്റ് ഐ20

ഹ്യുണ്ടായ് എലൈറ്റ് ഐ20

എലൈറ്റ് ഐ20-യുടെ ഡീസൽ മോഡലിന് മാത്രമാണ് ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 10,000രൂപ വരെയുള്ള ആനുകൂല്യം ലഭ്യമാക്കാം.

ഹ്യുണ്ടായ് ഇയോൺ

ഹ്യുണ്ടായ് ഇയോൺ

ഇയോണിന്റെ പെട്രോൾ, സിഎൻജി മോഡലുകൾ 40,000രൂപയുടെ കിഴിവോടെ ലഭ്യമായിരിക്കും.

ഹ്യുണ്ടായ് ഐ10

ഹ്യുണ്ടായ് ഐ10

42,500രൂപയുടെ ആനുകൂല്യമാണ് ഐ10ന്റെ പെട്രോൾ, സിഎൻജി മോഡലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായ് എക്സെന്റ്

ഹ്യുണ്ടായ് എക്സെന്റ്

ഹ്യുണ്ടായ് എക്സെന്റിന്റെ ഡീസൽ,പോട്രോൾ മോഡലുകൾക്ക് ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. ഡീസലിന് 52,000രൂപയും പെട്രോളിന് 47,000രൂപയുടെ ആനുകൂല്യവുമാണ് നൽകിയിട്ടുള്ളത്.

ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഗ്രാന്റ് ഐ10ന്റെ പെട്രോൾ, സിഎൻജി മോഡലുകൾക്ക് 63,000രൂപയുടെ ഓഫറും ഡീസൽ വേരിയന്റിന് 71,000രൂപയുടെ ഓഫറുമാണ് ലഭ്യമായിട്ടുള്ളത്.

ഹ്യുണ്ടായ് വെർണ

ഹ്യുണ്ടായ് വെർണ

വെർണയുടെ ഡീസൽ, പെട്രോൾ മോഡലുകൾക്ക് 80,000രൂപ ഓഫറായി നൽകിയിട്ടുണ്ട്.

ഹ്യുണ്ടായ് ഇലാൻട്ര

ഹ്യുണ്ടായ് ഇലാൻട്ര

1.50ലക്ഷത്തോളം വരുന്ന ആനുകൂല്യമാണ് ഇലാൻട്രയുടെ ഡീസൽ, പെട്രോൾ വേരിയന്റുകൾക്ക് ലഭിക്കുക.

ഹ്യുണ്ടായ് സാന്റാഫെ

ഹ്യുണ്ടായ് സാന്റാഫെ

ഹ്യുണ്ടായുടെ സാന്റെ ഫെയ്ക്കും 1.50ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹ്യുണ്ടായ് ഈ രണ്ട് മോഡലുകൾക്കുമാണ് ഏറ്റവും കൂടുതൽ ഓഫർ നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ

കൂടുതൽ വായിക്കൂ

മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

 
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai India Offering Benefits & Discounts Worth Up To Rs. 1.50 Lakh
Story first published: Friday, July 8, 2016, 16:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark