പുതിയ മെഴ്സിഡസ് സി ക്ലാസ് ഇന്ത്യയിൽ; വില 44.36ലക്ഷം
ജർമ്മൻ ആഡംബര കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് പുതിയ സി ക്ലാസ് 250ഡി വേരിയന്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. സി ക്ലാസ് റേഞ്ചിലുള്ള ഈ പുതിയ ലക്ഷ്വറി സെഡാനിന് ദില്ലി എക്സ്ഷോറൂം 44.36ലക്ഷമാണ് വില.
കാണാത്ത കാറുമായി മെഴ്സിഡിസ്
ഇന്ത്യയിൽ ബെൻസിന്റെ സി ക്ലാസ് മോഡലുകളാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. അഡ്വാൻസ്ഡ് ട്രാൻസ്മിഷൻ സിസ്റ്റമായ 9ജി-ട്രോണിക് ഉപയോഗിച്ചെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

201ബിഎച്ച്പി കരുത്തും 500എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 2.1ലിറ്റർ ടർബോഡാർജ്ഡ് ഡീസൽ എൻജിനാണ് സി 250ഡിയിൽ നൽകിയിട്ടുള്ളത്.

ടോപ്പ്-എന്റ് വേരിയന്റായ മെയ്ബാക്കിൽ ഉപയോഗിച്ചുള്ള 9ജി-ട്രോണിക് ആണ് ട്രാൻസ്മിഷനായി നല്‍കിയിട്ടുള്ളത്.

ലിറ്ററിന് 19.71 കിലോമീറ്റർ മൈലേജാണ് ഈ എസ്-ക്ലാസ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

എൽഇഡി ഇന്റലിജെന്റ് ലൈറ്റ് സിസ്റ്റം, 17 ഇഞ്ച് 5 ട്വിൻ സ്പോക് അലോയ് വീലുകൾ എന്നിവയാണ് പുറംമോടിക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അകത്തളങ്ങളിൽ 7ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഗാർമിൻ മാപ് പൈലറ്റ് നാവിഗേഷൻ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആബിയന്റ് ലൈറ്റിംഗാണ് സ്റ്റാൻഡേഡ് ഫീച്ചറായി നൽകിയിട്ടുള്ളത്. സോളാർ, പോളാർ, ന്യൂട്രൽ എന്നീ കളറുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

എബിഎസ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ അസിസ്റ്റ് എന്നീ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്.

ശ്വേതയും മലയാളി പുരുഷനും മെര്‍കും


Click it and Unblock the Notifications








