മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

By Praseetha

ഹ്യുണ്ടായ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷൻ ഇന്ത്യയിലേക്കെത്തുന്നു. ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണശാല നിർമിക്കാനുള്ള പദ്ധതിക്കാണ് കിയ തുടക്കമിട്ടിരിക്കുന്നത്. മാതൃകമ്പനിയായ ഹ്യുണ്ടായ്‌ നേടിയ വിജയമാണു കിയയെ ഇന്ത്യയിലെത്താൻ പ്രേരിപ്പിച്ചത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

ഹ്യുണ്ടായ് കൂടാതെ മറ്റൊരു ദക്ഷിണ കൊറിയൻ നിർമാതാവ് കൂടി എത്തുന്നതോടെ ഇന്ത്യൻവിപണിയുടെ ആധിപത്യം മുറുകി പിടിച്ച മാരുതി സുസുക്കിക്ക് വലിയൊരു തിരിച്ചടി സംഭവിച്ചേക്കാം. വില്പനയിൽ മാരുതി ഓൾട്ടോയെ പിൻതള്ളി റിനോ ക്വിഡ് മുന്നേറിയപ്പോഴും മാരുതിക്ക് വലിയൊരു ഭീഷണിയാണ് നേരിട്ടത്. അതിനിടെ കിയയുടെ ഇന്ത്യയിലേക്കുള്ള വരവും തങ്ങളുടെ നിലനില്പിനെ ബാധിച്ചേക്കുമോ എന്ന അങ്കലാപ്പിലാണ് മാരുതി.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ഇന്ത്യയിൽ തന്നെ നിർമാണം നടത്തി വിപണനം ചെയ്യാമെന്നുള്ള പദ്ധതിയിൽ പുതിയ നിർമാണശാലയ്ക്കുള്ള ഭൂമി അന്വേഷണത്തിലാണ് കിയ.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

5,000 കോടി രൂപ ചിലവിൽ പ്രതിവർഷം മൂന്നു ലക്ഷത്തോളം കാറുകൾ നിർമിക്കാൻതക്ക ശേഷിയുള്ള ശാലയാണ് കിയ ഇന്ത്യയിൽ സ്ഥാപിക്കുന്നത്.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

തമിഴ്നാട് സർക്കാർ 400ഏക്കർ ഭൂമി നൽകിയതൊടെ നിർമാണശാല പണിയാനുള്ള കിയയുടെ പദ്ധതിക്ക് ആക്കം കൂടിയേക്കാം.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

തമിഴ് നാടിനുപുറമെ കിയ മോട്ടോർ പ്ലാന്റ് സ്ഥാപിക്കാനുള്ള ഭൂമി നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ഇതിനകം തന്നെ ഹ്യുണ്ടായ് മോട്ടോറിന് തമിഴ്നാട്ടിൽ സ്വന്തം പ്ലാന്റുള്ളതിനാൽ കിയയും ഇവിടെതന്നെ ശാലയ്ക്കുള്ള പദ്ധതിയാരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

നിർമാണ ശാല വികസിപ്പിക്കുന്നതോടു കൂടി വിൽപ്പനയിലും വിപണനത്തിലും സ്വതന്ത്ര പ്രതിച്ഛായ നിലനിർത്തുക എന്ന കിയ മോട്ടോറിന്റെ പതിവു രീതിക്ക് ഇന്ത്യയിലും മാറ്റം സംഭവിക്കുന്നില്ല.

 മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ഫാക്ടറി നിർമാണം പൂർത്തിയാക്കി 2019 ആകുമ്പോഴേക്കും നിർമാണം തുടങ്ങാനുള്ള പദ്ധതിയാണ് കിയ മോട്ടേഴ്സിനുള്ളത്.

കൂടുതൽ വായിക്കൂ

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

കൂടുതൽ വായിക്കൂ

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

Most Read Articles

Malayalam
കൂടുതല്‍... #കിയ #kia motors
English summary
Will Maruti Suzuki Face A New Threat Soon From The South Koreans?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X