ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

Written By:

ജപ്പാൻ നിർമാതാവായ ഇസുസു പുതിയ ഡി-മാക്സ് വി-ക്രോസ് മോഡൽ ഇന്ത്യയിലെത്തിച്ചു. ചെന്നെ എക്സ്ഷോറൂം 12.49ലാണ് ഈ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനത്തിന്റെ വിലയാരംഭിക്കുന്നത്. 2016 ജൂലൈയോട് കൂടിയാണ് ഇന്ത്യയിലിതിന്റെ വിതരണം ആരംഭിക്കുന്നത്.

ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

2016 ഓട്ടോഎക്സ്പോയിൽ ഈ വാഹനത്തെ പ്രദർശനത്തിനെത്തിച്ചിരുന്നു. ഓഫ് റോഡിംഗിനുള്ള കരുത്തും പാസഞ്ചർ കാറിന്റെ കംഫേർട്ടും ഒത്തിണിങ്ങിയ ഈ മോഡൽ ഇറക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശക്തമാകാനാണ് കമ്പനിയുടെ ഉദ്ദേശ്യം.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

2.5 ലിറ്റർ വിജിഎസ് ടർബോ ഇന്റർ കൂൾഡ് ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തുപകരുന്നത്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

പവറിനെ കുറിച്ച് പറയുകയാണെങ്കിൽ 134ബിഎച്ച്പിയും 320എൻഎം ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ഈ വാഹനത്തിന് ഓപ്ഷണലായി 4x4 ഡ്രൈവിംഗ് മോഡും നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, എന്നീ സുരക്ഷാസംവിധാനങ്ങളാണ് ഈ അഡ്വഞ്ചറിൽ നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

ഐഗ്രിപ്പ് (ഇസുസു ഗ്രാവിറ്റി റെസ്പോൺസ് ഇന്റലിജെന്റ് പ്ലാറ്റ്ഫോം) എന്ന പ്ലാറ്റ്ഫോമിലാണ് ചാസി ഫ്രെയിം നിർമിച്ചിട്ടുള്ളത്. ഉയർന്ന വേഗതയിലും വളവുകളിലും വാഹനത്തിന് നല്ല സ്റ്റബിലിറ്റി നൽകാൻ ഇത് സഹായിക്കുന്നു.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

അകത്തളത്തിൽ ബ്ലൂടൂത്ത്, ഡിവിഡി, ഓക്സ്, ഐ-പോഡ് കണക്ടിവിറ്റി എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോ എയർ-കണ്ടീഷനർ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളുന്നത്.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

ആന്ധ്രാപ്രദേശിലുള്ള ശ്രീ സിറ്റി ഫെസിലിറ്റിയിലാണ് നിർമാതാവിതിന്റെ നിർമാണം ആരംഭിക്കുന്നത്. ജൂലൈമുതൽ വിതരണമാരംഭിക്കുകയും ചെയ്യും.

കൂടുതൽ വായിക്കൂ

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ

കൂടുതൽ വായിക്കൂ

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

  
കൂടുതല്‍... #കാർ #car #ഇസുസു #isuzu
English summary
Isuzu Launches D-Max V-Cross At Introductory Price Of Rs. 12.49 Lakh
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark