എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

Written By:

ഹ്യുണ്ടായുടെ പ്രീമിയം ക്രോസോവർ എസ്‌യുവി ട്യൂസോണിന്റെ വിപണിയിലെക്കുള്ള വരവും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. ഉത്സവക്കാലത്തിന് കൊഴുപ്പുകൂട്ടാൻ ദീപാവലിയ്ക്ക് മുൻപായി ഓക്ടോബർ 24 നായിരിക്കും ഈ പുത്തൻ എസ്‌യുവി വിപണിയിലെത്തുക എന്നാണ് കമ്പനി അറിയിച്ചത്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

ഒരു കാലത്ത് ഇന്ത്യയിലെ എസ്‌യുവി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണ്‍ രൂപമാറ്റങ്ങൾക്ക് വിധേയമായി ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു അരങ്ങേറ്റം കുറിച്ചത്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

ഇന്ത്യയിൽ എസ്‌യുവി തരംഗം കൊടുംമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സൗത്ത് കൊറിയൻ നിർമാതാവ് ഹ്യുണ്ടായ് പുതിയ എസ്‌യുവിയെ വിപണിയിലേക്കെത്തിക്കുന്നത് എന്നുള്ളതും ട്യൂസോണിന് പുത്തനൊരു വഴിത്തിരിവുണ്ടാക്കിയേക്കാം.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

2005ലായിരുന്നു ട്യൂസോണിനെ ഇന്ത്യയിലാദ്യമായി എത്തിച്ചത്. എന്നാൽ ക്രമേണ വില്പനയിലുണ്ടായ ഇടിവുമൂലം 2010ൽ വിപണിയിൽ നിന്നും പിൻവലിയുകയായിരുന്നു.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

മിനുക്കുപണികൾ നടത്തി ട്യൂസോണിനെ പുതിയ ഭാവത്തിൽ അവതരിപ്പിക്കുമ്പോൾ കമ്പനി ഏറെ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. പ്രീമിയം സെഡാൻ ഇലാൻട്ര വിപണിപിടിച്ചതിനുശേഷം ഇന്ത്യയിൽ ഹ്യുണ്ടായുടെ ഈ വർഷത്തെ രണ്ടാമത്തെ ലോഞ്ചായിരിക്കുമിത്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

മുംബൈയിലെ ചില തിരഞ്ഞെടുത്ത ഹ്യുണ്ടായ് ഷോറൂമുകളിൽ ട്യൂസോണിന്റെ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

25,000രൂപ ബുക്കിംഗ് തുകയായി സ്വീകരിച്ചാണ് ട്യൂസോണിനുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ട്യൂസോൺ കാണാനുള്ള അവസരവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ടെസ്റ്റ് ഡ്രൈവിംഗ് ലഭ്യമാക്കിയിട്ടില്ല.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

സ്പോർടി ബംബർ, പുത്തൻ ഹെഡ്‌ലാമ്പ്, ക്രോം സ്ലാറ്റോടുകൂടിയ ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പ് എന്നീ സവിശേഷതകളോടുകൂടി ഒരു എസ്‌യുവിക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടിരിക്കുന്ന വാഹനമാണ് ട്യൂസോൺ.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

ലെതർ അപ്ഹോൾസ്ട്രെ, ലെതറിൽ പൊതിഞ്ഞുള്ള ഇൻസ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും, ടച്ച്സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 8 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ഓക്സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂടാതെ പനോരമിക് സൺറൂഫ് ഓപ്ഷണലായും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

രണ്ടു തരത്തിൽ134 ബിഎച്ച്പിയും 181 ബിഎച്ച്പിയും ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ ഡീസൽ എൻജിനാണ് ട്യൂസോണിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

ഹോണ്ട സിആർവി, സ്കോഡ യെതി, സാങ്‌യോങ് റെക്സടൺ എന്നിവയുമായി കൊമ്പുക്കോർക്കാനാണ് മൂന്നാം തലമുറ ട്യൂസോൺ വിപണിയിലേക്കെത്തുന്നത്.

എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോണിന്റെ ബുക്കിംഗ് ആരംഭിച്ചു..

ഹ്യുണ്ടായ്ക്ക് ക്രെറ്റ, സാന്റാ ഫെ എന്നീ രണ്ട് എസ്‌യുവികൾ വിപണിയിലുണ്ടെങ്കിലും ഇവ രണ്ടിന്റെയും മദ്ധ്യത്തിലായി സ്ഥാനം പിടിക്കാനെത്തുന്ന ട്യൂസോണിന് 17നും 25 ലക്ഷത്തിനുമിടയിലായിരിക്കും വിപണിവില.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Tucson SUV Bookings Open In India
Story first published: Saturday, October 8, 2016, 10:00 [IST]
Please Wait while comments are loading...

Latest Photos