മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ!

Written By:

ഇന്ത്യൻ വിപണിയിൽ വില്പനയിലെന്നും മുൻപന്തിയിൽ നിൽക്കുന്ന നിർമാതാക്കളാണ് മാരുതി എന്നത് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും വിവിധ മോഡലുകൾക്കായി മാരുതി ഏർപ്പെടുത്തിയ ഓഫറുകൾ ഇപ്പോഴും തുടരുകയാണ്. എതിരാളികൾക്കെതിരെ പോരടിക്കുന്നതിനും നിലവിലുള്ള വില്പനയൊന്ന് മെച്ചപ്പെടുത്തുന്നതിനുമാണ് മാരുതിയുടെ ഈ നീക്കം.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

ജൂലൈമാസം മാരുതിയുടെ എട്ട് മോഡലുകൾക്കായിരുന്നു ഓഫർ ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 10,000രൂപ മുതൽ 35,000രൂപ വരെയുള്ള ഓഫറാണ് ഓരോ മോഡലുകൾക്കുമായി ലഭ്യമാക്കിയിട്ടുള്ളത്. മാരുതിയുടെ എല്ലാ ഡീലർഷിപ്പുകളിലും ഓഫർ ലഭ്യമാണ് മാത്രമല്ല പരിമിതക്കാലത്തേക്കാണ് ഓഫറുകൾ ഏർപ്പെടുത്തിയിട്ടുള്ളതും.

മാരുതി ഓൾട്ടോ

മാരുതി ഓൾട്ടോ

ഓൾട്ടോ 800, ഓൾട്ടോ കെ10 മോഡലുകൾക്ക് 15,000രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി നൽകിയിട്ടുള്ളത്. കൂടാതെ രണ്ട് മോഡലുകൾക്കും 20,000രൂപയുടെ എക്സേഞ്ച് ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. ‍ഡിസ്‍കൗണ്ടും ആനുകൂല്യവും എല്ലാ ഡീലർഷിപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

മാരുതി സെലരിയോ

മാരുതി സെലരിയോ

10,000, 25,000രൂപാ നിരക്കിലാണ് സെലരിയോയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്കുള്ള ഓഫർ. രണ്ട് വേരിയന്റുകൾക്കും 20,000രൂപയുടെ എക്സേഞ്ച് ഓഫറും ലഭിക്കുന്നതായിരിക്കും.

മാരുതി വാഗൺ ആർ

മാരുതി വാഗൺ ആർ

വാഗൺ ആറിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 25,000രൂപയുടെ ഡിസ്‌കൗണ്ടിന് പുറമെ 35,000രൂപയുടെ എക്സേഞ്ച് ബോണസും അനുവദിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്, സിഎൻജി വേരിയന്റുകൾക്ക് 20,000രൂപ ഡിസ്‌കൗണ്ടും 35,000രൂപയുടെ എക്സേഞ്ച് ഓഫറുമാണുള്ളത്.

മാരുതി സ്വിഫ്റ്റ്, ഡിസയർ

മാരുതി സ്വിഫ്റ്റ്, ഡിസയർ

മാരുതിയുടെ സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് 10,000രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും. കൂടാതെ ഇവയ്ക്ക് 15,000രൂപയുടെ എക്സേഞ്ച് ബോണസും ലഭ്യമാക്കിയിട്ടുണ്ട്.

മാരുതി സിയാസ്

മാരുതി സിയാസ്

സിയാസിന്റെ പെട്രോൾ വേരിയന്റിന് 15,000രൂപയുടെ ഡിസ്‌കൗണ്ടാണ് നൽകുന്നത്. സിയാസിന്റെ പെട്രോളിനും ഡീസലിനും 30,000രൂപയുടെ എക്സേഞ്ച് ബോണസും നൽകിയിട്ടുണ്ട്.

മാരുതി എർടിഗ

മാരുതി എർടിഗ

20,000രൂപയുടെ ആനുകൂല്യമാണ് മാരുതി എർടിഗയ്ക്കായി അനുവദിച്ചുള്ളത്. എർടിഗയുടെ ഡീസൽ വേരിയന്റിന് 15,000രൂപയുടെ എക്സേഞ്ച് ബോണസും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

മാരുതിയെ മറികടക്കാൻ കച്ചക്കെട്ടി ഹ്യുണ്ടായ്

കൂടുതൽ വായിക്കൂ

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

കൂടുതല്‍... #മാരുതി #maruti
English summary
8 Maruti Suzuki Models Being Offered With Discounts & Benefits

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark