മുഖംമിനുക്കിയ ഓൾട്ടോ 800 വിപണിയിൽ

By Praseetha

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ ഓൾട്ടോ 800 ഫേസ്‌ലിഫ്റ്റിനെ വിപണിയിലെത്തിച്ചു. പുത്തൻ സ്റ്റൈൽ, മികച്ച ഇന്ധനക്ഷമത, ആകർഷകവും വിശാലവുമായ അകത്തളം എന്ന പ്രത്യേകതയോടുകൂടി 'ഇന്ത്യ കി പഹേലി സവാരി' എന്ന പരസ്യവചകത്തിലാണ് ഓൾട്ടോയെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

പുതിയ കളർ ഓപ്ഷനുകളും ഓൾട്ടോയുടെ പുത്തൻ അവതാരത്തിന് നൽകിയിട്ടുണ്ട്. ദില്ലി എക്സ്ഷോറൂം 2.49ലക്ഷത്തിലാണ് പുതിയ ഓൾട്ടോ 800ന്റെ വിലയാരംഭിക്കുന്നത്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

നിലവിലെ പെട്രോൾ മോഡലിന് 24.7 Km/l മൈലേജാണ് ഉള്ളതെങ്കിൽ 9 ശതമാനം വർധനവാണ് പുത്തൻ മോഡൽ വാഗ്ദാനം ചെയ്യുന്നത്. അതുപോലെ നിലവിലെ സിഎംജി മോഡൽ നൽകുന്ന 33.44 Km/Kg മൈലേജിൽ നിന്ന് 10 ശതമാനത്തോളം വർധനവുണ്ട് പുത്തൻ മോഡലിന്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

ബംബറിൽ മാറ്റം വരുത്തി സ്പോർടി ലുക്ക് നൽകിയിരിക്കുന്നു. താഴത്തെ ഗ്രില്ലിന് അല്പം വീതിയും കൂട്ടിയിരിക്കുന്നതായി കാണാം. കൂടാതെ പുതുക്കിയ ഹെഡ്‌ലാമ്പും ഫോഗ് ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

ഓൾട്ടോ ഫേസ്‌ലിഫ്റ്റിന്റെ നീളം 35എംഎം വർധിപ്പിച്ചിട്ടുണ്ട്. മോജിറ്റോ ഗ്രീൻ, സെറുലീൻ ബ്ലൂ എന്നീ രണ്ട് പുത്തൻ നിറത്തിലാണ് ഫേസ്‌ലിഫ്റ്റിനെ ഇറക്കിയിരിക്കുന്നത്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

കടുത്ത ഗ്രേ നിറമാണ് അകത്തളമൊരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പുതുയ സീറ്റും, ഹെഡ്‌റെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിന്റെ വലുപ്പത്തിൽ മാറ്റവും വരുത്തിയിട്ടുണ്ട്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

48ബിഎച്ച്പിയും 69എൻഎം ടോർക്കും നൽകുന്ന 799സിസി 3സിലിണ്ടർ എൻജിനാണ് ഫേസ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എൻജിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി മികച്ച സംവിധാനങ്ങളാണ് ഓൾട്ടോയുടെ പുത്തൻ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

  • എല്ലാ വേരിയന്റിലും ഓപ്ഷണൽ ഡ്രൈവർ സൈഡ് എയർബാഗ്
  • പിൻ ഡോറിൽ ചൈൽഡ് ലോക്ക് സംവിധാനം(ടോപ്പ് വേരിയന്റിൽ)
  • എല്ലാ വേരിയന്റിലും പാസഞ്ചർ സൈഡ് ഒവിആർഎം
  • കീലെസ് എൻട്രി
  • ഓൾട്ടോ 800 വില വിവരങ്ങൾ(ദില്ലി എക്സ്ഷോറൂം)

    ഓൾട്ടോ 800 വില വിവരങ്ങൾ(ദില്ലി എക്സ്ഷോറൂം)

    • സ്റ്റാന്റേഡ് - 2,49,000രൂപ
    • സ്റ്റാന്റേഡ് (ഒ)- 2,55,000രൂപ
    • എൽഎക്സ്- 2,83,000രൂപ
    • ഓൾട്ടോ 800 വില വിവരങ്ങൾ(ദില്ലി എക്സ്ഷോറൂം)

      ഓൾട്ടോ 800 വില വിവരങ്ങൾ(ദില്ലി എക്സ്ഷോറൂം)

      എൽഎക്സ് (ഒ)- 2,89,000രൂപ

      എൽഎക്സ് ഐ-3,09,000രൂപ

      എൽഎക്സ് ഐ(ഒ)- 3,15,000രൂപ

      മുഖംമിനുക്കി ഓൾട്ടോ 800 വിപണിയിൽ

      റിനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ എന്നീ വാഹനങ്ങളാണ് ഓൾട്ടോ 800 ഫേസ്‌ലിഫ്റ്റിന് എതിരാളികളായിട്ടുള്ളത്.

      കൂടുതൽ വായിക്കൂ

      കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

      കൂടുതൽ വായിക്കൂ

      മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
2016 Maruti Suzuki Alto 800 facelift launched
Story first published: Wednesday, May 18, 2016, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X