ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

By Praseetha

ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം ഹ്യുണ്ടായുടെ പ്രീമിയം ക്രോസോവർ എസ്‌യുവി ട്യൂസോൺ വിപണിയിലേക്ക്. ഉത്സവക്കാലത്തിന് കൊഴുപ്പുകൂട്ടാൻ ദീപാവലിയ്ക്ക് മുൻപായി ഓക്ടോബർ 24 നായിരിക്കും ഈ പുത്തൻ എസ്‌യുവി വിപണിയിലെത്തിച്ചേരുക.

ഹ്യുണ്ടായ് ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നുട്യൂസോണിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിൽ എസ്‌യുവി തരംഗം കൊടുംമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സൗത്ത് കൊറിയൻ നിർമാതാവിൽ നിന്നുള്ള പുത്തനൊരു എസ്‌യുവി വിപണിപിടിക്കുന്നത്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ഒരു കാലത്ത് ഇന്ത്യയിലെ എസ് യു വി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണ്‍ രൂപമാറ്റങ്ങൾക്ക് വിധേയമായി തിരിച്ചെത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

2005ലായിരുന്നു ട്യൂസോണിനെ ഇന്ത്യയിലാദ്യമായി എത്തിച്ചത്. എന്നാൽ ക്രമേണ വില്പനയിലുണ്ടായ ഇടിവുമൂലം 2010ൽ വിപണിയിൽ നിന്നും പിൻവലിയുകയായിരുന്നു.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ട്യുസോണിന്റെ രണ്ടാം തലമുറയെ ഇന്ത്യയിലെത്തിച്ചിരുന്നില്ല. 2015 ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച മൂന്നാം തലമുറ ട്യൂസോണാണ് ഇന്ത്യയിലെത്തിച്ചേരുന്നത്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ഹ്യുണ്ടായ്ക്ക് ക്രെറ്റ, സാന്റാ ഫെ എന്നീ രണ്ട് എസ്‌യുവികൾ വിപണിയിലുണ്ടെങ്കിലും ഇവ രണ്ടിന്റെ മദ്ധ്യത്തിലായി സ്ഥാനം പിടിക്കാനാകും ടസ്‌കണിന്റെ വരവ്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് സ്കൾപ്ചർ 2.0 ഡിസൈൻ പകർത്തിയിട്ടുള്ള സാന്റാ ഫെയുടെ ചെറു പതിപ്പെന്ന് വേണമെങ്കിൽ പറയാം ഈ പുത്തൻ എസ്‌യുവിയെ.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

സ്പോർടി ബംബർ, പുത്തൻ ഹെഡ്‌ലാമ്പ്, ക്രോം സ്ലാറ്റോടുകൂടിയ ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പ് എന്നീ സവിശേഷതകളോടുകൂടി ഒരു എസ്‌യുവിക്ക് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടിരിക്കുന്ന വാഹനമാണിത്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ലെതർ അപ്ഹോൾസ്ട്രെ, ലെതറിൽ പൊതിഞ്ഞുള്ള ഇൻസ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും, ടച്ച്സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 8 സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം, ഓക്സ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂടാതെ പനോരമിക് സൺറൂഫ് ഓപ്ഷണലായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

രണ്ടു തരത്തിൽ134 ബിഎച്ച്പിയും 181 ബിഎച്ച്പിയും ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ ഡീസൽ എൻജിനാണ് ട്യൂസോണിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ പുത്തൻ എസ്‌യുവി തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ്

ഹോണ്ട സിആർവി, സ്കോഡ യെതി, സാങ്‌യോങ് റെക്സടൺ എന്നിവയുമായി കൊമ്പുക്കോർക്കാനാണ് മൂന്നാം തലമുറ ട്യൂസോൺ വിപണിയിലേക്കെത്തുന്നത്.

കൂടുതൽ വായിക്കൂ

കോംപാക്ട് എസ്‌യുവി രംഗത്തേക്ക് ചുവടുവെച്ച് ഹ്യുണ്ടായ്

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Tucson Launch Date For India Revealed — Let The Festivities Begin
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X