നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

മാരുതി സുസുക്കി നെക്സ വഴി മൂന്ന് പുത്തൻ മോഡലുകളെ വിപണിയിലെത്തിക്കുന്നു. അടുത്ത വർഷത്തോടെ ഈ വാഹനങ്ങളെ നിരത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

By Praseetha

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു മാരുതി ബലെനോ ആർഎസ്, ഇഗ്നിസ് മോഡലുകളുടെ പ്രദർശനം നടത്തിയത്. ഓട്ടോഎക്സ്പോയിൽ ഏവരുടേയും ചർച്ചാവിഷയവുമായിരുന്നു ബലെനോയുടെ സ്പോർട്സ് പതിപ്പായ ആർഎസും ചെറുഎസ്‌യുവിയായ ഇഗ്നിസും. പ്രീമിയം ഔട്ട്‌ലെറ്റായ നെക്സ വഴിയായിരിക്കും ഈ മോഡലുകളുടെ അവതരണം.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

മുൻപുണ്ടായിരുന്ന നെക്സയുടെ പ്രതിച്ഛായ മാറ്റിമറിക്കും വിധമുള്ള തകർപ്പൻ പെർഫോമൻസാണ് ഇതുവഴി വിറ്റഴിച്ചിരിക്കുന്ന മാരുതി സിയാസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സിയാസിന്റെ ഫേസ്‌ലിഫ്റ്റ് മോഡലിനെ കൂടി നെക്സ വഴി ഇറക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

നിലവിൽ എസ്ക്രോസ്, ബലെനോ എന്നീ മോഡലുകളുടെ വില്പന നടന്നുക്കൊണ്ടിരിക്കുന്ന നെക്സ മാരുതിയുടെ പ്രീമിയം ഔട്ട്‌ലെറ്റുകളിലൊന്നാണ്.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

നെക്സ ഔട്ട്‍ലെറ്റുകൾ വഴിയിറങ്ങുന്ന ബലെനോ ആർഎസ്, ഇഗ്നിസ്, സിയാസ് മോഡലുകളിൽ ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നിവ സ്റ്റാൻഡേഡ് ഫീച്ചറുകളായിരിക്കും.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

അടുത്ത വർഷത്തോടുകൂടി വിപണിയിലെത്തിച്ചേരുന്ന ബലെനോയുടെ സ്പോർട്സ് അവതാരമായ ആർഎസിന് ബോഡി കിറ്റുകളും ബ്ലാക്ക് തീമുമായിരിക്കും നൽകുക. ഇത് നിലവിലുള്ള മോഡലിൽ നിന്നും വാഹനത്തിനൊരു സ്പോർടി ലുക്ക് നൽകുന്ന ഘടകങ്ങളായിരിക്കും.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

മറ്റ് സവിശേഷതകളൊക്കെ ബലെനോയ്ക്ക് സമാനമാണമാണെങ്കിലും മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന 1.0ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനായിരിക്കും ആർഎസിൽ ഉണ്ടായിരിക്കുക.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

109ബിച്ച്പിയും 170എൻഎം ടോർക്കും നൽകുന്നതായിരിക്കും ഈ 1.0ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിൻ.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

ചെറു എസ്‌യുവി സെഗ്മെന്റിൽ മാരുതി അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് ഇഗ്നിസ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, ഓഫ്-റോഡ് ശേഷിയുമായിട്ടായിരിക്കും കണ്ടാലൊരു ഹാച്ച്ബാക്ക് ലുക്കുള്ള ഇഗ്നിസ് അവതരിക്കുക.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

മാരുതി സിയാസിനെ കുറിച്ച് പറയുകയാണെങ്കിൽ 2014ലായിരുന്നു സെഡാൻ സെഗ്മെന്റിൽ മാരുതി ഈ വാഹനത്തെ അവതരിപ്പിച്ചത്. ഇതേതുടർന്ന് 2015-ൽ സിയാസിന്റെ എസ്എച്ച്‌വിഎസ് പതിപ്പിനേയും വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. അടുത്ത വർഷത്തോടുകൂടി സിയാസിന്റെ ഫേസ്‍ലിഫ്റ്റ് മോഡൽ കൂടി അവതരിക്കുന്നതായിരിക്കും.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

നെക്സ വഴി വിപണിയിലെത്തിച്ചേർന്ന സിയാസ് മികച്ച വിജയം കൈവരിച്ചതോയെ പുതിയ മോഡലുകളുടെ നെക്സ വഴിയുള്ള അവതരണത്തെ മാരുതി കൂടുതൽ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

മൂന്ന് പുതിയ മോഡലുകൾ നെക്സ വഴി എത്തുന്നതോടെ മൊത്തത്തിൽ അഞ്ചുകാറുകളെയാണ് മാരുതി നെക്സ വഴി ജനങ്ങളിലേക്കെത്തിക്കുന്നത്.

നെക്സ വഴി മാരുതിയുടെ മൂന്ന് പുതിയ മോഡലുകൾ നിരത്തിലേക്ക്...

റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ പുതുപുത്തൻ 16 ഫീച്ചറുകളിൽ

നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ

Most Read Articles

Malayalam
English summary
Maruti To Launch Three Vehicles Through NEXA In 2017
Story first published: Wednesday, December 7, 2016, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X