മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

By Praseetha

കേന്ദ്ര ബജറ്റിൽ വാഹനങ്ങൾക്ക് ഇൻഫ്രാസ്ട്രെക്ചർ സെസ് ഏർപ്പെടുത്തിയതിന്റെ ഭാഗമായി എല്ലാ കാർ നിർമാതാക്കളും വില വർധനവിനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടാറ്റയ്ക്ക് പിന്നാലെ മാരുതി, ഹ്യുണ്ടായ്, ഹോണ്ട എന്നീ കമ്പനികളും കാറുകളുടെ വില വർധിപ്പിച്ചിരിക്കുന്നു.

ബജറ്റ് സ്വാധീനം ടാറ്റാ കാറുകൾക്ക് വില വർധിച്ചു

കേന്ദ്രബജറ്റിലെ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിയുടെ ഈ പുതിയ നയം വാഹനമേഖലയെ സാരമായി ബാധിച്ചുയെന്ന് വേണം പറയാൻ. വാഹനങ്ങളുടെ വില വർധിക്കുന്നതു കാരണം വില്പനയിലും വൻ ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ട്. വർധിപ്പിച്ച വില വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

മാരുതി സുസുക്കി ഇന്ത്യയും വിവിധ മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നു. കമ്പനി 1,441 രൂപ മുതൽ 34,494 രൂപ വരെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

സിയാസ് എസ്എച്ച്‌വിഎസ്, എർടിഗ എസ്എച്ച്‌വിഎസ് എന്നിവയെ സെസിൽ നിന്നും ഒഴിവാക്കിയതിനാൽ വിലക്കയറ്റം ഇവയെ ബാധിക്കുന്നില്ല.

മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

എൻട്രി-ലെവൽ ഓൾട്ടോ 800 മുതൽ പ്രീമിയം ക്രോസോവർ എസ്-ക്രോസ് വരെയുള്ള വാഹനങ്ങളാണ് നിലവിൽ വില്പനയിലുള്ളത്.

മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

എല്ലാ മോഡലുകൾക്കും ഹ്യുണ്ടായും വിലവർധനവ് ഏർപ്പെടുത്തിയിരിക്കുന്നു. 2,889 മുതൽ 82,906 രൂപവരെയാണ് വില വർധിപ്പിച്ചിട്ടുള്ളത്. മാർച്ച് ഒന്നു മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരികയെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

വർധിപ്പിച്ച ഹ്യൂണ്ടായ് ബേസ് വില (ദില്ലി എക്സ്ഷോറൂം) ചുവടെ ചേർക്കുന്നു

വർധിപ്പിച്ച ഹ്യൂണ്ടായ് ബേസ് വില (ദില്ലി എക്സ്ഷോറൂം) ചുവടെ ചേർക്കുന്നു

  • ഇയോൺ- 2,889 രൂപ
  • ഐ10- 3,848രൂപ
  • ഗ്രാന്റ്- 4,286രൂപ
  • എക്സെന്റ്- 4,726രൂപ
  • എലൈറ്റ് ഐ20 - 4,886രൂപ
  • മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

    • ആക്ടീവ് - 5,857രൂപ
    • വെർണ - 5,677രൂപ
    • ക്രെറ്റ - 27,192രൂപ
    • ഇലാൻട്ര - 45,044 രൂപ
    • സാന്റാ ഫെ - 82,906രൂപ
    • മാരുതി, ഹ്യുണ്ടായ്, ഹോണ്ട കാറുകൾക്ക് തീ വില

      കേന്ദ്ര ബജറ്റിലെ സെസ് പ്രഖ്യാപനത്തിന് ശേഷം ഹോണ്ടയും തങ്ങളുടെ പാസഞ്ചർ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. മാർച്ച് ഒന്നുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

      ഹോണ്ട മോഡലുകളുടെ പുതുക്കിയ വില (ദില്ലി എക്സ്ഷോറൂം) വിവരങ്ങൾ ചുവടെ ചേർക്കുന്നു

      ഹോണ്ട മോഡലുകളുടെ പുതുക്കിയ വില (ദില്ലി എക്സ്ഷോറൂം) വിവരങ്ങൾ ചുവടെ ചേർക്കുന്നു

      • ബ്രയോ : 4,000- 6,000രൂപ
      • ജാസ് : 5,000-19,500രൂപ
      • സിറ്റി: 24,600- 38,100രൂപ
      • മൊബിലിയോ : 21,800 - 37,700രൂപ
      • സിആർ-വി : 66,500-79,000രൂപ

Most Read Articles

Malayalam
English summary
After Infrastructure Cess announcement in Union Budget
Story first published: Friday, March 4, 2016, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X