മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

Written By:

മാരുതിയുടെ ടോൾബോയ് ഹാച്ച്ബാക്ക് റിറ്റ്സ് വിപണിയിൽ നിന്നും പിൻമാറുന്നു. ഓക്ടോബർ ഒന്നു മുതൽ റിറ്റ്സിന്റെ നിർമാണം നിർത്തിവെച്ചു എന്നാണ് കമ്പനിയും അറിയിച്ചിരിക്കുന്നത്. 2009ൽ വിപിണി പിടിച്ച റിറ്റ്സ് ഇടത്തരം വില്പന കാഴ്ചവെച്ച് വിപണിയിൽ തുടർന്നൊരു വാഹനമാണ്.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

വില്പന കുറച്ചൊന്ന് മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെ 2012ലായിരുന്നു റിറ്റ്സിന്റെയൊരു ഫേസ്‌ലിഫ്റ്റിനെ വിപണിയിലെത്തിച്ചത്. അതിനും മികച്ച വില്പന കാഴ്ചവെക്കാൻ സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

വിപിണി പിടിക്കാനിരിക്കുന്ന ഇഗ്നിസ് ക്രോസോവറിന് വഴിമാറികൊടുക്കുന്നു എന്ന കാരണത്താലാണ് കമ്പനി നിർമാണമവസാനിപ്പിച്ച് റിറ്റ്സിനെ പിൻവലിക്കുന്നത്.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

നിർമാണം നിറുത്തിയെങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ തീരും വരെ വില്പന തുടരുമെന്നാണ് മാരുതിയുടെ അറിയിപ്പ്.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

ഡീലർഷിപ്പുകളിലുള്ള സ്റ്റോക്കുകൾക്ക് പുറമെ കമ്പനി ഫാക്ടിറയിലും ചില യൂണിറ്റുകളുണ്ട് അവയെല്ലാം ഡീലർഷിപ്പുകളിൽ എത്തിച്ച് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

വാഗൺ ആറിനും സ്വിഫിറ്റിനും മധ്യത്തിലായി ഇടം നൽകിയായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചതെങ്കിലും ഇരു മോഡലുകളും ലഭിച്ച സ്വീകാര്യത റിറ്റ്സിന് നേടാൻ കഴിഞ്ഞില്ല.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

കാഴ്ചയിലത്ര ആകർഷകമല്ലെങ്കിലും ചെറിയ വാഹനമായതിനാൽ ഓടിക്കാനുള്ള എളുപ്പവും സൗകര്യവും കൊണ്ട് യുവാക്കളിൽ ചില സ്വാധീനം ചെലുത്താൻ റിറ്റ്സിന് സാധിച്ചിരുന്നു.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

ഡീസൽ, പെട്രോൾ യൂണിറ്റുകളായിട്ടായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചത്. അതിൽ 86ബിഎച്ച്പിയും 114എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് റിറ്റ്സിലെ 1.2ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിൻ.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

74ബിഎച്ച്പിയും 190എൻഎം ടോർക്കും നൽകുന്നതാണ് 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ.

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

ഇരു എൻജിനുകളിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ പതിപ്പിൽ മിഡ് വേരിയന്റിൽ മാത്രം ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki To Discontinue Ritz Hatchback?
Story first published: Monday, October 3, 2016, 17:27 [IST]
Please Wait while comments are loading...

Latest Photos