കരുത്തുറ്റ ഷെരോക്കി എസ്ആർടി ഇന്ത്യൻ നിരത്തിലേക്ക്

By Praseetha

ഫിയറ്റ് ക്രൈസ്ലര്‍ ഉടമസ്ഥതയിലുള്ള ജീപ്പ് ഇതാദ്യമായാണ് മൂന്ന് മോഡലുകളുമായി ഇന്ത്യയിലേക്കെത്തുന്നത്.
റാംഗ്ലർ, ഗ്രാന്റ് ഷെരോക്കി, ഗ്രാന്റ് ഷെരോക്കി എസ്ആർടി എന്നിവയാണ് ഓട്ടോഎക്സപോയിൽ മാറ്റുരച്ചത്. മൂന്നിലും വെച്ച് ഏറ്റവും കരുത്തുറ്റ മോഡലാണ് ഗ്രാന്റ് ഷെരോക്കി എസ്ആർടി. ഇന്ത്യയിൽ ജീപ്പ് ശൃംഖലയുടെ വില്പന സജീവമാക്കാനാണ് മൂന്ന് മോ‍ഡലുകളുമായി കമ്പനി എത്തിയിരിക്കുന്നത്.

ഷെരോക്കി എസ്ആർടി

475കുതിരശക്തിയും 637എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 6.4 ലിറ്റർ എച്ച്ഇഎംഐ വി8 എൻജിനാണ് എസ്‌യുവി ഗ്രാന്‍ഡ് ഷെരോക്കി എസ്ആർടിക്ക് കരുത്തേകുന്നത്. 4.8സെക്കന്റ്കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ട് ഈ എൻജിന്. 257km/h ആണ് ഉയർന്ന സ്പീഡ്. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് നാല് വീലുകളിലേക്കും പവർ എത്തിക്കുന്നത്.

ഷെരോക്കി എസ്ആർടി

കരുത്തുറ്റ മസിലൻ ആകാരഭംഗിയുള്ള ഈ സ്പോർട് യൂടിലിറ്റി വാഹനം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റുമെന്നതിൽ സംശയമില്ല. 20 ഇഞ്ച് ക്രോം വീലാണ് മറ്റോരു ആകർഷണം. ഇതിന്റെ ഡാഷ്ബോർഡ് ലെതർ,വുഡ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 7ഇ‍ഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇതിന്റെ മദ്ധ്യത്തിലായി ഉപയോഗിച്ചിട്ടുണ്ട്.

7 എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഇആർഎം, സ്പീഡ് ട്രാക്ഷൻ കൺട്രോൾ, ട്രെയിലർ സ്വെകൺട്രോൾ എന്നിവ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നു. ഈ വർഷം രണ്ടാംപകുതിയോട് കൂടിയാണ് ഷെരോക്കി എസ്ആർടി വിപണിയിലെത്തുക. ലക്ഷ്വറി എസ്‌യുവികളായ മേഴ്സിഡസ് ജിഎൽഇ, ബിഎംഡബ്ല്യൂ എക്സ്3, ഓഡി ക്യൂ 5 എന്നിവയുമായി ഏറ്റുമുട്ടേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep #2016 indian auto expo
English summary
Auto Expo 2016: Jeep Thunders Into India Astride The Grand Cherokee SRT
Story first published: Saturday, February 13, 2016, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X