ജാഗ്വർ ലാന്റ് റോവർ യുകെയിൽ ഒന്നാമൻ

Written By:

യുകെയിലെ നമ്പർ വൺ കാർ നിർമാതാക്കളായി മാറിയിരിക്കുകയാണ് ‍ടാറ്റാ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാന്റ് റോവർ. നിസാനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിക്കൊണ്ടാണ് ജാഗ്വർ ഒന്നാമതെത്തിയിരിക്കുന്നത്. എഴുപത് വർഷത്തെ പാരമ്പ്യരമുള്ള ജാഗ്വർ ഇതാദ്യമായാണ് ഇത്തരത്തിലുള്ള നേട്ടം കൈവരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജാഗ്വർ
 

സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം യുകെയിൽ 4,89,923 കാറുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഇത്തവണ 50,400 വാഹനങ്ങളാണ് മുൻപത്തേക്കാൾ അധികമായി ജെഎൽആർ നിർമ്മിച്ചിരിക്കുന്നത്.

ടാറ്റാ മോട്ടേഴ്സിന്റെ ഇടപെടൽ കാരണമാണ് ജാഗ്വർ ലാന്റ് റോവറിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പറയപ്പെടുന്നു. 2009ൽ ഈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ടാറ്റാ11 ബില്യൺ പൗണ്ട് നിക്ഷേപമാണ് നടത്തിയത്. കൂടാതെ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 35,000മാക്കി ഉയർത്തുകയും ചെയ്തു. വാഹന നിര്‍മ്മാണ രംഗത്തുണ്ടായിട്ടുള്ള 9 ശതമാനം വർധനവാണ് ജാഗ്വറിന്റെ ഈ നേട്ടത്തിന്റെ പിന്നിലുള്ള രഹസ്യം.

വരും സാമ്പത്തിക വർഷത്തിൽ 29,529 കോടിയുടെ നിക്ഷേപം ജെഎൽആറിനായി നടത്തുമെന്നാണ് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

 
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Land Rover Becomes The Largest Car Manufacturer In The UK
Story first published: Monday, January 25, 2016, 11:10 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X