റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

Written By:

വിറ്റാര ബ്രെസ, ബലെനോ, സിയാസ് എന്നീ മോഡലുകൾ അടങ്ങുന്ന ബൃഹത്തായ ശ്രേണി തന്നെയുണ്ട് മാരുതിക്ക് ഇന്ത്യയിൽ. ഇപ്പോൾ എൻട്രി-ലെവൽ സെഗ്മെന്റിൽ കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ ചെറുകാറുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ ചെറുകാറുകളുമായി വിപണിപിടിക്കുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡിറക്ടർ കെണിച്ചി അയുക്‌വ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി പുത്തൻ തലമുറ ഓൾട്ടോയെ ഇറക്കാനുള്ള പദ്ധതിയാണ് മാരുതി മുന്നിൽ കാണുന്നത്.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രീമിയം കാറുകളെ ഇറക്കുന്നതിലായിരുന്നു മാരുതി ശ്രദ്ധചെലുത്തിയിരുന്നത്. അടുത്തിടെയായി റിനോ ക്വിഡിൽ നിന്നും കടുത്ത മത്സരങ്ങളായിരുന്നു ഓൾട്ടോയ്ക്ക് നേരിടേണ്ടി വന്നത്.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

ഈ സാമ്പത്തിക വർഷത്തിൽ ആദ്യ എട്ടുമാസങ്ങളിലെ കണക്ക് പരിശോധിക്കുമ്പോൾ 7.4ശതമാനം ഇടിവാണ് ഓൾട്ടോ വില്പനയിൽ സംഭവിച്ചിരിക്കുന്നത്.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

വിറ്റാര ബ്രെസ, ബലെനോ, സിയാസ് തുടങ്ങി പ്രീമിയം കാർ സെഗ്മെന്റിൽ ശ്രദ്ധപതിഞ്ഞപ്പോൾ ചെറുകാർ സെഗ്മെന്റിൽ പുത്തൻ കാറുകൾ അവതരിപ്പിക്കാതിരുന്നതും ഈ സെഗ്മെന്റിലെ വില്പനയെ സാരമായി ബാധിച്ചു.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

ഇതുമൂലം മാരുതി സുസുക്കിയുടെ വിപണി വിഹിതത്തിൽ നിന്നു ഏറിയപങ്കും റിനോ ക്വിഡിന് സ്വായത്തമാക്കാൻ സാധിച്ചു. ഓൾട്ടോയുടെ വിപണിവിഹിതത്തിൽ 42 ശതമാനം ഇടിവും സംഭവിച്ചു.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

Y1K എന്ന കോഡ്നാമത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 2019 ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും പുതിയ ചെറുകാറുകളെ വിപണിയിലെത്തിക്കുക. തികച്ചും പുതിയൊരു പ്ലാറ്റ്ഫോമിലായിരിക്കും പുത്തതൻ തലമുറ ഓൾട്ടോയുടെ നിർമാണവുമെന്നും മാരുതി അറിയിച്ചു.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

2,000കോടി രൂപയുടെ നിക്ഷേപമാണ് മാരുതിയുടെ ഹരിയാനയിലുള്ള റിസർച്ച് ആന്റ് ഡവല്പമെന്റ് സെന്ററിൽ ഇതിനായി നടത്തിയിട്ടുള്ളത്.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

ഇന്ത്യയിൽ കറൻസി പിൻവലിച്ചതിന്റെ ഭാഗമായി മാരുതിയുടെ വില്പനയും തകിടംമറിഞ്ഞിരിക്കുകയാണ്. നവംബറിൽ 20 ശതമാനത്തോളം ഇടിവാണ് മാരുതിക്ക് വില്പനയിലുണ്ടായിരിക്കുന്നത്.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

കൂടുതൽ ചെറുകാറുകൾ എത്തുന്നതോടെ വിപണിവിഹിതം ഇരട്ടിയാക്കുന്നുള്ള തയ്യാറെടുപ്പിൽ കൂടിയാണ് മാരുതി.

റിനോയോട് പകരം വീട്ടി മാരുതി; ന്യൂജെൻ ഓൾട്ടോ അണിയറയിൽ..

ടിയാഗോ വിജയത്തിനുശേഷം പുതുവർഷത്തിൽ ടാറ്റയുടെ പുത്തൻ എംപിവി-ഹെക്സ

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Plans To Launch New Small Car Within Three Years
Story first published: Saturday, December 24, 2016, 11:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark