വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

Written By:

1998ൽ സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായ് സാൻട്രോയെ ഇന്ത്യയിൽ എത്തിച്ചതോടെയാണ് വൻവിജയമായി തീർന്നത്. വാസ്തവത്തിൽ ടോൾബോയ് സാൻട്രോയുടെ അവതരണം വിപണിയെതന്നെ പിടിച്ചുകുലുക്കി എന്നുവേണം പറയാൻ. അതുവരെ മാരുതി സുസുക്കിമാത്രമായിരുന്നു ഇന്ത്യൻ വിപണി അടക്കിവാണിരുന്നത്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

മാരുതിക്ക് തൊട്ടുപിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാകാൻ ഹ്യുണ്ടായെ സഹായിച്ചതും സാൻട്രോ തന്നെയാണ്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

പതിനാറുവർഷത്തെ ജൈത്രയാത്രയ്ക്കും 1.9മില്ല്യൺ യൂണിറ്റുകൾ വിറ്റഴിച്ചതിനുമൊടുവിൽ 2015ഓടുകൂടി ഈ ടോൾബോയ് ഹാച്ച്ബാക്ക് വിടവാങ്ങുകയായിരുന്നു.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

മാരുതി 800 കഴിഞ്ഞാൽ ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നായിരുന്നു സാൻട്രോ. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലായിരുന്ന ഹ്യുണ്ടായെ ജനപ്രിയമാക്കുന്നതിൽ സാൻട്രോ വഹിച്ച പങ്ക് വളരെ വലുതാണ്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

മാരുതി, ഫോഡ്, ജനറൽ മോട്ടോഴ്സ് തുടങ്ങിയവർ വിപണിയിൽ തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹ്യുണ്ടായ് സാൻട്രോയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ സ്വാധീനം ചെലുത്താൻ സാൻട്രോയ്ക്ക് സാധിക്കില്ലെന്നായിരുന്നു കാർ മേഖലയിലെ ചില വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നത്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

എന്നാൽ മൂന്ന് ലക്ഷമെന്ന പ്രൈസ് ടാഗിൽ വിപണിയിലെത്തിയ സാൻട്രോയ്ക്ക് ഏവരുടേയും കണക്കുകൾ തെറ്റിച്ചുകൊണ്ട് വമ്പിച്ച സ്വീകാര്യത തന്നെ ലഭിച്ചു.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

ഇടത്തരക്കാരുടെ പ്രിയമേറിയ കാറായി വിപണിയിൽ നിലകൊണ്ടിരുന്ന സാൻട്രോ ഒരു വൻ തിരിച്ചുവരവിനൊരുങ്ങുകയാണ്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

98 കാലഘട്ടങ്ങളിൽ ഇന്ത്യയിൽ കൈയിലൊതുങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഒരേയൊരു കാറായിരുന്നു സാൻട്രോ എന്നതിനാൽ ഇടത്തരക്കാരായിരുന്നു ആവശ്യക്കാരിൽ ഏറിയപേരും.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

കുറഞ്ഞ നിരക്കിൽ മറ്റ് കാറുകളിലൊന്നുമില്ലാത്ത മികവുറ്റ ഫീച്ചറുകളും സാൻട്രോയുടെ പ്രത്യേകതയായിരുന്നു. ഇക്കാരണത്താൽ തന്നെ ഉപഭോക്താക്കളെ ആകർഷിക്കുക എന്നത് സാൻട്രോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളൊരു കാര്യമായിരുന്നില്ല.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

സാൻട്രോയ്ക്ക് തൊട്ടടുത്ത മോഡലായിരുന്നു ഹ്യുണ്ടായ് ഇയോൺ എങ്കിലും മികച്ച വില്പന കാഴ്ചവെക്കാൻ ഇയോണിന് സാധിച്ചില്ല. നിലവിൽ ഗ്രാന്റ് ഐ10 ഇന്ത്യയിലെ പ്രശസ്ത മോഡലാണെങ്കിൽ കൂടിയും സാൻട്രോയ്ക്ക് പകരം വെക്കാൻ വേറൊന്നിനുമാകില്ലെന്നതു കൊണ്ടാണ് കൊറിയൻ നിർമാതാവ് സാൻട്രോയുമായൊരു തിരിച്ചുവരവിനൊരുങ്ങുന്നത്.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

പുതുമയാർന്ന ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള നിർമാതാവാണ് ഹ്യുണ്ടായ്. അതുകൊണ്ട് തന്നെ പുതിയ ഡിസൈനിലും ഫീച്ചറുകളിലും തിരിച്ചെത്തുന്ന സാൻട്രോയ്ക്ക് നിരവധി ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

ഹ്യുണ്ടായ് സാൻട്രോ ടോൾബോയ് ഡിസൈൻ ആണെന്നുള്ളതു കൊണ്ടുതന്നെ എസ്‌യുവി സ്റ്റൈലിലുള്ള ഡിസൈൻ ഉൾപ്പെടുത്തുന്നതിന് വലുതായി മെനക്കെടേണ്ടതുമില്ല.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

എസ്‌യുവികളും എസ്‌യുവി സ്റ്റൈലിലുള്ള കാറുകളും ഇന്ത്യയിലിപ്പോൾ പ്രശസ്തമായതിനാൽ സാൻട്രോയ്ക്ക് വിപണിയിൽ വീണ്ടുമൊരു ചലനംസൃഷ്ടിക്കാൻ സാധിക്കുമെന്നുറപ്പാക്കാം.

വിജയചരിത്രമാവർത്തിക്കാൻ ഹ്യുണ്ടായ് സാൻട്രോ കനത്ത തിരിച്ചിവരവിനൊരുങ്ങുന്നു!!

ഒരു ക്രോസോവർ ഔട്ട്‌ലുക്കിലാണ് സാൻട്രോ അവതരിക്കുന്നതെങ്കിൽ വില്പന വർധിക്കുന്നതോടൊപ്പം ഹ്യുണ്ടായുടെ വിപണിവിഹിതവും വർധിപ്പിക്കാം.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Why Should Hyundai Bring Back The Santro To India? Here Are The Reasons
Story first published: Thursday, November 24, 2016, 16:24 [IST]
Please Wait while comments are loading...

Latest Photos