വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

2017 പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ വിപണിപിടിക്കുന്നതിന് മുൻപായുള്ള ഒന്നാംഘട്ട പരീക്ഷണയോട്ടം പൂർത്തീകരിക്കുന്നു

By Praseetha

ഇന്തയിലെ മുൻനിര കാർ നിർമാതക്കളിൽ ഒരാളായ മാരുതി സുസുക്കി ഇന്ത്യ പുത്തൻ തലമുറ ഡിസയർ കോംപാക്ട് സെഡാന്റെ പണിപുരയിലാണെന്ന് ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. ബലെനോ, വിറ്റാര ബ്രെസ എന്നിവയുടെ ഉജ്ജ്വല വിജയത്തിനുശേഷം മറ്റൊരു വിജയത്തിന് തുടക്കമിടാൻ അടുത്തവർഷത്തോടെയായിരിക്കും പുതിയ ഡിസയർ എത്തുക.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

ബലെനോ ആർഎസ്, ഇഗ്നിസ് മിനി ക്രോസോവർ മോഡലുകൾ വിപണിയും പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് കമ്പനി പുത്തൻ തലമുറ സ്വിഫ്റ്റിന്റേയും ഡിസയറിന്റേയും നിർമാണം ആരംഭിച്ചിരിക്കുന്നത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

കമ്പനിയുടെ മാനേസാറിലുള്ള പ്ലാന്റിന് സമീപത്തായിട്ടാണ് മൊത്തമായും മൂടപ്പെട്ട പുതിയ ഡിസയറിന്റെ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

കാര്യമായ രീതിയിലുള്ള കോസ്മെറ്റിക് പരിവർത്തനങ്ങളാണ് ഈ പുത്തൻ ഡിസയറിൽ നടത്തിയതായി കാണാൻ സാധിക്കുന്നത്. അതോടൊപ്പം ചില അധിക സേഫ്റ്റി ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് പുതിയ ഡിസയറിനെ അവതരിപ്പിക്കുന്നത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

2017 ജനീവ മോട്ടോർഷോയിൽ അവതരിക്കാനിരിക്കുന്ന പുത്തൻ തലമുറ സ്വിഫ്റ്റിൽ നിന്നും കടമെടുത്ത ഡിസൈൻ ശൈലിയാണ് ഡിസയറിന്റെ മുൻഭാഗത്തായി നൽകിയിരിക്കുന്നത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

വലുപ്പമേറിയ ഫ്രണ്ട് ഗ്രിൽ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, സെർക്കുലാർ ഫോഗ് ലാമ്പ് എന്നീ ഫീച്ചറുകളാണ് മുൻഭാഗത്ത് ഉൾപ്പെടുത്തിയതായി കാണപ്പെടുന്നത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയിന് സമാനമായിട്ടുള്ള ഫീച്ചറുകളാണ് ഡിസയറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഡിസയറിന് ഡ്യുവൽ ടോൺ ബ്ലാക്ക്-ബീജ് നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

ഡ്യുവൽ എർബാഗ്, ഇബിഡി, എബിഎസ്, ഓട്ടോമാറ്റിക് കൺട്രോൾ, റിവേഴ്സ് ക്യാമറ എന്നീ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം അലോയ് വീൽ, കീ ലെസ് എൻട്രി, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, സ്റ്റിയറിംഗ് മൗന്റണ്ട് കൺട്രോൾ എന്നീ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

അതെ 1.2ലിറ്റർ കെ സീരീസ്, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ എന്നിവയാണ് പുതിയ ഡിസയറിന് കരുത്തേകുക.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

മാരുതിയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം കൂടി ഈ എൻജിനുകളിൽ ഉൾപ്പെടുത്തിയെങ്കിൽ കൂടുതൽ മികവുറ്റതായേനെ.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

2017 അവസാനത്തോടെ അല്ലെങ്കിൽ 2018 ആദ്യത്തോടെയായിരിക്കും സ്വിഫ്റ്റ് ഡിസയറിന്റെ വിപണി പ്രവേശം.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

ആറു ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനും ഇടയിൽ വിപണിപിടിക്കുന്ന ഡിസയറിന് ഹോണ്ട അമേസ്, ഫോഡ് ആസ്പെയർ, ഫോക്സവാഗൺ അമിയോ, ഹ്യുണ്ടായ് എക്സെന്റ്, ടാറ്റ സെസ്റ്റ് എന്നിവരായിക്കും മുൻനിര എതിരാളികൾ.

വിപണിയും കാത്ത് പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയർ

മറ്റൊരു വിജയം കുറിക്കാൻ വിറ്റാരയുടെ പെട്രോൾ എത്തുന്നു

പഴഞ്ചൻ കാർ ഡിസൈൻ കണ്ടുമടുത്തെങ്കിലിതാ മാരുതിയുടെ ഐക്രിയേറ്റ് ഡിസൈൻ ഫീച്ചറുകൾ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
2017 Maruti Suzuki Swift Dzire Spied Testing For The First Time
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X