വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

Written By:

2016 മാർച്ചിൽ വിപണിയിലെത്തിയ മാരുതിയുടെ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയ്ക്ക് ഉജ്ജ്വല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഇതുവരെയായി 1.72ലക്ഷം ബുക്കിംഗുകൾ നേടിയെടുത്ത വിറ്റാരയുടെ മാസംതോറും 10,000യൂണിറ്റുകൾ വീതമാണ് വിറ്റഴിക്കപ്പെടുന്നത്.

To Follow DriveSpark On Facebook, Click The Like Button
വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

വിറ്റാരയ്ക്ക് ഇന്ത്യയിൽ മികച്ച വിജയം കാഴ്ചവെക്കാൻ സാധിച്ചു എന്നുള്ളതുകൊണ്ട് തന്നെ വിറ്റാരയ്ക്ക് മുകളിലായി സ്ഥാനം പിടിക്കുന്ന തരത്തിൽ വലുപ്പമേറിയ പുതിയൊരു എസ്‌യുവിയെ പുറത്തിറക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർസി ഭാർഗവ വ്യക്തമാക്കി.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

യൂറോപ്പിലും മറ്റ് വിദേശ വിപണികളിലും വില്പനയിലുള്ള പുതിയ പതിപ്പ് വിറ്റാരയായിരിക്കാം ഈ പുതിയ എസ്‌യുവിയെന്ന് ചെയർമാൻ വ്യക്തമാക്കി.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

ഈ മോഡൽ എന്നായിരിക്കും ഇന്ത്യയിൽ അവതരിക്കുക എന്നതിനെക്കൂറിച്ചൊന്നും വ്യക്തിമാക്കിയിട്ടില്ല. ആഗോള തലത്തിൽ വില്പനയിലുള്ള വിറ്റാര പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

120ബിഎച്ച്പി കരുത്തുള്ളതാണ് 1.6ലിറ്റർ വിവിടി പെട്രോൾ എൻജിൻ. ഇതിലെ 1.4 ലിറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർ ജെറ്റ് എൻജിനാകട്ടെ 138ബിഎച്ച്പിയാണ് ഉല്പാദിപ്പിക്കുന്നത്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

വിറ്റാരയുടെ ഡീസൽ പതിപ്പിന് 120 ബിഎച്ച്പിയുള്ള 1.6ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

5 സ്പീഡ്,6സ്പീഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് ഈ എൻജിനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുണ്ട്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

ഫോർ വീൽ ഡ്രൈവ് സിസ്റ്റം, റഡാർ ബ്രേക്ക് സപ്പോർട്, ക്രൂസ് കൺട്രോൾ സിസ്റ്റം എന്നീ സവിശേഷതകളും ഉൾക്കൊണ്ടിട്ടുണ്ട്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, എൽഇഡി പ്രോജക്ടർ ഹെസ്‌ലാമ്പ് എന്നിവയാണ് മറ്റ് പറയത്തക്ക സവിശേഷതകൾ.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

സുരക്ഷയ്ക്കായി 7 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇലക്ട്രിക് സ്റ്റബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകൾക്കൊപ്പം ഈ വിറ്റാര 5 സ്റ്റാർ എഎൻസിപി സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

എക്സ്ഷോറൂം വില 10-15 ലക്ഷത്തിനിടയിലായിരിക്കും വിറ്റാര പ്രീമിയം എസ്‌യുവിയുടെ വില. ‌‌

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

വിപണിയിൽ ഹ്യുണ്ടായ് ക്രേറ്റ, മഹീന്ദ്ര കെയുവി500, റിനോ ഡസ്റ്റർ എന്നിവയായിരിക്കും വിറ്റാരയെ നേരിടാൻ മുൻനിരയിലുണ്ടാവുക.

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Considering To Launch Bigger SUV — To Be Slotted Above Vitara Brezza
Story first published: Wednesday, December 7, 2016, 16:07 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark