ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

Written By:

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നവംബർ 14നായിരുന്നു പുത്തൻ എസ്‌യുവി ട്യൂസോണിനെ വിപണിയിലെത്തിച്ചത്. ഇതിനകം തന്നെ ഇന്ത്യയിൽ ഇരുനൂറിലധികം ബുക്കിംഗുകളും നേടിയെടുത്തുക്കഴിഞ്ഞു ട്യുസോൺ.

To Follow DriveSpark On Facebook, Click The Like Button
ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ട്യൂസോണിന്റെ മൂന്നാം തലമുറക്കാരനെയാണ് ഈ സൗത്ത്കൊറിയൻ നിർമാതാവ് ഇപ്പോൾ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ക്രേറ്റ, സാന്റാഫെ എന്നീ കാറുകളുടെ ഇടയിലാട്ടാണ് ട്യൂസോണിന്റെ സ്ഥാനം.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

75 ശതമാനത്തിലധികം ബുക്കിംഗും ട്യൂസോണിന്റെ ഡീസൽ പതിപ്പാണ് ലഭിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള 55ശതമാനം ബുക്കിംഗും ലഭിച്ചിരിക്കുന്നത് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിനാണ്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ദില്ലി എക്സ്ഷോറൂം 18.99ലക്ഷം മുതൽ 24.99ലക്ഷം വരെയാണ് ട്യൂസോണിന്റെ പ്രാരംഭവില.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ഹോണ്ട സിആർ-വി, സാങ്‌യോങ് റെക്സ്ടൺ എന്നിവയോടായിരിക്കും ട്യൂസോണിന് ഏറ്റുമുട്ടേണ്ടതായി വരിക.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ഈ രണ്ട് എസ്‌യുവികൾക്കും മികച്ച പ്രതികരണം ലഭിക്കാത്തതിനാൽ തുടക്കത്തിൽ തന്നെ ഇരുനൂറിലധികം ബുക്കിംഗുകൾ ലഭിക്കുക എന്നത് ട്യൂസോണിനെ സംബന്ധിച്ചിടത്തോളം ഒരു മികവ് തന്നെയാണ്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ട്യൂസോൺ എസ്‌യുവി ഇന്ത്യയിലിതാദ്യമായിട്ടല്ല. ഒന്നാം തലമുറ ട്യൂസോൺ പത്ത് വർഷങ്ങൾക്ക് മുൻപാണ് അവതരിച്ചത്. അന്ന് ഇന്ത്യയിൽ എസ്‌യുവിയുടെ കുറഞ്ഞ വില്പന കാരണം രണ്ടാം തലമുറ ട്യൂസോൺ ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

എന്നാലിന്ന് സ്ഥിതികൾ മാറിയിരിക്കുന്നു എസ്‌യുവി സെഗ്മെന്റുകൾക്ക് ഇന്ത്യയിൽ വെച്ചടിവെച്ചടി വളർച്ചയാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാംതലമുറക്കാരനെ എത്തിക്കാമെന്ന ഉദ്ദേശത്തിലാണ് ഹ്യുണ്ടായിപ്പോൾ ട്യൂസോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ഇന്ത്യയിൽ എസ്‌യുവികൾക്കുള്ള ഡിമാന്റ് ഏറിയതിനാൽ മികച്ച വില്പനനേടിയെടുക്കാൻ ട്യൂസോണിന് കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഹ്യുണ്ടായ്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ എന്നീ സുരക്ഷാ സന്നാഹങ്ങളാണ് ട്യൂസോണിൽ ഒരുക്കിയിട്ടുള്ളത്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

2.0ലിറ്റർ പെട്രോൾ,ഡീസൽ എൻജിനാണ് ട്യൂസോണിന് കരുത്തേകുന്നത്. 153 ബിഎച്ച്പിയും 192എൻഎം ടോർക്കും നൽകുന്നതാണ് പെട്രോൾ ഫോർ സിലിണ്ടർ ഡ്യുവൽ വിടിവിടി എൻജിൻ. ഡീസൽ എൻജിൻ 182 ബിഎച്ച്പിയും 400എൻഎം ടോർക്കുമാണഉല്പാദിപ്പിക്കുന്നത്.

ഹ്യുണ്ടായ് ട്യൂസോണിന് ഗംഭീര ബുക്കിംഗ്!!

6സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സ് എന്നിവയാണ് പെട്രോൾ, ഡീസൽ എൻജിനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Tucson Receives Impressive Bookings In India
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark