ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

Written By:

നിസാൻ ഇന്ത്യയുടെ നിലവിലെ ബ്രാന്റ് അംബാസിഡറാണ് ബോളിവുഡ് സിനിമാതാരം ജോൺ എബ്രഹാം. നിസാൻ ഇന്ത്യയിൽ ഇറക്കിയ സൂപ്പർകാർ ജിടിആറിന്റെ ആദ്യ വില്പന നടത്തിയിരിക്കുന്നത് ജോൺ എബ്രഹാമിന് താക്കാൽദാനം നടത്തിക്കൊണ്ടാണ്. അങ്ങനെ ജിടി ആർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി തീർന്നു താരം.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

'ഗോഡ്‌സില്ല' എന്നു വിളിപ്പേരുള്ള ജിടി ആറിന്റെ ബ്ലാക്ക് എഡിഷനാണ് ജോൺ സ്വന്തമാക്കിയിരിക്കുന്നത്. ഈ വിവരം ആരാധകരുമായി പങ്കുവെച്ചതും സോഷ്യൽ മീഡിയ വഴിയാണ്.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

2016 ഡിസംബർ ആദ്യവാരത്തിലായിരുന്നു സ്പോർട്സ് കാർ പ്രേമികളുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ജിടിആർ സൂപ്പർക്കാറിന്റെ അവതരണം.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

ഈ സൂപ്പർക്കാറിന്റെ ബ്ലാക്ക് നിറത്തിലുള്ള പ്രത്യേക എഡിഷനാണ് നിസാൻ ബ്രാന്റ് അംബാസിഡറിന് സമർപ്പിച്ചത്. ഇതിന് ജോൺ എബ്രഹാം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

നിസാൻ ജിടി-ആറിന് കരുത്തേകാൻ 3.8ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 562 ബിഎച്ച്പിയും 637എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റു മാത്രം മതി ഈ കരുത്തൻ ജിടി-ആറിന്.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

ക്രോം ഫിനിഷിങില്‍ വി ആകൃതിയിൽ നൽകിയിട്ടുള്ള ഗ്രില്‍ വാഹനത്തിന്റെ ആഡംബരം വിളിച്ചോതുന്ന മറ്റൊരു ഘടകമാണ്.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

കാറിന്റെ പുറമെയുള്ള നിറത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ലെതറാണ് അകത്തളത്തിൽ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

പുതുക്കിയ ഹെഡ്‌ലാമ്പ്, ആൻഗുലാർ എയർവെന്റ്, ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, 20 ഇഞ്ച് വൈ-സ്പോക് അലോയ് വീലുകൾ എന്നിവയാണ് മുൻഭാഗത്തെ മറ്റു സവിശേഷതകളായി പറയാവുന്നത്.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

വൃത്താകൃതിയിലുള്ള ടെയിൽലാമ്പുകളാണ് പിൻഭാഗത്തെ ഏറെ ആകർഷകമാക്കുന്നത്. ബംബറിന്റെ ഇരുഭാഗത്തുമായുള്ള ക്വാഡ് എക്സോസ്റ്റുകൾ, സ്പോയിലർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

ലെതർ സീറ്റ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാഡൽ ഷിഫ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പുതുമകൾ.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

കാറ്റ്സുര ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ ഏഴു നിറങ്ങളിലായിരിക്കും ഈ സൂപ്പർ കാർ ഇന്ത്യയിൽ ലഭ്യമാവുക.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

ദില്ലി എക്സ്ഷോറൂം 1.99 കോടി രൂപയാണ് ഈ കരുത്തൻ സൂപ്പർകാറിന്റെ വിപണിവില.

ജോൺ എബ്രഹാം- ഇന്ത്യയിൽ നിസാൻ ജിടിആറിന്റെ ആദ്യയുടമ

ദേശീയതയും മെയ്ക്കിൻ-ഇന്ത്യ പദ്ധതിയും മുറുകെ പിടിക്കുന്ന നരേന്ദ്രമോദി എന്തുകൊണ്ട് സ്‌കോർപിയോ തഴഞ്ഞു

അത്യപൂർവ്വമായ ആഡംബര വീരന്മാരാണ് ട്രംപിന്റെ ഉറ്റ സാരഥികൾ

കൂടുതല്‍... #നിസ്സാൻ #nissan
English summary
John Abraham With His New Nissan GT-R Black Edition

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark