വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

Written By:

ഉത്സവക്കാലം പ്രമാണിച്ച് മാരുതിസുസുക്കിക്ക് ഇക്കൊല്ലത്തെ വില്പനയിൽ വൻനേട്ടം കൊയ്യാൻ സാധിച്ചു. സെപ്തംബർ മാസത്തെ വില്പനയിൽ 29.4ശതമാനം വർധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

കഴിഞ്ഞ വർഷം സെപ്തംബറിൽ 1,06,083 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഇക്കൊല്ലം 1,37,321യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. വില്പനയിൽ നല്ലൊരു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് മാരുതി വ്യക്തമാക്കിയത്.

വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

മാരുതിയുടെ വിവിധ മോഡലുകൾക്കായി ലഭിച്ച സ്വീകാര്യതയും ജന പിന്തുണയുമാണ് ഈ വൻ നേട്ടത്തിന് വഴിയൊരുക്കിയത്. സിയാസ്, ബലെനോ, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നീ മോഡലുകൾക്ക് വിപണിയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നും കമ്പനി അറിയിച്ചു.

വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

അതുപോലെ മാരുതിയുടെ ചെറുവാഹനങ്ങളായ ഓൾട്ടോ, വാഗൺആർ എന്നിവയും കഴിഞ്ഞവർഷം സെപ്തംബറിലെ 35,570 യൂണിറ്റുകളിൽ നിന്നും 44,395യൂണിറ്റുകളായി വർധിച്ചു. ഇത്തവണ 24.8ശതമാനം വർധനവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

സ്വിഫ്റ്റ്, റിറ്റ്സ്, സെലരിയോ, ബലെനോ,ഡിസയർ എന്നിവയുൾപ്പെട്ട കോംപാക്ട് സെഗ്മെന്റിൽ 50,324 യൂണിറ്റുകളുടെ വില്പനയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷം സെപ്തംബറിലിത് 44,826യൂണിറ്റുകളായിരുന്നു. ഇതു വീണ്ടും 12.3ശതമാനം വർധനവാണ് വെളിവാക്കുന്നത്.

വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, എസ്-ക്രോസ്, വിറ്റാരബ്രെസ, എർടിഗ എന്നിവ കഴിഞ്ഞ വർഷത്തെ 6,331 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം 18,423 യൂണിറ്റുകളുടെ വൻ വില്പനയാണ് നേടിയെടുത്തിരിക്കുന്നത്.

വില്പനയിൽ മാരുതിക്ക് വൻ കുതിപ്പ്...

വില്പനയിൽ വലിയൊരു ശതമാനം വർധനവ് തന്നെയാണ് എല്ലാ മാരുതി വാഹനങ്ങൾക്കും ഉണ്ടായിരിക്കുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നിവയും നേട്ടമുണ്ടാക്കിയെങ്കിലും ഈ കണക്കിനുള്ള നേട്ടം മാരുതിക്ക് മാത്രമാണ് സംഭവിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഇന്ത്യൻ നിരത്തിൽ താരമാകാൻ പാരീസിൽ നിന്നും പുത്തൻ എസ്‌ക്രോസ്

കാത്തിരിപ്പിനൊടുവിൽ ഫോക്സ്‌വാഗൺ അമിയോ ഡീസൽ ഇന്ത്യയിൽ

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Kicks Off Festive Season With A Bang In Sales For September
Story first published: Tuesday, October 4, 2016, 12:10 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark