വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി വില്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നു. ഈ ഉത്സവക്കാലത്ത് ഒരുവിലയക്കൂട്ടം ഉപഭോക്താക്കളെയാണ് മാരുതിയിൽ ആകർഷ്ടരായെന്ന് വേണം പറയാൻ. ഒറ്റൊരു ദിവസം കൊണ്ട് അതായത് ദീപാവലിയുടെ ആദ്യ ദിനത്തിൽ തന്നെ 30,000 വാഹനങ്ങളാണ് മാരുതി മൊത്തത്തിൽ വിറ്റഴിച്ചിരിക്കുന്നത്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

ഒരു മാസം കൊണ്ട് മറ്റ് നിർമാതാക്കൾ വിറ്റഴിക്കുന്നത്ര യൂണിറ്റാണ് മാരുതി ഒറ്റൊയൊരു ദിവസത്തിൽ വിറ്റഴിച്ചത്. മുൻപെങ്ങുമില്ലാത്ത തരം നേട്ടമാണ് മാരുതിക്ക് ഇത്തവണയുണ്ടായിരിക്കുന്നത്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

നവരാത്രി-ദീപാവലിയോടനുബന്ധിച്ച് മാരുതി നൽകിയ ഓഫറുകളും വില്പന വർധിപ്പിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

കഴിഞ്ഞമാസം സെപ്തംബറിൽ മൊത്തം കാർ വില്പന 2,74,659 യൂണിറ്റുകളോളമായിരുന്നു. ഇതിൽ എതിരാളികെ തോല്പിച്ച് 1,32,321 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നേടിയെടുത്തിരിക്കുന്നത്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

മറ്റൊരു നിർമാതാക്കൾക്കും നേടിയെടുക്കാൻ കഴിയാത്ത ഏതാണ്ട് അമ്പത് ശതമാനത്തോളം വിൽപനയാണ് മാരുതി കാർമേഖലയിൽ നേടിയെടുത്തത്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

മാരുതിയുടെ ജനപ്രിയ വാഹനമായ വിറ്റാരബ്രെസ, ബലെനോ മോഡലുകൾ വമ്പിച്ച രീതിയിൽ വിറ്റഴിച്ചു. മുൻപേ തന്നെ ഈ രണ്ട് മോഡലുകൾക്കുള്ള വർധിച്ചുവരുന്ന വില്പനമാനിച്ച് മാരുതി ഇവയ്ക്കുള്ള വെയിറ്റിംഗ് പിരീഡും വർധിപ്പിച്ചിരുന്നു.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

ഈ ഉത്സവക്കാലത്ത് ഒരുവിധമെല്ലാ കാർ-ബൈക്ക് നിർമാതാക്കൾക്കും വില്പനയിൽ പൊതുവെ നല്ലൊരു ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിൽ എടുത്തുപറയേണ്ടതായിട്ടുള്ള നേട്ടം കൊയ്തിരിക്കുന്നത് മാരുതി മാത്രമാണ്.

വാഹനമേഖലയിലെ ഉജ്ജ്വല നേട്ടം; ഒറ്റ ദിവസം മാരുതി വിറ്റഴിച്ചത് 30,000 കാറുകൾ!!

മാരുതിക്കാറുകൾക്ക് പുറമെ റിനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ, ടാറ്റ ടിയാഗോ, ഹ്യുണ്ടായ് ക്രേറ്റ എന്നീ വാഹനങ്ങൾക്കും ആവശ്യക്കാർ ഏറിയതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Records Delivering 30,000 Vehicles In A Day
Story first published: Saturday, October 29, 2016, 13:52 [IST]
Please Wait while comments are loading...

Latest Photos