മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

Written By:

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു മഹീന്ദ്ര കൂപ്പെ സ്റ്റൈലിലുള്ള എക്സ്‌യുവി എയ്റോ കൺസ്പെറ്റിനെ അവതരിപ്പിച്ചത്. മഹീന്ദ്ര പവലിയനിൽ ഏവരേയും ശ്രദ്ധയൊരുപോലെ ആകർഷിക്കാൻ ഈ മോഡലിന് സാധിച്ചു. മഹീന്ദ്രയുടെ മുംബൈയിലുള്ള ഡിസൈൻ സ്റ്റുഡിയോവിൽ വച്ചായിരുന്നു ഈ കൺസ്പെറ്റിന്റെ രുപകല്പന.

മഹീന്ദ്രയുടെ ആദ്യ ആഡംബര വാഹനമെന്നു പറയുന്ന എയ്റോയുടെ പ്രോഡക്ഷനിലേക്ക് കടക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് കമ്പനി. പ്രോഡക്ഷൻ തുടങ്ങിയാൽ തന്നെയും വിപണിയിലെത്താൻ ഏതാണ്ട് രണ്ട് വർഷത്തോളമാകും.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

എയ്റോയുടെ കൺസ്പെറ്റ് മോഡലിൽ നിന്നും ഏറെ വ്യത്യസ്തമല്ലാത്ത രീതിയിലായിരിക്കും പ്രൊഡക്ഷൻ മോഡലിനെ ഇറക്കുക. കൂടാതെ കൂപ്പെയ്ക്ക് സമാനമായി മൂന്ന് ഡോറുകളാണ് എയ്റോയിലുള്ളത്.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

ബിഎംഡബ്ല്യൂ എക്സ്6, മെഴ്സിഡസ് ബെൻസ് ജിഎൽഇ കൂപ്പെ എന്നീ ആഡംബരക്കാറുകൾക്ക് സമാനമായി പ്രീമിയം ഫീലുണ്ടാകത്തവിധത്തിലാണ് അകത്തളമൊരുക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും മഹീന്ദ്രയുടെ പുതിയ എംഹോക്ക് എൻജിൻ തന്നെയായിരിക്കും കരുത്തേകുന്നത്.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

210 ബിഎച്ച്പിയുള്ള എന്‍ജിന് ആറ് സെക്കന്റുകൊണ്ട് 60 കിലോമീറ്റർ വേഗതയാർജിക്കാൻ സാധിക്കും.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

വിവിധ ഡ്രൈവിംഗ് മോഡുകളും സസ്‌പെന്‍ഷനും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിവയാണ് ആ ഡ്രൈവിംഗ് മോഡുകള്‍.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു!!

വിപണിയിലെ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ ആഡംബരം നിറഞ്ഞ കാറായിരിക്കും എയ്റോ. എയ്റോയിലൂടെ ലക്ഷ്വറി സെഗ്മെന്റിൽ ഒരു സ്ഥാനമുറപ്പിക്കാനുള്ള ശ്രമം കൂടി നടത്തുകയാണ് മഹീന്ദ്ര.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Could Make The XUV Aero Concept A Reality
Story first published: Friday, September 2, 2016, 8:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark