പുതിയ മെഴ്സിഡസ്എസ് 400 ഇന്ത്യയിൽ, വില 1.31കോടി

Written By:

ലോകത്തിൽ തന്നെ മികച്ച ആഡംബര കാർ എന്ന വിശേഷണമുള്ള എസ്-ക്ലാസിന്റെ പുത്തൻ വേരിയന്റുമായി മെഴ്സിഡസ് എത്തിയിരിക്കുന്നു. എസ് 400 എന്ന പേരിലറിയപ്പെടുന്ന ഈ ആഡംബര സെഡാന് എക്സ്ഷോറൂം 1.31കോടിയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ബോംബ് പ്രൂഫ് മെയ്ബാക് ഇന്ത്യയിൽ 

എസ്-ക്ലാസ് സീരിസിൽ ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വാഹനമാണിത്. ഇതിന്റെ നിർമാണവും ഇന്ത്യയിൽ തന്നെയാണ് നടത്തുകയെന്ന് കമ്പനി അറിച്ചു. പൂനെയിലെ ചകാൻ പ്ലാന്റിൽ വച്ചാണ് നിർമ്മാണം നടത്തുന്നത്.

To Follow DriveSpark On Facebook, Click The Like Button
പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

329ബിഎച്ച്പിയും 480എൻഎം ടോർക്കും നൽകുന്ന 3.0ലിറ്റർ ട്വിൻ ടർബോ വി6 പെട്രോൾ എൻജിനാണ് ഈ ആഡംബര സെഡാന് കരുത്തേകുന്നത്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

7 സ്പീഡ് ജി ട്രോണിക് ട്രാൻസ്മിഷനാണ് ഈ എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

വലുപ്പമേറിയ ക്രോം ഗ്രില്ല്, ഡെ ടൈം റണ്ണിംഗ് ലാമ്പ് ഉൾപ്പെടുത്തിയ ആൻഗുലാർ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് ഈ സെഡാന്റെ മുഖ്യാകർഷണം.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

അകത്തളങ്ങളിലെ ആഡംബരത്വം വർധിപ്പിക്കാനായി മസാജിംഗ് സീറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്‌ഹോൾസ്ട്രെ, റെയിൻ സെൻസറുകൾ ഉള്ള മനോഹരമായ സൺറൂഫ്, 1520 വാട്ട് ബർമെസ്റ്റർ സ്പീക്കർ സിസ്റ്റം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

സുഖകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന മികച്ച തരത്തിലുള്ള എയർമാറ്റിക് സസ്പെൻഷനാണ് എസ്400ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

8 എയർബാഗുകൾ, ഇഎസ്‌പി, ഡൈനാമിക് കോർണറിംഗ് കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹോൾഡ് ഫംങ്ഷൻ ഉൾപ്പെടുത്തിയ അ‍ഡാപ്റ്റീവ് ബ്രേക്കിംഗ് എന്നിവയാണ് ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

പാർക്കിംഗിന് സഹായകമാകുന്ന വിധം 360 ഡിഗ്രി ഇൻഫ്രാ റെഡ് ക്യാമറകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പുതിയ മെഴ്സിഡസ് എസ് ക്ലാസ് ഇന്ത്യയിൽ, വില 1.31കോടി

ബെൻസ് ഇ ക്ലാസിന്റെ എഡിഷൻ ഇ ലോഞ്ച് ചെയുതു

പുതിയ മെഴ്സിഡസ് സി ക്ലാസ് ഇന്ത്യയിൽ വില 44.36ലക്ഷം

കൂടുതല്‍... #മെഴ്സിഡസ് #mercedes
English summary
Mercedes-Benz S400 Sails Into India, Priced At Rs. 1.31 Crore
Story first published: Tuesday, March 29, 2016, 16:18 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark