വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

Written By:

ഇന്ത്യൻ വിപണിയിൽ ഒരു തരംഗം സൃഷ്ടിച്ചുക്കൊണ്ടായിരുന്നു ബലെനോയുടെ വരവ്. വളരെ ചുരുങ്ങിയക്കാലം കൊണ്ട് ജനശ്രദ്ധയാകർഷിച്ച മാരുതിയുടെ മറ്റൊരു വാഹനമില്ലെന്ന് തന്നെ പറയാം. ബലെനോയുടെ കരുത്തുറ്റ മോഡൽ ആർഎസുമായി വിപണിപിടിക്കാനൊരുങ്ങുകയാണ് മാരുതി.

നിലവിലുള്ള ബലെനോ മോഡലുകളേക്കാളും കരുത്തും അധിക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ആർഎസ് മോഡലിനെ അവതരിപ്പിക്കുന്നത് എന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിലൂടെയായിരുന്നു കരുത്തുറ്റ ബലെനോ ആർഎസിന്റെ അരങ്ങേറ്റം കുറിച്ചത്.

To Follow DriveSpark On Facebook, Click The Like Button
വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

ബൈ-ക്സെനോൻ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ഡ്യൂവൽ എയർബാഗ്, സ്മാർട് പ്ലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക് ഒആർവിഎംമുകൾ എന്നിവയാണ് ബലെനോ ആർഎസ് മോഡലിന്റെ പ്രത്യേകതകൾ.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

ഫിയറ്റ് അബ്രാത്ത് പുണ്ടോയ്ക്ക് പുറമെ എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരേയൊരു മോഡലാണ് ബലെനോ ആർഎസ് എന്നുമുള്ള പ്രത്യേകതയുണ്ടിതിന്.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

നിലവിലുള്ള മോഡലിനേക്കാൾ സ്പോർടി ലുക്ക് പകർന്നാണ് ആർഎസ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലുമായി സ്പോർടി ബംബർ, സൈഡ് സ്കേർട്, ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയാണ് ആർഎസിന്റെ മുഖ്യാകർഷണം.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

ബലെനോ ആർഎസിൽ 1.0ലിറ്റർ 3 സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 110ബിഎച്ച്പി കരുത്തും 170എൻഎം ടോർക്കുമാണ് ഈ ബൂസ്റ്റർജെറ്റ് എൻജിനുള്ളത്.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

വെറും12 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കീലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും ഈ കരുത്തന്.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക. പാഡൽ ഷിഫ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഓട്ടോമാറ്റിക് പതിപ്പിനെ കൂടി ഇറക്കാനുള്ള സാധ്യതയുണ്ട്.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

നെക്സ ഡീലർഷിപ്പ് വഴി പുറത്തിറങ്ങുന്ന മാരുതിയുടെ മൂന്നാമത്തെ മോഡലായിരിക്കുമിത്. നിലവിലുള്ള മോഡലിനേക്കാളും അല്പമധികം വിലയിലായിരിക്കും പുത്തൻ കരുത്തുറ്റ ബലെനോ ആർഎസ് എത്തിച്ചേരുന്നത്.

വിജയം കൊയ്യാനെത്തുന്നു കരുത്തുറ്റ ബലെനോ!!!

പുണ്ടോ അബ്രാത്ത്, പോളോ ജിടി എന്നിവയോട് ഏറ്റുമുട്ടാനായിരിക്കും ബലെനോ ആർഎസ് എത്തുന്നത്.

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno RS — Things To Know About This Upcoming Hot Hatch
Story first published: Thursday, September 29, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark