ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

By Praseetha

മാരുതി സുസുക്കി പുത്തൻ തലമുറ ഓൾട്ടോയെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വളരെയേറെ വ്യത്യസ്തകൾ ഉൾപ്പെടുത്തിയായിരിക്കും ന്യൂജെൻ ഓൾട്ടോയുടെ അവതരണം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കമ്പനി സിഇഒ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2000 ൽ ഇന്ത്യയിലെത്തിയ ഓൾട്ടോയെ വില്പനയിൽ പിൻതള്ളാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിരുന്നില്ല. ഓൾട്ടോയുടെ ഡിസൈനാണ് ഈ വാഹനത്തെ ജനപ്രിയമാക്കുന്നതിൽ വളരെയധികം സഹായകമായതെന്നും കമ്പനി അധികൃതർ തന്നെ സമ്മതിക്കുന്നൊരു കാര്യമാണ്. എന്നാലിപ്പോൾ വില്പനയിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി ഓൾട്ടോയിൽ വൻ മാറ്റത്തിനുള്ള മുന്നിറിയിപ്പായി കമ്പനി കാണുന്നു.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

വിപണിയിലവതരിച്ച് ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം ഓൾട്ടോയുടെ ത്രീ മില്ല്യൺ യുണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതിൽ നിന്നും തന്നെ വ്യക്തമാണ് നല്ലൊരു ശതമാനം ജനപിന്തുണ ലഭിച്ചൊരു വാഹനമാണ് ഓൾട്ടോയെന്ന്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

എൻട്രി ലെവൽ സെഗ്മെന്റിൽ ഓൾട്ടോയ്ക്ക് പകരം വെയ്ക്കാൻ ഇതേവരെ ആരും തന്നെയുണ്ടായിരുന്നില്ല. എന്നാൽ അടുത്തക്കാലത്ത് വില്പനയിൽ ഓൾട്ടോയ്ക്ക് വൻ ഇടിവ് നേരിടേണ്ടതായി വന്നു. അതിന് തക്കരണ്ട് കാരണങ്ങളാണ് കമ്പനി തന്നെ വ്യകതമാക്കുന്നത്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

മികച്ച ഫീച്ചറുകളിലും ആകർഷണീയമായ ഡിസൈനിലുമെത്തിയുള്ള വലിയ ഹാച്ച്ബാക്കുകളോടാണ് പൊതുവെ ജനങ്ങൾക്കുള്ള പ്രിയം. അതുകൊണ്ട് തന്നെ മാരുതിയുടെ ചെറുകാർ സെഗ്മെന്റിൽ കഴിഞ്ഞവർഷത്തേക്കാൾ 10.4ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതൊരു കാരണമായി കമ്പനി വ്യക്തമാക്കുന്നു.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

രണ്ടാമതായി ചെറു വാഹനമാണെങ്കിലും ക്രോസോവർ സ്റ്റൈലിൽ റിനോ ക്വിഡ് എത്തിയതോയെ വലിയൊരു ശതമാനം ഇടിവ് വില്പനയിൽ സംഭവിച്ചിട്ടുള്ളതായിട്ടാണ് കമ്പനി ചൂണ്ടികാണിക്കുന്നത്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

ഈ വർഷം ഓൾട്ടോയുടെ അത്ര യൂണിറ്റ് ക്വിഡിന് വിൽക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷത്തേക്കാൾ ഓൾട്ടോയുടെ വില്പനയിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

മാത്രമല്ല ഈ വർഷമവസാനത്തോടെ ക്വിഡിന്റെ 125,000യൂണിറ്റുകളുടെ നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് റിനോ. ഇതും ഓൾട്ടോയ്ക്ക് കാര്യമായ ഭീഷണിയുയർത്തിയിരിക്കുകയാണ്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

ഇന്ത്യയിൽ മികച്ച വില്പന കാഴ്ചവെച്ചുകൊണ്ടിരുന്ന ഓൾട്ടോയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കാതിരിക്കണമെങ്കിൽ കൂടുതൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി അടിമുടി മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു ന്യൂജെൻ ഓൾട്ടോയെ അവതരിപ്പിക്കുക എന്നത് മാത്രമാണ് മാരുതിക്ക് മുന്നിലായിട്ടുള്ളത്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

എൻജിനിൽ മാറ്റമില്ലാതെ അതെ 0.8, 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയായിരിക്കും കരുത്തേകാനായി ഉപയോഗിക്കുക. ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തുവെന്നുള്ള പ്രത്യേകതയുണ്ട്.

ക്വിഡ് ഇഫക്ട് ; വലിയൊരു മാറ്റത്തിനൊരുങ്ങി ഓൾട്ടോ

മാത്രമല്ല ഇന്ത്യൻ ക്രാഷ് ടെസ്റ്റ് നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സുരക്ഷാചട്ടങ്ങളും അനുകൂലിക്കുന്ന തരത്തിലുള്ളതായിരിക്കും ന്യൂജെൻ ഓൾട്ടോ. അപ്പോൾ സുരക്ഷയുടെ കാര്യത്തിലും മാരുതി വിട്ടുവീഴ്ച ചെയ്യില്ലെന്നു സാരം.

കൂടുതൽ വായിക്കൂ

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു

മിനി കാറുകളുമായി ടൊയോട്ട

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Developing The Next-Gen Alto — Call It The ‘Kwid’ Effect
Story first published: Saturday, September 3, 2016, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X