മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

Written By:

ഡിസ്‌കൗണ്ടുകളും മറ്റുനല്ല ഓഫറുകളും ലഭിക്കുമെന്നാൽ ഉത്സവക്കാലമാണ് വാഹനങ്ങൾ വാങ്ങാൻ ഉചിതമായിട്ടുള്ള സമയം. ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മുൻ നിര വാഹനനിർമാതാക്കളും ഓഫറുകളുമായി എത്തുന്നതും പതിവാണ്. ഇവിടെയിപ്പോൾ മാരുതി സുസുക്കിയാണ് തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് വളരെ ആകർഷകമായ ഓഫറുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

പുതിയ മാരുതിക്കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരം കൂടിയാണ്. ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

മാരുതി സുസുക്കി ഓൾട്ടോ 800 ഫേസ്‍ലിഫ്റ്റ്

മാരുതി സുസുക്കി ഓൾട്ടോ 800 ഫേസ്‍ലിഫ്റ്റ്

ഓൾട്ടോ 800 പുതുക്കിയ പതിപ്പ് വാങ്ങുമ്പോൾ 35,000 രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 15,000രൂപ ക്യാഷ് ഡിസ്‌കൗണ്ടായും 20,000രൂപ എക്സേഞ്ച് ബോണസായുമാണ് നൽകുന്നത്.

മാരുതി ഓൾട്ടോ 800 പ്രീ ഫേസ്‍ലിഫ്റ്റ്

മാരുതി ഓൾട്ടോ 800 പ്രീ ഫേസ്‍ലിഫ്റ്റ്

ഓൾട്ടോ 800 ഫേസ്‍ലിഫ്റ്റ് വരുന്നതിന് മുൻപുള്ള 800 മോഡലിനും ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 50,000രൂപയുടെ ആകർഷകമായ ഡിസ്‌കൗണ്ടാണ് ഈ പ്രീ ഫേസ്‌ലിഫ്റ്റ് മോഡലിന് ഏർപ്പെടുത്തിയിരിക്കുന്നത്. 30,000രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000രൂപ എക്സേഞ്ച് ബോണസുമാണ് ലഭ്യമാവുക.

മാരുതി ഓൾട്ടോ കെ10

മാരുതി ഓൾട്ടോ കെ10

ഓൾട്ടോ കെ10 മോഡലിനും ഓഫറുകൾ ബാധകമാക്കിയിട്ടുണ്ട്. 15,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000രൂപ എക്സേഞ്ച് ബോണസുമടക്കം 35,000രൂപയുടെ ഓഫറാണ് കെ10ന് ലഭിക്കുക.

മാരുതി സുസുക്കി സെലരിയോ

മാരുതി സുസുക്കി സെലരിയോ

40,000രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി സെലരിയോയ്ക്കായി നൽകിയിട്ടുള്ളത്. സെലരിയോ സെഡ്എക്സ്ഐ എഎംടി, വിഎക്സ്ഐ എഎംടി എന്നിവയ്ക്ക് 20,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും മറ്റ് വേരിയന്റുകൾക്ക് 15,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഓഫർ ചെയ്തിരിക്കുന്നത്.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

ഇതുകൂടാതെ സെലരിയോയുടെ എല്ലാ വേരിയന്റുകൾക്കും 20,000രൂപയുടെ എക്സേഞ്ച് ബോണസും ലഭ്യമാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി റിറ്റ്സ്

മാരുതി സുസുക്കി റിറ്റ്സ്

ഓഫറുകൾ ലഭ്യമാക്കുന്നതിന്റെ കൂട്ടത്തിൽ മാരുതി റിറ്റ്സും ഉൾപ്പെട്ടിട്ടുണ്ട്. ഉത്സവക്കാലം പ്രമാണിച്ച് 65,000രൂപയുടെ ആകർഷകമായ ഓഫറാണ് റിറ്റ്സിന് ലഭിക്കുന്നത്. എൽഎക്സ്ഐ പെട്രോൾ വേരിയന്റിന് 25,000രൂപ ക്യാഷ് ഡിസ്‌കൗണ്ടും വിഎക്സ്ഐ എടി, സെഡ്എക്സ്ഐ എന്നിവയ്ക്ക് 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും നൽകിയിട്ടുണ്ട്.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

40,000രൂപയുടെ എക്സേഞ്ച് ബോണസും ഉൾപ്പെടുത്തിയാൽ മൊത്തത്തിൽ 65,000രൂപയുടെ ആകർഷക ഓഫറാണ് റിറ്റ്സിന് ലഭ്യമാക്കിയിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന് മൊത്തത്തിൽ 25,000രൂപയുടെ ഓഫറാണ് ലഭിക്കുന്നത്. 10,000രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000രൂപ എക്സേഞ്ച് ബോണസുമാണ് സ്വിഫ്റ്റിനുള്ള ഓഫർ.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

സ്വിഫ്റ്റിന്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഒരുപോലെ ഈ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

സ്വിഫ്റ്റ് ഡിസയർ

സ്വിഫ്റ്റ് ഡിസയർ

ഇന്ത്യയിൽ മികച്ച രീതിയിൽ വില്പനയുള്ള സെഡാൻ കാറായ ഡിസയറിനും 10,000രൂപയുടെ ഡിസ്‌കൗണ്ടും 15,000രൂപയുടെ എക്സേഞ്ച് ബോണസുമടക്കം മൊത്തത്തിൽ 25,000രൂപയുടെ ഓഫറാണ് നൽകിയിരിക്കുന്നത്.

മാരുതി സുസുക്കി വാഗൺ ആർ

മാരുതി സുസുക്കി വാഗൺ ആർ

55,000രൂപയുടെ ഓഫറാണ് ഈ ഉത്സവക്കാലം അനുബന്ധിച്ച് മാരുതി വാഗൺ ആറിന് ഒരുക്കിയിട്ടുള്ളത്. നോൺ സിഎൻജി വേരിയന്റിന് 20,000 രൂപ ഡിസ്‌കൗണ്ടും സിഎൻജി വേരിയന്റിന് 15,000രൂപയുടെ ഡിസ്‍കൗണ്ടുമാണ് ലഭ്യമാവുക.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

ക്യാഷ് ഡിസ്‌കൗണ്ടിനു പുറമെ വാഗൺ ആറിന്റെ എല്ലാ വേരിയന്റുകൾക്കും 35,000രൂപയുടെ എക്സേഞ്ച് ബോണസും മാരുതി ഓഫർ ചെയ്തിട്ടുണ്ട്.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓഫർ ലഭ്യമാക്കിയിരിക്കുന്നത് വാഗൺആർ സ്ടിൻഗ്രെ മോഡലിനാണ്. ഏറ്റവും മികച്ച ഓഫർ എന്നു പറയാവുന്ന 70,000രൂപയുടെ ഓഫറാണ് സ്ടിൻഗ്രെയ്ക്ക് ലഭിക്കുന്നത്.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

എൽഎക്സ്ഐ, എൽഎക്സ്ഐ(ഒ) വേരിയന്റുകൾക്ക് 35,000രൂപ ഡിസ്‌കൗണ്ടും എജിഎസ് വിഎക്സ്ഐ, എജിഎസ് വിഎക്സ്(ഒ) വേരിയന്റുകൾക്ക് 20,000രൂപയുടെ ആകർഷക ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

വാഗൺ ആർ സ്ടിൻഗ്രെയുടെ എല്ലാ വേരിയന്റുകൾക്കും ഡിസ്‌കൗണ്ടിനു പുറമെ 35,000രൂപയുടെ എക്സേഞ്ച് ഓഫറും നൽകിയിട്ടുണ്ട്. മൊത്തത്തിൽ സ്ടിൻഗ്രെ വേരിയന്റുകൾക്ക് ആകർഷകമായ 70,000രൂപയുടെ ഓഫർ നേടിയെടുക്കാം.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

നിലവിൽ വിപണിയിൽ കൂടുതൽ വില്പന കാഴ്ചവെച്ച് മുന്നേറുന്ന വിറ്റാര ബ്രെസ, ബലെനോ, സിയാസ് എന്നീ മോഡലുകളാണ് ഈ ഓഫറുകളിൽ പെടാതെയുള്ളത്. എന്നിരുന്നാലും മാരുതി ഒരുക്കുന്ന ഈ സുവർണാവസരം പാഴാക്കാതെ നിങ്ങളുടെ ഇഷ്ട വാഹനം വൻ വിലക്കുറവിൽ ലഭ്യമാക്കൂ.

മാരുതിക്കാറുകൾക്കിത് ഓഫർക്കാലം; 70,000രൂപ വിലക്കിഴിവിൽ മാരുതിക്കാറുകൾ!!

മറ്റൊരു വിജയം കുറിക്കാൻ വിറ്റാരയുടെ പെട്രോൾ എത്തുന്നു

കാത്തിരിപ്പിനൊടുവിൽ മാരുതിയുടെ പുതിയ മിനിഎസ്‌യുവി വിപണിയിലേക്ക്

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Showering Discounts During Diwali — Complete Details
Story first published: Wednesday, October 19, 2016, 11:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark