പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

Written By:

ലോകത്താകമാനമായി അതിവേഗത്തിൽ വികാസം പ്രാപിച്ചുക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി രംഗത്തേക്ക് കൊറിയൻ വാഹന നിർമാതാവായ ഹ്യുണ്ടായും ഒരു ചുവടുവെപ്പ് നടത്തുന്നു. എലൈറ്റ് ഐ20 പ്ലാറ്റ്ഫോമിൽ ആധാരപ്പെടുത്തി നിർമ്മിക്കുന്ന ചെറു എസ്‌യുവി അടുത്ത വർഷത്തോടെ വിപണിയിലെത്തിച്ചേരുന്നതായിരിക്കും.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

നിസാൻ ജൂക്കിനെ വെല്ലാനായി ഇൻട്രാഡോ എന്ന പേരിലവതിരിക്കുന്ന ഈ ചെറു എസ്‌യുവി 2014ൽ ജനീവ മോട്ടോർ ഷോയിലായിരുന്നു ആദ്യമായി അവതരിച്ചത്.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

ഇപ്പോൾ നിർമാണം പൂർത്തിയാക്കിയ ഈ എസ്‌യുവിയുടെ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല യൂറോപ്പിൽ ഈ വാഹനത്തിന്റെ പരീക്ഷണയോട്ടവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

കമ്പനിയുടെ ഫ്ലൂയിഡിക് സക്ൾപ്ചർ 2.0 ഡിസൈൻ ഫിലോസഫിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വലുപ്പമേറിയ ഹെക്സാഗണൽ ഗ്രില്ലും വീതികുറഞ്ഞ നീളമേറിയ ഹെഡ്‌ലാമ്പുമായിരിക്കും വാഹനത്തിന്റെ മുഖ്യാകർഷണം.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

ഒരു എസ്‌യുവിക്ക് അത്യാവശ്യം വേണ്ട ക്യാരക്ടർ ലൈനും വീതികൂടിയ വീൽ ആർച്ചുകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

ഹ്യുണ്ടായ് ഐ20 ആക്ടീവിനേക്കാളും യുവാക്കളിൽ ഒരു ചലനം സൃഷ്ടിക്കാൻ ഓഫ് റോഡ് ശേഷിയോടുകൂടി ആധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയായിരിക്കും ഈ ചെറു എസ്‌യുവി വിപണിയിലെത്തുക.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

ടച്ച് സ്ക്രീൻ മൾട്ടി മീഡിയ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്ട്രെ തുടങ്ങിയ ഫീച്ചറുകളും ഇൻട്രാഡോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

ടർബോചാർജ്ഡ് 1.0ലിറ്റർ ത്രീ സിലിണ്ടർ, 1.4 ലിറ്റർ ഫോറ്‍ സിലിണ്ടർ പെട്രോൾ എൻജിനുകളും 1.6ലിറ്റർ ഡീസൽ എൻജിനുമായിരിക്കും ഇൻട്രാഡോയ്ക്ക് കരുത്തേകുക.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

6സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയായിരിക്കും ഈ വാഹനത്തിലുൾപ്പെടുത്തുക.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

എസ്‌യുവിയുടെ ബി സെഗ്മെന്റിൽ ട്യുസോണിന് താഴെയായിട്ടായിരിക്കും വിദേശത്ത് ഈ പുത്തൻ എസ്‌യുവി അവതരിക്കുക. ഇന്ത്യൻ വിപണിയിൽ ക്രേറ്റയ്ക്കും ടക്സണിനുമിടയിലായിട്ടായിരിക്കും പുതിയ വാഹനത്തിന്റെ സ്ഥാനം.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു!!

പുതിയ ട്യൂസോണിന്റെ ഇന്ത്യയിലുള്ള ലോഞ്ച് ഇതിനകം തന്നെ പ്രഖ്യാപിച്ചതിനാൽ ഉടനടി ഇൻട്രാഡോ ചെറു എസ്‌യുവിയുടെ ലോഞ്ച് പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല വിദേശ വിപണികളിലെ ലോഞ്ചിനു ശേഷം മാത്രമായിരിക്കും ഇന്ത്യയിലേക്കുള്ള വരവും.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai i20-Based SUV Spied Testing In Europe
Please Wait while comments are loading...

Latest Photos