ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്റെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി
ഹ്യുണ്ടായ് ഇന്ത്യയിലെത്തി ഇരുപത് വർഷം തികയുന്നതിന്റെ ഭാഗമായി ഗ്രാന്റ് ഐ10ന്റെ പുത്തൻ പതിപ്പിനെ പുറത്തിറക്കി. 2014ൽ കാർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ച ഗ്രാന്റ് ഐ10 ഏകദേശം മൂന്നുലക്ഷത്തോളം കൂടുംബങ്ങളിലെ ഒരംഗമായി മാറിയിരിക്കുന്നു.
ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം
ഈ പുതിയ എഡിഷൻ ഇറക്കുന്നത് വഴി കൂടുതൽ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുറച്ച് നാളുകൾക്ക് മുൻപാണ് എക്സെന്റിന്റെ പ്രത്യേക പതിപ്പിനെ ഇറക്കിയത്.

പെട്രോൾ, ഡീസൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് പ്രത്യേക പതിപ്പിനെ ഇറക്കിയിരിക്കുന്നത്. കൂടാതെ രണ്ട് വേരിയന്റുകൾക്കും 55,000, 65,000 രൂപാനിരക്കിൽ ആനുകൂല്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

6.2 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം, റെഡ്-ബ്ലാക്ക് ഇന്റീരിയർ, റിയർ സ്പോയിലർ, ബ്ലാക്ക് ബി-പില്ലർ, ഗ്രാഫിക്സ് എന്നീ പുതുമകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

82ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ 4സിലിണ്ടർ പെട്രോൾ എൻജിനും 70 ബിഎച്ച്പിയും 160എൻഎം ടോർക്കും നൽകുന്ന 1.1ലിറ്റർ 3സിലിണ്ടർ ഡീസൽ എൻജിനുമാണ് ഈ എഡിഷന് കരുത്തേകാൻ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

സ്പെഷ്യൽ എഡിഷന്റെ പെട്രോൾ വേരിയന്റിന് 5.6-5.72ലക്ഷവും, ഡീസൽ വേരിയന്റിന് 6.60-6.64ലക്ഷവുമാണ് വില(ദില്ലി എക്സ്ഷോറൂം).

ഓഫ് റോഡ് പ്രേമികൾക്കായുള്ള കരുത്തുറ്റ വാഹനങ്ങൾ

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ


Click it and Unblock the Notifications








