കാര്‍ ലോകത്തെ ഈ കാരണവന്മാരെ അറിയാമോ?

നിങ്ങൾക്ക് ഒരു കാർ സ്വന്തമായി ഉണ്ടായേക്കാം. ഒരുപക്ഷെ പുത്തൻ തലമുറയിലെ കാറുകളെക്കുറിച്ച് നല്ല പരിജ്ഞാനവും ഉണ്ടാകാം. എന്നാൽ എത്രയോ വർഷങ്ങള്‍ക്ക് മുൻപുള്ള കാറുകൾ എങ്ങനെയുള്ളവ ആയിരുന്നുവെന്നും അവയ്ക്ക് എന്തോക്കെ ഫീച്ചറുകൾ ഉണ്ടായിരുന്നുവെന്നും നിങ്ങൾ ചിന്തിച്ചുക്കാണില്ല.

ഇപ്പോഴത്തെ മോഡേൺ കാറുകൾ എല്ലാംതന്നെ പലവിധ സാങ്കേതികതയാൽ സമ്പുഷ്ടമാണ്. ഇന്ന് കാണുന്ന രീതിയിലുള്ള സാങ്കേതികതകൾ ആദ്യമായി ഉപയോഗിച്ചുള്ള കാറുകളെപ്പറ്റി അറിയാൻ താല്പര്യമുണ്ടോ? എങ്കിൽ സ്ളൈഡുകളിലേക്ക് പോകാം

ലോകത്തിലെ ആദ്യത്തെ കാര്‍

ലോകത്തിലെ ആദ്യത്തെ കാര്‍

ബെൻസ് പേറ്റന്റ് മോട്ടോർവാഗണ്‍ ആണ് ലോകത്തിലെ ആദ്യത്തെ കാറായി അറിയപ്പെടുന്നത്. 1886ൽ ഈ വാഹനം കണ്ടുപിടിച്ചത് കാൾ ബെൻസ് ആയിരുന്നു. അക്കാലത്ത് ഇതിനെ മോഡേൺ കാറായി പരിഗണിച്ചിരുന്നു, കാരണം ആദ്യത്തെ പെട്രോൾ അല്ലെങ്കിൽ ഗ്യാസ്ഓയിൽ ഉപയോഗിച്ചുള്ള വാഹനമായിരുന്നു ഇത്.

സ്റ്റിയറിംഗ് വീലുള്ള ആദ്യത്തെ കാർ-പാൻഹാർഡ് 4 എച്ച്പി മോഡൽ

സ്റ്റിയറിംഗ് വീലുള്ള ആദ്യത്തെ കാർ-പാൻഹാർഡ് 4 എച്ച്പി മോഡൽ

നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും സ്റ്റിയറിംഗ് വീലില്ലാത്ത കാറുകളുണ്ടായിരുന്നോ എന്ന്. എന്നാൽ ഉണ്ടായിരുന്നു എന്നാണ് വാസ്തവം. സ്റ്റിയറിംഗ് വീൽ കണ്ടെത്തുന്നതിന് മുൻപ് ടില്ലർ ഉപയോഗിച്ചായിരുന്നു കാറുകൾ നിയന്ത്രിച്ചിരുന്നത്.

1894ൽ ആയിരുന്നു സ്റ്റിയറിംഗ് വീലുള്ള കാറുകൾ ആദ്യമായി കണ്ടുതുടങ്ങിയത്. ആൽഫ്രഡ് വാഷേരോൺ ആയിരുന്നു സ്റ്റിയറിംഗ് ഉള്ള പാൻഹാർഡ് 4 എച്ച്പി മോഡൽ ആദ്യമായി പാരീസിൽ നടന്ന ഒരു കാർറേസിൽ ഉപയോഗിച്ചത്.

സ്റ്റിയറിംഗിലുണ്ടായ പരിണാമമാണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത്.

ലോകത്തിലെ ആദ്യത്തെ ഡീസൽ കാർ-മെഴ്സിഡസ് 260ഡി

ലോകത്തിലെ ആദ്യത്തെ ഡീസൽ കാർ-മെഴ്സിഡസ് 260ഡി

ലോകത്തിലെ ആദ്യത്തെ ഡീസൽ കാർ എന്നുള്ള ക്രെഡിറ്റ് മെഴ്സിഡസ് 260ഡിയ്ക്ക് സ്വന്തം. 1936ൽ ആയിരുന്നു ഇതാദ്യമായി പ്രദർശിപ്പിച്ചത്. 2545സിസി ഓവർഹെഡ്-വാൾവ് 4 സിലിണ്ടർ ഇൻലൈൻ ഡീസൽ എൻജിനായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്.

ഏസി ഘടിപ്പിച്ചുള്ള ആദ്യത്തെ കാർ- 1939 പെക്കാർഡ്

ഏസി ഘടിപ്പിച്ചുള്ള ആദ്യത്തെ കാർ- 1939 പെക്കാർഡ്

1939ൽ പെക്കാർഡ് മോട്ടോർ കാർ കമ്പനിയായിരുന്നു ഏസി ഘടിപ്പിച്ചുള്ള കാർ ആദ്യമായി പുറത്തിറക്കിയത്. ബിഷപ്പ് ആന്റ് ബാബ്കോക്ക് കമ്പനിയായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്ന ഏസികൾ നിർമ്മിച്ചിരുന്നത്.

ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് ഉള്ള ആദ്യത്തെ കാർ-1940 ഓൾഡ്സ്‌മൊബൈൽ

ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് ഉള്ള ആദ്യത്തെ കാർ-1940 ഓൾഡ്സ്‌മൊബൈൽ

ഹൈഡ്രമാറ്റിക് എന്നായിരുന്നു ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച ആദ്യത്തെ കാറിന്റെ പേര്. ജനറൽ മോട്ടേഴ്സിന്റെ കാഡിലാക്, ഓൾഡ്സ്‌മൊബൈൽ എന്നീ മോഡലുകളിലായിരുന്നു ഇതാദ്യമായി ഉപയോഗിച്ചിരുന്നത്.

ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് ഉള്ള ആദ്യ കാർ-വോൾവോ പിവി544

ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് ഉള്ള ആദ്യ കാർ-വോൾവോ പിവി544

കാറിൽ ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് ആദ്യമായി ഉപയോഗിച്ച ഓട്ടോമേക്കർ ആരെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നേ ഉള്ളൂ. ഇത് വേറെ ആരുമല്ല സേഫ്റ്റിക്ക് മുൻതൂക്കം നൽകുന്ന വോൾവോ ആണ്. പിവി544 കാറിലായിരുന്നു ആദ്യമായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് ഇൻസ്റ്റാൾ ചെയ്തത്.

ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം ഉള്ള ആദ്യ കാർ-1955 മെഴ്സിഡസ് ബെൻസ് 300 എസ്എൽ

ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം ഉള്ള ആദ്യ കാർ-1955 മെഴ്സിഡസ് ബെൻസ് 300 എസ്എൽ

1955 എസ്എൽ ഗുൾവിങ് ആയിരുന്നു ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം ഉപയോഗിച്ച ആദ്യത്തെ കാർ. ഫോർ സ്ട്രോക് പെട്രോൾ എൻജിനായിരുന്നു ഇതിലുണ്ടായിരുന്നത്. ബോഷ് ഫ്യുവൽ ഇൻഞ്ചെക്ടർ ആയിരുന്നു ഈ കാറിൽ ഉപയോഗിച്ചത്.

ഡിസ്ക് ബ്രേക്ക് ഉള്ള ആദ്യ കാർ-1955 സിട്രോൺ ഡിഎസ്

ഡിസ്ക് ബ്രേക്ക് ഉള്ള ആദ്യ കാർ-1955 സിട്രോൺ ഡിഎസ്

ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ചുള്ള ആദ്യത്തെ കാർ 1955 സിട്രോൺ ഡിഎസ് ആണ്. ആധുനിക രീതിയിൽ ഡിസൈൻ ചെയ്തതും കുറേയേറെ നല്ല ഫീച്ചറുകളും ഉള്ള സിട്രോൺ ഡിഎസ് അക്കാലത്ത് ഏവരുടേയും പ്രിയപ്പെട്ടതായിരുന്നു.

എബിഎസ് ഘടിപ്പിച്ച ആദ്യത്തെ കാർ-ജെൻസൺ എഫ്എഫ്

എബിഎസ് ഘടിപ്പിച്ച ആദ്യത്തെ കാർ-ജെൻസൺ എഫ്എഫ്

ഇന്ത്യയിൽ എല്ലാ കാർനിർമാതാക്കളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഒരു സ്റ്റാന്റേഡ് ഫീച്ചറായി കാറുകളിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഇത് കർശനമാക്കിയിട്ടുണ്ട്. എബിഎസ് ഉൾപ്പെടുത്തിയ ആദ്യത്തെ കാർ ജെൻസൺ എഫ്എഫ് ആണ്.

ബ്രിട്ടിഷ് കാർ നിർമാതാവായ ജെൻസൺ മോട്ടേഴ്സ് ആണ് ഈ ഫോർ വീൽ ഡ്രൈവ് ഗ്രാന്റ് ടൂററിന്റെ നിർമാതാവ്.

പാസഞ്ചർ എയർ ബാഗുണ്ടായിരുന്ന ആദ്യ കാർ- ഓൾഡ്സ്‌മൊബൈൽ ടോർനാഡോ

പാസഞ്ചർ എയർ ബാഗുണ്ടായിരുന്ന ആദ്യ കാർ- ഓൾഡ്സ്‌മൊബൈൽ ടോർനാഡോ

1951 മുതൽ കാറുകളിൽ എയർ ബാഗുകളുടെ ടെസ്റ്റിംഗും അപ്രൂവലുമൊക്കെ നടന്നിട്ടും 1973 വരെ ഇത് ഒരു കാറിലും ഉപയോഗിച്ചിരുന്നില്ല. ജനറൽ മോട്ടേഴ്സിന്റെ ഓൾഡ്സ്‌മൊബൈൽ ടോർനാഡോ ആണ് എയർ ബാഗുകളോടെ വിൽക്കപ്പെട്ട ആദ്യ കാർ.

ലൈറ്റ് ബൾബുകൾ ഇല്ലാത്ത ആദ്യ കാർ-2014 മെഴ്സിഡസ് എസ് ക്ളാസ്

ലൈറ്റ് ബൾബുകൾ ഇല്ലാത്ത ആദ്യ കാർ-2014 മെഴ്സിഡസ് എസ് ക്ളാസ്

ഒറ്റൊരു ട്രഡീഷണൽ ലൈറ്റ് ബൾബുകൾ ഉപയോഗിക്കാത്ത ലോകത്തിലെ ആദ്യത്തെ കാറാണ് മെഴ്സിഡസ് എസ് ക്ളാസ്. ഇതില്‍ ബൾബുകൾക്ക് പകരം 500 എൽഇഡികളാണ് ഹെഡ്‌ലൈറ്റിലും, ടെയിൽ ലാമ്പിലും, ഇന്റീരിയറിലും ഉപയോഗിച്ചിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #കാര്‍ #car
English summary
Legends of car world - First cars in the world to use technologies
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X