മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

Written By:

ജീവിതത്തിൽ പലരുടേയും ആദ്യ വാഹനമായിരുന്നിരിക്കണം മാരുതി 800. അതുകൊണ്ട് തന്നെ വൈകാരികമായ അടുപ്പമാണ് ഇന്നും ആളുകൾക്ക് ഈ വാഹനത്തോടുള്ളത്. വിരലിലെള്ളാവുന്നത് മാത്രമെ നിലനിൽക്കുന്നുവുള്ളൂ എങ്കിലും ഇന്നും നിരത്തുകളിൽ കാണാൻ കഴിയുന്നത് ഈ മാനസിക അടുപ്പം കാരണമാണ്. വളരെചുരുക്കം വാഹനങ്ങളോട് മാത്രമെ ഈ അടുപ്പം തോന്നുകയുള്ളൂ എന്നതും ഒരു വസ്തുതയാണ്.

എസ്ക്രോസിന് തകരാറ് മാരുതി തിരിച്ചുവിളിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രൊഡക്ഷൻ കാർ കൂടിയായ മാരുതി 800, 2013ലാണ് വിപണിയിൽ നിന്നും പിൻവാങ്ങിയത്. ഇന്ത്യയിൽ ഒരു ചരിത്രം സൃഷ്ടിച്ച് കൊണ്ട് 25ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചാണ് ഈ കുഞ്ഞൻ കാർ വിടവാങ്ങിയത്. മാരുതിയുടെ ഈ ചെറുകാർ ചൈനയിലിപ്പോൾ മറ്റൊരു പേരിൽ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. 'ജിയാഗ്നൻ ടിടി' എന്ന പേരിലെത്തിയ മാരുതി കാർ ചൈനയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ്.

To Follow DriveSpark On Facebook, Click The Like Button
മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

സോട്ടിയെ ഓട്ടോമൊബൈലിന്റെ അനുബന്ധ കമ്പനിയായ ജിയാഗ്നൻ ഓട്ടോയാണ് ജിയാഗ്നൻ ടിടി എന്നപേരിൽ ഈ മാരുതി വാഹനം വിറ്റഴിക്കുന്നത്.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

36ബിഎച്ച്പിയും 60എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന അതെ 800സിസിഎൻജിനാണ് ചൈനയിലും ഉപയോഗിച്ചിരിക്കുന്നത്.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

4സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയ ഈ എൻജിൻ ലിറ്ററിന് 19.23 കിലോമീറ്റർ എന്ന നിരക്കിലാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

3.3മീറ്റർ നീളവും 1.4മീറ്റർ വീതിയുമുള്ള ഈ കുഞ്ഞൻ കാർ വളരെ പരിമിതമായ സ്ഥലംമാത്രം മതിയെന്നതിനാൽ എവിടെയും പാർക്ക് ചെയ്യാനും ഏത് തിരക്കേറിയ റോഡിലും വളരെ എളുപ്പം എടുക്കാവുന്നതുമായ വാഹനമാണ്.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

ചൈനയിലെ ചെറിയ നഗരങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ചെറുവാഹനത്തെ ഇറക്കിയിട്ടുള്ളത്. 15,800യാൺ മുതലാണ് ടിടിയുടെ വില അതായത് ഇന്ത്യരൂപ 1.67ലക്ഷത്തോളം വരും.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

മാരുതി 800നെ അടിസ്ഥാനപ്പെടുത്തിയാണ് ജിയാഗ്നൻ ടിടയുടെ നിർമാണവും നടത്തിയിട്ടുള്ളത്. ചില കോസ്മെറ്റിക് പരിവർത്തനങ്ങളൊഴിച്ച് വലിയ മാറ്റമൊന്നുമിതിൽ വരുത്തിയിട്ടില്ല.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

റൂഫ് റെയിൽ, റിയർ വിന്റ് ഷീൽഡ് സ്പോയിലർ എന്നിവ സ്റ്റാന്റേഡായി ഇതിൽ നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ഡിസൈനിലും പെർഫോമൻസിലും മാറ്റമൊന്നുമില്ലാതെ തുടരുന്നു.

മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ!

ഇന്ത്യയിൽ മാരുതി 800 വളരെ ചുരുങ്ങിയക്കാലം കൊണ്ട്തന്നെ അപ്രത്യക്ഷമായി അതുപോലെ ചൈനയിൽ എത്രക്കാലം തുടരുമെന്നത് കാലം തെളിയിക്കും.

കൂടുതൽ വായിക്കൂ

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ അറിയാം

കൂടുതൽ വായിക്കൂ

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

 
കൂടുതല്‍... #മാരുതി #maruti
English summary
Maruti 800 Rebirth In China; Named As Jiangnan TT
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark