എസ് യു വി പ്രേമികളുടെ ഇഷ്ടവാഹനം ട്യൂസോൺ തിരിച്ചെത്തുന്നു

By Praseetha

പുതിയ ഹ്യുണ്ടായ് ട്യൂസോൺ എസ്‌യുവി ഓട്ടോഎക്സ്പോയിൽ അവതരിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ എസ് യു വി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണ്‍ രൂപമാറ്റങ്ങൾക്ക് വിധേയമായി തിരിച്ചെത്തിയിരിക്കുകയാണ് പതിമൂന്നാമത് എക്സ്പോയിലൂടെ. 2005ലായിരുന്നു ട്യൂസോൺ ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്തത്. എന്നാൽ വിപണിയിൽ വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിനാൽ 2010ൽ പിൻ‌വലിക്കുകയാണ് ഉണ്ടായത്.

ട്യൂസോൺ

സെക്കന്റ് ജനറേഷൻ ട്യൂസോൺ ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല. 2015 ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച തേഡ് ജനറേഷൻ ട്യൂസോൺ ആണിത്.പുത്തൻ രൂപത്തിലെത്തിച്ചിരിക്കുന്ന ട്യൂസോൺ വിപണിയിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു. ഈ വർഷം തന്നെ വിപണിയിലെത്തുന്ന ഈ എസ്‌യുവിയുടെ വില 18നും 23ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.

2ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 135കുതിരശക്തിയും 373എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്. കൂടാതെ 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

ട്യൂസോൺ

എസ്‌യുവി സെഗ്മെന്റിൽ ഇറക്കിയിട്ടുള്ള ഈ വാഹനത്തിന് മികച്ച ഡിസൈനും ഫീച്ചറുകളുമാണ് നൽകിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.ഹ്യുണ്ടായ് ഫ്ലൂയിഡ് ഡിസൈൻ ടെക്നോളജിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെക്സാഗണൽ ഗ്രിൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ബംബറുമായി ഇഴുകിച്ചേർന്നിരിക്കുന്ന ഫോഗ്‌ലാമ്പുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ഫീച്ചറുകൾ

  • ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
  • റിയർവ്യൂ ക്യാമറ
  • പുഷ്ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്
  • എബിഎസ്
  • ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ
  • ഹിൽസ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ
  • ‍ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ
  • 6 എയർബാഗുകൾ

ഹോണ്ട സിആർ-വി, ഷവർലെ ട്രൈബ്ലേസർ, ഫോക്സ്‌വാഗൺ ടിഗ്വാൻ എന്നിവരാണ് ട്യൂസോണ്‍-ന്റെ മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
Hyundai Thunders Into Premium SUV Wars With All New Tuscon
Story first published: Friday, February 12, 2016, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X