മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

By Praseetha

ഓട്ടോ ഗിയർഷിഫ്റ്റ് (എജിഎസ്/എഎംടി) ഉൾപ്പെടുത്തിയ ഒരുലക്ഷത്തിലധികം മോഡലുകളാണ് മാരുതി സുസിക്കി ഇതുവരെയായി ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. കൂടുതൽ മോഡലുകളിൽ ഈ സാങ്കേതികത ഉൾപ്പെടുത്തുവാനുള്ള പദ്ധതിയിലാണ് കമ്പനിയിപ്പോൾ.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

സ്വിഫ്റ്റാണ് അടുത്തതായി ഇറങ്ങാൻ പോകുന്ന മാരുതിയുടെ എജിഎസ് മോഡൽ. സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ ഈ മാസം അല്ലെങ്കിൽ അടുത്തമാസത്തോടുകൂടി വിപണിയിലെത്താനിരിക്കെയാണ് എജിഎസ് മോഡലിനെ അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയിലും എഎംടി ഉൾപ്പെടുത്തുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുക്കഴിഞ്ഞു.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള മോഡലുകളുടെ വില്പനയിൽ 82 ശതമാനം വർധനവാണ് കാണാൻ കഴിഞ്ഞത്.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

2015-16കളിലായി എഎംടി മോഡലുകളുടെ 54,700ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. സെലരിയോ എഎംടി വേരിയന്റിൽ 50ശതമാനം വർധനവാണ് വില്പനയിലുണ്ടായിട്ടുള്ളത്.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

എഎംടി മോഡലുകൾക്ക് ലഭിച്ചിട്ടുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് വർഷത്തിൽ1.20ലക്ഷം എഎംടി യൂണിറ്റുകൾ ഉല്പാദിപ്പിക്കുന്നതിനായി അടുത്തിടെ പുതിയൊരു നിർമാണശാലയും ആരംഭിച്ചിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

ഈ വർഷം കൂടുതൽ എഎംടി മോഡലുകൾ ഇറക്കുന്നത് വഴി എഎംടി സെഗ്മെന്റിൽ മാരുതി നിലയുറപ്പിക്കുമെന്നുറപ്പാക്കാം.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

സ്വിഫ്റ്റിന്റെ നിലവിലുള്ള അതേ എൻജിനിൽ തന്നെയായിരിക്കും എഎംടിയും ഉൾപ്പെടുത്തുക. എന്നാൽ പെട്രോൾ, ഡീസൽ എൻജിനിലാണോ ഈ സാങ്കേതികത ഉൾപ്പെടുത്തുകയെന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

ഒരു പക്ഷേ ഡിസയറിലേതുപോലെ ഡീസൽ വേരിയന്റിലായിരിക്കും എഎംടി ഉൾപ്പെടുത്തുന്നത്.

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

74ബിഎച്ച്പിയും 200എൻഎം ടോർക്കുമുള്ള 1.3ലിറ്റർ മൾട്ടിജെറ്റ് എൻജിനാണ് സ്വിഫ്റ്റ് ഡീസൽ വേരിയന്റിലുള്ളത്.

കൂടുതൽ വായിക്കൂ

ഒരു മാസംകൊണ്ട് ടിയാഗോ ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Swift AMT Possible Launch In Second Half Of 2016
Story first published: Thursday, May 12, 2016, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X