ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

Written By:

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാവായ ജാഗ്വർ ലാന്റ്റോവറിൽ നിന്നുമുള്ള ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വാഹനം 'എഫ് പേസ് 'ഇന്ത്യയിലെത്തി. ദില്ലി എക്സ്ഷോറൂം 68.40ലക്ഷം പ്രാരംഭവിലയിലാണ് വിപണി പിടിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ജാഗ്വറിന്റെ ഇന്ത്യയിലുള്ള കാർശൃംഖലയുടെ വികസനത്തിലെ പ്രധാന നാഴികകല്ലായിരിക്കും എഫ് പേസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ജാഗ്വറിൽ നിന്നുള്ള ആദ്യ പെർഫോമൻസ് എസ്‌യുവി എന്ന നിലയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നും കമ്പനി ഉറച്ച് വിശ്വസിക്കുന്നു.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

2.0ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ, 3.0ലിറ്റർ വി6 എൻജിൻ എന്നീ രണ്ട് ടർബോചാർജ്ഡ് ഡീസൽ എൻജിനിലാണ് കാർ ലഭ്യമാക്കിയിരിക്കുന്നത്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

രണ്ട് എൻജിനുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

എഫ് പേസിലുള്ള 177ബിഎച്ച്പിയും 430എൻഎം ടോർക്കും നൽകുന്ന 2.0ലിറ്റർ എൻജിൻ 8.7 സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 208 കിലോമീറ്റർ എന്ന ഉയർന്ന വേഗതയുമാണിതിനുള്ളത്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

3.0ലിറ്റർ വി6 എൻജിൻ 296ബിഎച്ച്പിയും 700എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. എഫ് പോസിന്റെ ശേഷികൂടിയ ഈ എൻജിൻ വെറും 6.2 സെക്കന്റുകൊണ്ടാണ് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗമാർജ്ജിക്കുന്നത്. 241km/h ആണ് ഉയർന്ന വേഗത.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ജസ്റ്റര്‍ ടെയില്‍ഗേറ്റ് അതായത് ആംഗ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുറക്കുന്ന ടെയില്‍ഗേറ്റാണു എഫ് പേസിന്റെ മറ്റൊരു സവിശേഷത. രണ്ടു ലിറ്റര്‍ ഡീസല്‍ മോഡലില്‍ ഓപ്ഷന്‍ വ്യവസ്ഥയിലും മൂന്നു ലിറ്റര്‍ മോഡലില്‍ സ്റ്റാന്‍ഡേഡ് വ്യവസ്ഥയിലുമായിരിക്കും ജസ്റ്റർ ടെയിൽഗേറ്റ് ലഭ്യമാവുക.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

എഫ് പേസിലെ പിൻ ഫ്ളാങ്കിനു താഴെ കാൽ വച്ചാൽ തന്നെ തുറക്കുന്ന തരത്തിലാണ് ടെയിൽഗേറ്റിന്റെ രൂപകൽപ്പന.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

സിഎക്സ്-17 കൺസ്പെറ്റ് എന്ന പേരിൽ 2013 ഫ്രങ്കിഫർട്ട് മോട്ടോർഷോയിലായിരുന്നു ഈ എസ്‌യുവിയുടെ ആദ്യ പ്രദർശനം നടത്തിയത്. അതിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് എഫ് പേസ് ഇറക്കിയിരിക്കുന്നത്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ജാഗ്വറിന്റെ സ്പോർട്സ് കാറായ എഫ് ടൈപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈൻ ശൈലിയാണ് എഫ് പേസിന് നൽകിയിരിക്കുന്നത്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ജാഗ്വർ എബ്ലമുള്ള വലിയ ഗ്രില്ലും വീതിക്കുറഞ്ഞ ജെ ഷേപ്പിലുള്ള ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ടെയിൽ ലാമ്പുമാണ് മുൻഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങൾ.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ഹെഡ്‌ലാമ്പിന് താഴെയായി വലുപ്പമേറിയ എയർഇൻടേക്കുകളും ഫോഗ് ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രില്ലിന് താഴെയായി മറ്റൊരു എയർ ഇൻടേക്കുകൂടി ഘടിപ്പിച്ചിട്ടുണ്ട്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

18, 19, 20 ഇഞ്ച് വലുപ്പമുള്ള സ്പോർടി അലോയ് വീലുകളാണ് എഫ് പേസിന്റെ മറ്റൊരു സവിശേഷത.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

മസിലൻ ആകാരഭംഗി നൽകുന്ന തരത്തിലുള്ള ബംബറും എഫ് ടൈപ്പിലുള്ള ടെയിൽലാമ്പും റൂഫ് സ്പോയിലറുമാണ് പിൻഭാഗത്തെ സവിശേഷതകൾ.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

ലെതർ സീറ്റുകൾ, 380 വാട്ട് സൗണ്ട് സിസ്റ്റം, 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓപ്ഷണലായി സൺറൂഫ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ. 10 നിറങ്ങളുടെ സാധ്യതയോടെ ഇന്റീരിയർ മൂഡ് ലൈറ്റിങ്ങും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌യുവി-എഫ് പേസ് ഇന്ത്യയിൽ

സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കം നൽകി മൾട്ടിപ്പിൾ എയർബാഗ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

ജാഗ്വർ എഫ് പേസിന്റെ ദില്ലി എക്സ്ഷോറൂം വില

ജാഗ്വർ എഫ് പേസിന്റെ ദില്ലി എക്സ്ഷോറൂം വില

  • ജാഗ്വർ എഫ് പേസ് പ്യുർ-68.40ലക്ഷം
  • ജാഗ്വർ എഫ് പേസ് പ്രെസ്റ്റിജ്-74.50ലക്ഷം
  • ജാഗ്വർ എഫ് പേസ് ആർ-സ്പോർട്-1.02കോടി
  • ജാഗ്വർ എഫ് പേസ് ഫസ്റ്റ് എഡിഷൻ-1.13കോടി
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar F-Pace SUV Launched In India; Prices Start At Rs. 68.40 Lakh
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark