കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

By Praseetha

ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ബോലെറോയുടെ പുത്തൻ പതിപ്പുമായി വിപണിയിലെത്തി. നാലുമീറ്റർ താഴെ നീളവും കൂടുതൽ കരുത്താർജ്ജിച്ചും മികച്ച ഇന്ധന ക്ഷമതയോടെയുമാണ് 'പവർ പ്ലസ് ' എന്ന പേരിൽ ബോലെറോയുടെ പുത്തൻ വകഭേദം എത്തിയിരിക്കുന്നത്.

എസ്എൽഇ, എസ് എൽ എക്സ്, സെഡ്എൽഎക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിക്കപ്പെട്ട ഈ കരുത്തന് 6.59ലക്ഷമാണ് മുംബൈ എക്സ്ഷോറൂം പ്രാരംഭവില.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

അധിക കരുത്ത് പകരുന്ന എംഹോക്ക് ഡി70 എൻജിനാണ് പവർ പ്ലസ് മോഡലുകളുടെ മുഖ്യ സവിശേഷത. 70ബിഎച്ച്പിയും 195എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് ഇതിലെ 1.5ലിറ്റർ എൻജിൻ.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

മുന്‍ മോഡലിനെക്കാള്‍ 13 ശതമാനം അധിക കരുത്തും 5 ശതമാനം അധിക ഇന്ധനക്ഷമതയുമാണ് ബൊലേറോയുടെ പവര്‍ പ്ലസ് വകഭേദത്തിനുള്ളത് എന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

5സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ബോലെറോയ്ക്ക് നീളം കുറവാണെങ്കിലും സെവൻസീറ്ററാണ്. മാത്രമല്ല ഇന്ററീരിയറിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

മുൻമോഡലുകളെ പോലെ ബോക്സി ഡിസൈൻ തന്നെയാണ് പുതിയ പവർപ്ലസും കൈവരിച്ചിരിക്കുന്നത്.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വോയിസ് മെസേജിംഗ് സിസ്റ്റം, മൈക്രോ ടെക്നോളജി, എൻജിൻ ഇമ്മോബലൈസർ എന്നിവയാണ് ഈ വാഹനത്തിലെ മറ്റ് സവിശേഷതകൾ.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

എബിഎസ്, എയർബാഗ്, ട്രാക്ഷൻ കൺട്രോൾ എന്നീ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പവർ സ്റ്റിയറിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

2000-ത്തില്‍ പുറത്തിറക്കിയ ബെലേറോയുടെ 9 ലക്ഷം യൂണിറ്റുകളാണ് ഇതുവരെയായി മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

നഷ്ടപ്പെട്ട വിപണിവിഹിതം തിരികെ പിടിക്കുക എന്ന ഉദ്ദേശവുമാണ് ഈ ലോഞ്ച് വഴി കമ്പനി നടപ്പിലാക്കുന്നത്.

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

വിലക്കുറവും എസ്‌യുവി ലുക്കും ഉള്ളതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയക്കാലം കൊണ്ട് ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞ വാഹനമാണ് ബോലെറോ. അതെ പ്രതികരണം തന്നെ പവർ പ്ലസ് മോഡലിനും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര.

കൂടുതൽ വായിക്കൂ

പുത്തൻ ആഡംബര വാഹനവുമായി ടൊയോട്ട ഇന്ത്യയിൽ

വിജയം കുറിക്കാനൊരുങ്ങി മൂന്നാം തലമുറ ഐ30യുമായി ഹ്യുണ്ടായ്

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Bolero Power+ Launched In India With Better Performance And Mileage
Story first published: Monday, September 19, 2016, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X