പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

Written By:

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് ബലെനോയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികത ഉൾപ്പെടുത്തിയ മോഡൽ പുറത്തിറങ്ങുന്നു. ഇന്ത്യയിൽ ബലെനോയുടെ ഡീസൽ വേരിയന്റിലായിരിക്കും ഈ സാങ്കേതികത ഉൾപ്പെടുത്തുക.

To Follow DriveSpark On Facebook, Click The Like Button
പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

ഇതിനകം തന്നെ സിയാസ്, എർടിഗ എന്നീ മോഡലുകളിൽ ഈ സാങ്കേതികത ഉൾപ്പെടുത്തി ഇറക്കുന്നുണ്ട്. നിലവിൽ ഈ പ്രീമിയം ഹാച്ച്ബാക്കിന് വിപണിയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നൊറ്റൊരു കാരണം കൊണ്ടാണ് ബലെനോ മൈൽഡ് ഹൈബ്രിഡ് പതിപ്പിറങ്ങാൻ കാലതാമസം വേണ്ടിവരുന്നത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തിനു പുറമെ ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ, ബ്രേക്ക് എനർജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

ഈ സംവിധാനം ഡ്രൈവിംഗ് വേളയിൽ എൻജിനിലുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുകയും എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതോടൊപ്പം മികച്ച മൈലേജും വാഗ്ദാനം ചെയ്യും.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനാണ് ബലെനോയുടെ ഡീസൽ പതിപ്പിന് കരുത്തേകുന്നത്. 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

ലിറ്ററിന് 27.39കിലോമീറ്റർ എന്ന മികച്ച മൈലേജാണ് ഈ എൻജിൻ വാഗ്ദാനം ചെയ്യുന്നത്. മൈൽ ഹൈബ്രിഡ് സാങ്കേതികത ഉൾപ്പെടുത്തുന്നത് വഴി മൈലേജ് ഇരട്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

ഇക്കാരണങ്ങൾ കൊണ്ട് മികച്ച വില്പനയോടെ മുന്നേറുന്ന ബലെനോയ്ക്ക് ഇനിയും കൂടുതൽ ആവശ്യക്കാരെത്തുമെന്നുള്ള പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിമാന്റ് വർധിച്ചതുകൊണ്ടു തന്നെ ബുക്കിംഗ് കഴിഞ്ഞ് നാലുമാസത്തെ കാത്തിരിപ്പാണ് വേണ്ടിവന്നിരിക്കുന്നത്.

പുത്തൻ ഹൈബ്രിഡ് സാങ്കേതികതയിൽ ബലെനോ

കാത്തിരിപ്പിനൊടുവിൽ മാരുതിയുടെ പുതിയ മിനിഎസ്‌യുവി വിപണിയിലേക്ക്..

പ്രതീക്ഷിച്ചതിലും നേരത്തെ പുതിയ ഹോണ്ട സിറ്റി ഇന്ത്യയിലേക്ക്

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno With Mild-Hybrid Technology To Be Launched In India In 2017
Story first published: Tuesday, October 25, 2016, 12:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark