എസ്-ക്രോസിന് തകരാറ്; മാരുതി തിരിച്ചുവിളിച്ചു!
മാരുതി സുസുക്കി എസ്-ക്രോസിന്റെ ഇരുപതിനായിരത്തോളം യൂണിറ്റുകളെ തിരിച്ച് വിളിച്ചു. ബ്രേക്കിലുള്ളതായി സംശയിക്കപ്പെടുന്ന തകരാറുകൾ നികത്താണ് ഈ സർവീസ് ക്യാപേൻ നടത്തുന്നത്.
ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി
എസ്-ക്രോസിന്റെ രണ്ട് ഡീസൽ വേരിയന്റുകളും സർവീസിന് വിധേയമാക്കുന്നതായിരിക്കും. പരിശോധനയും കേട്പാട് നീക്കലും സൗജന്യമായി നടത്തികൊടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

1.3ലിറ്റർ ഡിഡിഐഎസ് 200, 1.6ലിറ്റർ ഡിഡിഐഎസ് 320 ഡീസൽ വേരിയന്റുകളടക്കം എസ്-ക്രോസിന്റെ 20,427യൂണിറ്റുകളിലാണ് പരിശോന നടത്തുന്നത്.

ഇവയെല്ലാം തന്നെ 2015 ഏപ്രിൽ 20നും 2016 ഫെബ്രുവരി 12നുമിടയിൽ നിർമിച്ചിട്ടുള്ള മോഡലുകളാണ്.

ബ്രേക്ക് ഫ്ല്യൂയിഡിലുള്ള ചോർച്ച കാരണമാണ് ഈ യൂണിറ്റുകളെ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.

ബ്രേക്ക് ഫ്ല്യൂയിഡിലുള്ള ചോർച്ച കാരണമാണ് ഈ യൂണിറ്റുകളെ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.

നിങ്ങളുടെ എസ്-ക്രോസിലും ഇതേ തകരാറുണ്ടോ എന്നറിയാൻ നെക്സയുടെ വെബ് സൈറ്റിൽ ലോഗിൻ ചെയിതിട്ട് (www.nexaexperience.com) 14 ഡിജിറ്റ് ചാസിസ് നമ്പർ നൽകിയാൽ മതി.

ഇതുകൂടാതെ വാഹനയുടമകൾക്ക് ഡീലർഷിപ്പുമായി നേരിട്ട് ബന്ധപ്പെടാവുന്നതുമാണ്.

സിയാമിന്റെ (SIAM) റീക്കോൾ കോഡിന് കീഴിൽ വരാത്തതിനാൽ തിരിച്ച്‌വിളിക്കലായി കണകാക്കാതെ സർവീസ് ക്യാപേനാണ് നടത്തുന്നതെന്ന് മാരുതി വ്യക്തമാക്കി.

2012 മുതലാണ് റീക്കോൾ എന്ന സമ്പ്രദായം ഇന്ത്യൻ വാഹനമേഖയുടെ ഭാഗമാകുന്നത്. ആഗോളതലത്തിലുള്ള നിർമാതാക്കൾ ഓരോ വർഷവും നിരവധി വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

ഇന്ത്യയിൽ തന്നെ ഏതാണ്ട് 18 ലക്ഷം വാഹനത്തോളമാണ് ഇതുവരെയായി തിരിച്ചുവിളിക്കപ്പെട്ടിട്ടുള്ളത്.

മാരുതി മുൻപ് 2015ലായിരുന്നു ഓൾട്ടോ 800,ഓൾട്ടോ കെ10 എന്നിവയുടെ 33,000ത്തോളം യൂണിറ്റുകൾ തിരിച്ചുവിളിച്ചത്.

അതിന് മുൻപ് 2014ൽ ഡിസയർ, റിറ്റ്സ്, സ്വിഫ്റ്റ് എന്നീ മോഡലുകളുടെ 69,555 യൂണിറ്റുകളേയും തിരിച്ചുവിളിച്ചിരുന്നു.

1.3ലിറ്റർ ഡീസൽ വേരിയന്റുകൾക്ക് 8.03ലക്ഷവും 1.6ലിറ്റർ ടോപ്പ്-എന്റ് വേരിയന്റുകൾക്ക് 12.03ലക്ഷമാണ് വില.

ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട ബിആർവി, റിനോ ഡസ്റ്റർ എന്നിവരാണ് എസ്-ക്രോസിന്റെ മുഖ്യ എതിരാളികൾ.

ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വകഭേദം ഉടനടി

ബെൻസിന്റെ ആഡംബര എസ്‌യുവി ഇന്ത്യയിൽ വില 80.4 ലക്ഷം


Click it and Unblock the Notifications








