ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

Written By:

2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവി ഇഗ്നിസ് വിപണിപ്രവേശനത്തിന് തയ്യാറാകുന്നു. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഗ്നിസിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിൽ എഎംടി കൂടി ഉൾപ്പെടുത്തുമെന്നുള്ള വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് മാരുതി.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

ഇതോടൊപ്പം ഇഗ്നിസിനുള്ള ബുക്കിംഗ് അടുത്ത മാസം തന്നെയാരംഭിക്കുമെന്നും കമ്പനി പ്രസ്താവിച്ചിട്ടുണ്ട്.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

മികച്ച സ്വീകാര്യതയോടെ വിപണിയിൽ തുടരുന്ന വിറ്റാരബ്രെസയ്ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ഇഗ്നിസിന് മഹീന്ദ്ര കെയുവി 100 ആയിരിക്കും പ്രധാന എതിരാളി.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

വിപണിയിൽ അരങ്ങേറിയാൽ നെക്സ ഷോറൂം വഴിയായിരിക്കും ഇഗ്നിസിന്റെ വില്പന. ജപ്പാൻ വിപണിയിലുള്ള മോഡലിന് സമാനമായ ഡിസൈനും ഫീച്ചറുകളുമാണ് ഇന്ത്യയെ ലക്ഷ്യം വച്ചിറക്കുന്ന ഇഗ്നിസിലുമുള്ളത്.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

180 എംഎൺ ഗ്രൗണ്ട് ക്ലിയറൻസ്, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് ഇഗ്നിസിന്റെ പുറം സവിശേഷതകളായി പറയാവുന്ന ഘടകങ്ങൾ.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ ക്രോസോവറിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

സുരക്ഷ മുൻനിർത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ഹിൽ ഡിസന്റ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

1.2ലിറ്റർ പെട്രോൾ എൻജിൻ, 1.3ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഇഗ്നിസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഇഗ്നിസിന്റെ രണ്ട് വകഭേദങ്ങളിലും എഎംടിയും ലഭ്യമാക്കിയിട്ടുണ്ട്.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

4.5 ലക്ഷത്തിനും 6 ലക്ഷത്തിനുമിടയിലായിരിക്കും മാരുതിയുടെ ഈ കോംപാക്ട് എസ്‌യുവിയുടെ വിപണിവില. 2017 ജനവരി 13ഓടുകൂടിയായിരിക്കും ഇഗ്നിസിന്റെ ഇന്ത്യൻ വിപണിയിലുള്ള അരങ്ങേറ്റം.

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ ...

അടുത്തിടെ വിപണിയിലെത്തുന്നതിന് മുൻപായുള്ള ക്രാഷ് ടെസ്റ്റിംഗിനും ഇഗ്നിസ് വിധേയമായിരുന്നു. ഗ്ലോബൽ എൻസിപി നടത്തിയ ഈ ക്രാഷ് ടെസ്റ്റിൽ സുരക്ഷയുടെ കാര്യത്തിൽ ഇഗ്നിസ് 5 സ്റ്റാർ റേറ്റിംഗായിരുന്നു ലഭിച്ചത്.

കൂടുതല്‍... #മാരുതി #maruti
English summary
Confirmed: Maruti Ignis AMT Petrol And Diesel
Story first published: Friday, December 16, 2016, 11:02 [IST]
Please Wait while comments are loading...

Latest Photos