മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

Written By:

മാരുതി ഓമ്നി മിനി വാനിന് എതിരാളിയായിട്ടായിരുന്നു മഹീന്ദ്ര സുപ്രോ എന്ന ചെറുവാനിനെ ഇറക്കിയത്. ഇപ്പോൾ ഇസുപ്രോ എന്ന പേരിൽ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിച്ചിരിക്കുന്നു. ദില്ലി എക്സ്ഷോറൂം 8.45 ലക്ഷമാണ് സുപ്രോയുടെ ഇലക്ട്രിക് പതിപ്പിന്റെ വില.

To Follow DriveSpark On Facebook, Click The Like Button
മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

ഇന്ത്യയിലെ ആദ്യത്തെ സീറോ എമിഷൻ കാർഗോ-പാസഞ്ചർ വാഹനം കൂടിയാണ് ഇസുപ്രോ. മഹീന്ദ്ര വിപണിയിലെത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനം കൂടിയാണ് ഇസുപ്രോ.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

ഇസുപ്രോ (കാർഗോ): 8.45ലക്ഷം

ഇസുപ്രോ(പാസഞ്ചർ): 8.75ലക്ഷം

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

ഇസുപ്രോയിൽ ഘടിപ്പിച്ചിരിക്കുന്നത് ത്രീ ഫേസ് ഇൻഡക്ഷൻ ഏസി മോട്ടോറാണ്. 3,000ആർപിഎംമിൽ 33.53ബിഎച്ച്പിയും 1,500ആർപിഎംമിൽ 90എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

മണിക്കൂറിൽ 60 കിലോമീറ്റർ ഉയർന്ന വേഗതയാണ് സുപ്രോയുടെ ഈ ഇലക്ട്രിക് പതിപ്പുനുള്ളത്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

200എഎച്ച് ബാറ്ററിയുമായിട്ടാണ് ഈ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുള്ളത്. ഫുൾ ചാർജിൽ പാസഞ്ചർ വേരിയന്റിന് 112 കിലോമീറ്റർ റേഞ്ചിലും കാർഗോ വേരിയന്റിന് 115 കിലോമീറ്റർ റേഞ്ചിലും സഞ്ചരിക്കാൻ സാധിക്കും.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

15എഎംപി പ്ലഗ് പോയിന്റുപയോഗിച്ച് 8 മണിക്കൂർ 45 മിനിട്ട് നേരം ചാർജ്ജ് ചെയ്യേണ്ടതായിട്ടുണ്ട്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

3,798എംഎൺ നീളവും 1,540എംഎം വീതിയും 1,920എംഎം ഉയരവുമാണ് ഈ ഈലക്ട്രിക് വാനിനുള്ളത്. ഇതിന് 1,920എംഎം വീൽ ബേസും 130എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

ഇസുപ്രോയുടെ കാർഗോ വേരിയന്റിന് 1,280 കിലോഗ്രാം ഭാരവും പാസഞ്ചർ വേരിയന്റിന് 1,320 കിലോഗ്രാം ഭാഗമാണുള്ളത്. കാർഗോ വാരിയന്റിനെ അപേക്ഷിച്ച് 40 കിലോഗ്രാം ഭാരക്കൂടതലാണ് പാസഞ്ചറിനുള്ളത്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

കാർഗോയ്ക്ക് 600 കിലോഗ്രാം ഭാരവും പാസഞ്ചർ വേരിയന്റിന് എട്ടോളം വരുന്ന യാത്രക്കാരേയും ഉൾക്കൊള്ളാനാകും.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

13ഇഞ്ച് ട്യൂബ്‌ലെസ് ടയറാണ് ഈ ഇലക്ട്രിക് വാനിനുപയോഗിച്ചിട്ടുള്ളത്. മുമ്പിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണുള്ളത്.

മാരുതി ഓമ്നിക്ക് എതിരാളിയായ മഹീന്ദ്ര സുപ്രോവിന് ഇലക്ടിക് പതിപ്പ്

രണ്ട് വർഷം അല്ലെങ്കിൽ 40,000കിലോമീറ്റർ വാരന്റിയാണ് മഹീന്ദ്ര ഈ ഇലക്ട്രിക് വാനുകൾക്ക് നൽകിയിട്ടുള്ളത്. അതിൽ ബാറ്ററി പാക്കിന് മൂന്ന് വർഷം അല്ലെങ്കിൽ 40,000കിലോമീറ്റർ വാരന്റിയുമുണ്ട്.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra eSupro Launched In India; Prices Start At Rs. 8.45 Lakh
Story first published: Friday, October 7, 2016, 11:09 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark