നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

മാരുതി ബലെനോയുടെ സ്പോർട്സ് പതിപ്പ് ആർഎസുമായി വിപണിയിലേക്ക്. വിപണി പ്രവേശം 2017 ഫെബ്രുവരിയിൽ.

By Praseetha

മാരുതി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കാണ് ബലെനോ. വിപണിയിലെത്തിയതു മുതൽ മികച്ച സ്വീകാര്യതയായിരുന്നു ബലെനോയ്ക്ക് ലഭിച്ചിരുന്നത്. വില്പനയൊന്ന് കൊഴുപ്പിക്കാൻ ബലെനോയുടെ സ്പോർട്സ് പതിപ്പ് ആർഎസുമായി വിപണിപിടിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ മാരുതി.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു മാരുതി കരുത്തുറ്റ, സ്പോർടി പതിപ്പ് ബലെനോയുടെ ആദ്യ പ്രദർശനം.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

ഈ വർഷം ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും പുതിയ സ്പോർടി പതിപ്പിന്റെ ലോഞ്ചുണ്ടാവുക എന്നായിരുന്നു മുൻപെ നിശ്ചയിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും വിരുദ്ധമായി 2017 ഫെബ്രുവരിയോടെയായിരിക്കും ബലെനോ സ്പോർടി പതിപ്പിന്റെ വരവ്.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

കരുത്തുറ്റ എൻജിനാണ് ബലെനോ സ്പോർട്സ് പതിപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. 111ബിഎച്ച്പി കരുത്തുള്ള1ലിറ്റർ ത്രീ സിലിണ്ടർ ബൂസ്റ്റർ ജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് സ്പോർടി ബലെനോയുടെ കരുത്ത്.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

വിദേശ വിപണിയിലുള്ള ബലെനോയിൽ ഉപയോഗിച്ചിട്ടുള്ള അതേ എൻജിനാണിത്. എന്നാൽ ട്രാൻസ്മിഷൻ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഉണ്ടാകാൻ സാധ്യത.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

നാലു ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ ഉൾപ്പെടുത്തി സ്പോർടി ലുക്ക് വരുത്തുന്ന രൂപഘടനയാണ് ഈ വാഹനത്തിന് നൽകിയിട്ടുള്ളത്.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

ബലെനോയുടെ ടോപ്പ് എന്റ് വേരിയന്റ് ആൽഫയിൽ ഉപയോഗിച്ചുള്ള മുന്തിയ ഇനം ഫീച്ചറുകളാണ് സ്പോർട്സ് പതിപ്പും ഉൾക്കൊള്ളുന്നത്. ഓട്ടോമാറ്റിക് ഹെ‌ഡ്‌ലാമ്പ്, സ്മാർട്പ്ലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക് ഒആർവിഎമുകൾ എന്നീ ഫീച്ചറുകളും പ്രതീക്ഷിക്കാം.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

ഡ്യുവൽ എയർബാഗ്, എബിഎസ്, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, റിവേസ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാസന്നാഹങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

ഇന്ത്യയിലെ പെർഫോമൻസ് ഹാച്ചാബാക്ക് സെഗ്മെന്റിലേക്കായിരിക്കും പുതിയ ബലെനോ ആർഎസിന്റെ അരങ്ങേറ്റം.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

നിലവിലുള്ള ബലെനോ മോഡലുകൾക്ക് മുകളിലായിരിക്കും ആർഎസിന്റെ സ്ഥാനം. ദില്ലി എക്സ്ഷോറൂം 8.1ലക്ഷമായിരിക്കും ബലെനോ സ്പോർട്സ് പതിപ്പിന്റെ വില.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

വിപണിയിലെ മറ്റ് സ്പോർട്സ് മോഡലുകളായ ഫോക്സ്‌വാഗൺ പോളോ ജിടി, ഫിയറ്റ് പുണ്ടോ ഇവോ അബ്രാത്ത് എന്നിവയാരിക്കും മുൻനിര എതിരാളികൾ.

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

2020 ഓടെ ചെറിയ ഡീസൽ കാർ നിർമാണം മൊത്തമായി നിലച്ചേക്കാം

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Baleno RS To Be Launched In February 2017
Story first published: Monday, December 12, 2016, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X