വിറ്റാര ബ്രെസയുടെ ലോഞ്ച് മാർച്ച് 8 ന്

Written By:

2016 ഓട്ടോഎക്സ്പോയിലെ പ്രദർശനത്തിന് ശേഷം മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ പരീക്ഷണ ഓട്ടം നടത്തുന്ന ചാരപടങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. ഡ്യുവൽ ടോൺ കളർ, മിറർ ക്യാപ്, ബ്ലാക്ക് പില്ലർ, റൂഫ് സ്പോയിലർ, റിയർ ബംബർ എന്നീ സവിശേഷതകൾ വിറ്റാരയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ചിത്രത്തിൽ നിന്നും വ്യക്തമാണ്.

കെയുവി 100മായി കൊമ്പുകോർക്കാൻ വരുന്നു ഇഗ്നിസ്

ഇതിനുപുറമെ മാരുതി വിറ്റാരയ്ക്കായി കസ്റ്റമൈസേഷൻ ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്. പുത്തൻ കോംപാക്ട് എസ്‌യുവിയെ മാർച്ച് എട്ടോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 6ലക്ഷം മുതലാണ് വിറ്റാരയുടെ വിലയാരംഭിക്കുന്നത്. വിറ്റാരയുടെ കൂടുതൽ വിശേഷങ്ങൾക്ക് താഴെ താളുകളിലേക്ക് നീങ്ങൂ.

To Follow DriveSpark On Facebook, Click The Like Button
വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

സുസുക്കിയുടെ ഗ്ലോബൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ വച്ചുതന്നെയാണ് വിറ്റാരയുടെ രൂപകല്പനയും വികസനവും നടത്തിയിട്ടുള്ളത്.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

88.5 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ DDIS 200 ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്. കൂടാതെ സുസുക്കി മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള പ്രോജക്ടർ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഗ്രില്ല്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വിറ്റാരയുടെ പുറം മോടി വർധിപ്പിക്കുന്ന സവിശേഷതകളാണ്.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

റിവേസ് പാർക്കിംഗ് ക്യാമറ,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,ക്രൂസ് കൺട്രോൾ, ആപ്പിൾ കാർപ്ലെ അടക്കമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകൾ അകത്തളങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ വിറ്റാരയുടെ സുരക്ഷ ഉറപ്പാക്കുന്നു.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

മാർച്ച് 8ന് വിപണിയിൽ എത്തുന്ന വിറ്റാര ബ്രെസയുടെ വിതരണം മാർച്ച് ഇരുപതോടുകൂടി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

വിറ്റാര ബ്രെസയുടെ ചാരപടങ്ങൾ പുറത്തിറങ്ങി : ലോഞ്ച് മാർച്ച് 8 ന്

ഫോർഡ് എകോസ്പോർട്ട്, ഹ്യൂണ്ടായ് ക്രേറ്റ എന്നിവയോട് കടുത്ത മത്സരമായിരിക്കും വിറ്റാരയ്ക്ക് നേരിടേണ്ടിവരിക.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Vitara Brezza Launch Confirmed For March 8
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark