ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

Written By:

സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായുടെ പുതിയ പ്രീമിയം എസ്‌യുവി ട്യൂസോൺ ഇന്ത്യയിൽ അവതരിച്ചു. ദില്ലി എക്സ്ഷോറൂം 18.99ലക്ഷം പ്രാരംഭവിലയ്ക്കാണ് വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

സാന്റാഫേ, ക്രേറ്റ എന്നിവയ്ക്കുശേഷം ഹ്യുണ്ടായ് ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ എസ്‌യുവിയാണ് ട്യൂസോൺ. 2005-ൽ ഇന്ത്യയിലെത്തിയ വാഹനം വിപണിയിൽ പ്രാധാന്യം ലഭിക്കാത്തതിനെ തുടർന്ന് 2010ലായിരുന്നു പിൻവലിച്ചത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

ആഗോളത്തലത്തിൽ 45 ലക്ഷത്തോളം വിറ്റഴിക്കപ്പെട്ട ട്യൂസോണിന്റെ മൂന്നാം തലമുറയാണിപ്പോൾ ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്. പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ചിരിക്കുന്ന ട്യൂസോണിന് ഇത്തവണ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ കൂടിയാണ് കമ്പനി.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

സാന്റാഫേയെ അനുസ്മരിപ്പിക്കും വിധം മികവുറ്റ ആകാരഭംഗിയോട് കൂടി എത്തിയ ട്യൂസോണിന് രണ്ട് ലിറ്റർ ഡീസൽ, പെട്രോൾ എൻജിനുകളാണ് കരുത്തേകുന്നത്. 6,200ആർപിഎംമിൽ 153ബിഎച്ച്പിയും 4,000ആർപിഎംമിൽ 192എൻഎം ടോർക്കുമാണ് 2.0ലിറ്റർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ മാനുവൽ,ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് പെട്രോൾ വേരിയന്റിലുള്ളത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള വേരിയന്റ് ലിറ്ററിന് 13.03 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

അതേസമയം 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റാകട്ടെ 12.95km/l എന്ന മൈലേജും ഉറപ്പ് വരുത്തുന്നു.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

4,000ആർപിഎംമിൽ 182ബിഎച്ച്പിയും 2,720 ആർപിഎംമിൽ 400എൻഎം ടോർക്കുമാണ് ട്യൂസോണിൽ ഉൾപ്പെടുത്തിയിട്ടുള്ള 2.0ലിറ്റർ ടർബോചാർജ്‍ഡ് ഡീസൽ എൻജിന്റെ കരുത്ത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

മാനുവൽ ഗിയർബോക്സുള്ള ഡീസൽ വേരിയന്റിന് 18.42km/lമൈലേജും ഓട്ടോമറ്റിക് വേരിയന്റിന് 16.38km/lമൈലേജുമാണുള്ളത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

1,850 എംഎം വീതിയും 4,475എംഎം നീളവും 1,660എംഎം ഉയരവുമാണ് ഈ പ്രീമിയം എസ്‌യുവിക്കുള്ളത്. എല്ലാ വേരിയന്റുകളിലും റൂഫ് റെയിലും ലഭ്യമാക്കിയിട്ടുണ്ടെന്നുള്ളതാണ് ഈ എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

ഡിസൈൻ കണക്കിലെടുക്കുമ്പോൾ ഹ്യുണ്ടായുടെ മുഖമുദ്രമായ ക്രോം സ്ലാറ്റുകളോടുകൂടിയ ഹെക്സാഗണൽ ഗ്രില്ലാണ് ഏറെ ശ്രദ്ധേയമാകുന്നത്. ആഗുലാർ ഹെഡ്‌ലാമ്പ്, എൽഇഡി ‌ഡെ ടൈം റണ്ണിംഗ് ലാമ്പ്, പുത്തൻ ബംബർ, ഫോഗ് ലാമ്പ്, പുത്തൻ ടെയിൽ ലാമ്പ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

8.0ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, വോയിസ് റെകഗ്നീഷൻ, നാവിഗേഷൻ, ലെതർ സീറ്റുകൾ, പത്ത് വിധത്തിൽ ക്രമീകരിക്കാവുന്ന പവർ ഡ്രൈവർ സീറ്റ്, എന്നിവയാണ് അകത്തളത്തിലെ പ്രത്യേകതകൾ.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

കൂടുതൽ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് ക്യാമറ, വെഹിക്കൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, ഹിൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും ട്യൂസോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

വൈറ്റ്, ബ്ലാക്ക്, റെഡ്, സിൽവർ എന്നീ നിറങ്ങളിലാണ് പുതിയ ട്യൂസോൺ ലഭ്യമായിരിക്കുന്നത്.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

ട്യൂസോണിന്റെ മാനുവൽ പെട്രോൾ വേരിയന്റിന് 18.99ലക്ഷവും മാനുവൽ ഡീസൽ വേരിയന്റിന് 21.59 ലക്ഷവും 23.48 ലക്ഷവുമാണ് വില. പെട്രോൾ ഓട്ടോമാറ്റികിന് 21.79ലക്ഷവും ഡീസൽ ഓട്ടോമാറ്റികിന് 24.99ലക്ഷവുമാണ് ദില്ലിഎക്സ്ഷോറും വില.

ഒടുവിൽ ഹ്യുണ്ടായ് ട്യൂസോൺ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ!!

ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർവി, ഫോഡ് എൻഡവർ എന്നിവരായിരിക്കും വിപണിയിൽ ട്യൂസോണിന്റെ മുഖ്യ എതിരാളികൾ.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Tucson Launched in India; Prices Start At Rs. 18.99 Lakh
Story first published: Monday, November 21, 2016, 11:01 [IST]
Please Wait while comments are loading...

Latest Photos