വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

Written By:

വില്പനയിൽ മറ്റ് എസ്‌യുവി, എംപിവി വാഹനങ്ങളെ പിൻതള്ളി ഓന്നാമതെത്തിയിരിക്കുകയാണ് മാരുതി സുസുക്കി കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ. 2016 മാർച്ചിൽ വിപണിപിടിച്ച വിറ്റാരയ്ക്ക് ഇതുവരെയായി നല്ല സ്വീകാര്യത തന്നെയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബുക്കിംഗ് കഴിഞ്ഞ് വിറ്റാരയ്ക്കുള്ള വെയിറ്റിംഗ് പിരീഡും ക്രമാധീതമായി വർധിച്ചിച്ചിരിക്കുന്നു.

വിപണിയിലെത്തിയതു മുതൽ വിറ്റാരയുടെ 50,000ത്തോളം യൂണിറ്റുകൾ വിറ്റഴിച്ച മാരുതിക്ക് വെയ്റ്റിംഗ് പിരീഡിപ്പോൾ വീണ്ടും ദീർഘിപ്പിക്കേണ്ടതായി വന്നിരിക്കുകയാണ്. ഏതാണ്ട് ഏഴുമാസത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് കമ്പനി നൽകുന്ന സൂചന.

To Follow DriveSpark On Facebook, Click The Like Button
വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

ഇതുവരെയായി ഒരുലക്ഷത്തിലധികം ബുക്കിംഗുകളാണ് വിറ്റാരയെ തേടിയെത്തിയിരിക്കുന്നത്. അതിൽ അമ്പതിനായിരത്തോളം യൂണിറ്റുകളും വിറ്റഴിക്കപ്പെട്ടിരിക്കുന്നു.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

വർധിച്ചുവരുന്ന ഡിമാന്റുകൾ കണക്കിലെടുത്ത് വിറ്റാരയുടെ പ്രൊഡക്ഷൻ നിരക്ക് ഒരു മാസം 10,000എന്ന നിരക്കിൽ ജൂലൈതൊട്ടു തന്നെ ഉയർത്തിയിരുന്നു. എന്നിരുന്നാലും ഏഴുമാസത്തെ കാത്തിരിപ്പോൾ ആവശ്യമായി വന്നിരിക്കുകയാണ്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

വിപണിയിൽ വിറ്റാരയ്ക്കുള്ള ജനപിന്തുണ തന്നെയാണ് വെയിറ്റിംഗ് പീരീഡും വർധിക്കാനുള്ള ഒരു പ്രധാന കാരണമായി തീർന്നിരിക്കുന്നത്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

88.5ബിഎച്ച്പിയും 200എൻഎം ടോർക്കുമുള്ള 1,248സിസി ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്ന ഈ എൻജിനിന് ലിറ്ററിന് 24.3കിലോമീറ്റർ മൈലേജ് നൽകാനുള്ള പ്രാപ്തിയുമുണ്ട്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

എൽഡിഐ, എൽഡിഐ(ഒ), വിഡിഐ, വിഡിഐ(ഒ), സെഡ്ഐ, സെഡ്ഐപ്ലസ്, സെഡ്ഐ ഡ്യുവൽ ടോൺ എന്നീ വേരിയന്റുകളിൽ വ്യത്യസ്ത ആറു നിറങ്ങളിലാണ് വിറ്റാര ലഭ്യമായിട്ടുള്ളത്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

ടേൺ ഇന്റിക്കേറ്ററുള്ള ഇലക്ട്രിക്കലി ഫോൾഡബിൾ ഒവിആർഎം,റിവേഴ്സ് പാർക്കിംഗ് ക്യാമറ, സ്മാർട് പ്ലെ ഇൻഫോടെയിന്മെന്റ് സിസ്റ്റം, കൂൾഡ് ഗോൾവ് ബോക്സ്, ക്രൂയിസ് കൺട്രോൾ, പ്രോജക്ടർ ഹെ‌ഡാലാമ്പ്, ഇൻ-ബിൽറ്റ് നാവിഗേഷൻ എന്നിവയാണ് വിറ്റാരയുടെ സവിശേഷതകൾ.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ ഫീച്ചറുകളാണ് വിറ്റാരയിൽ ഉൾക്കൊണ്ടിരിക്കുന്നത്.

വില്പനയിൽ മുന്നേറി ബ്രെസ; വെയിറ്റിംഗ് പിരീഡ് 7 മാസം!!

ഇതിനുമുൻപെ മാരുതി വിറ്റാരയുടെ പെട്രോൾ പതിപ്പിനെ കൂടി അവതരിപ്പിക്കുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഡീസൽ പതിപ്പുകളുടെ വർധിച്ചുവരുന്ന ഡിമാന്റുകൾ മാനിച്ച് ഈ തീരുമാനം വൈകാനുള്ള സാധ്യതയാണുള്ളത്.

കൂടുതല്‍... #മാരുതി #maruti
English summary
Interested In Buying A Maruti Suzuki Vitara Brezza? This Is How Long You Have To Wait
Story first published: Monday, September 26, 2016, 11:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark