നവീകരിച്ച മെഴ്സിഡസ് സിഎൽഎ വിപണിയിൽ; വില 31.40ലക്ഷം
പുതുമയാർന്ന മെഴ്സിഡസ് സിഎൽഎ വിപണിയിലെത്തിച്ചേർന്നു.
ജർമ്മൻ കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് സിഎൽഎ സെഡാന്റെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചു. മുംബൈ എക്സ്ഷോറൂം 31.40ലക്ഷം പ്രാരംഭവിലയ്ക്കാണ് പുതിയ സിഎൽഎ വിപണിയിൽ എത്തിയിരിക്കുന്നത്.

മെഴ്സിഡസ് ബെൻസ് സിഎൽഎ വില വിവരങ്ങൾ:
- സിഎൽഎ 200ഡി സ്റ്റൈൽ-31.40ലക്ഷം
- സിഎൽഎ 200ഡി സ്പോർട്- 34.68ലക്ഷം
- സിഎൽഎ200സ്പോർട്-33.68ലക്ഷം

2.0ലിറ്റർ പെട്രോൾ, 2.1ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളോടെയാണ് സിഎൽഎ വിപണിയിലെത്തിയിരിക്കുന്നത്.

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇരു എൻജിനുകളിലുമുള്ളത്. ഇക്കോ, കംഫർട്, സ്പോർട്, ഇൻഡിവിച്വൽ എന്നീ നാല് ഡ്രൈവ് മോഡുകളും നൽകിയിട്ടുണ്ട്.

181ബിഎച്ച്പിയും 300എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് ഇതിലെ 2.0ലിറ്റർ പെട്രോൾ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് 7.1സെക്കന്റ് മതിയാകും. മണിക്കൂറിൽ 240കിലോമീറ്ററാണ് ഈ കാറിന്റെ ഉയർന്ന വേഗത.

2.1ലിറ്റർ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത് 134ബിഎച്ച്പി കരുത്തും 300എൻഎം ടോർക്കുമാണ്. 7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

9സെക്കന്റു കൊണ്ടാണ് സിഎൽഎ 200ഡി സ്പോർട് പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ വേഗമാർജ്ജിക്കുന്നത്. 220km/h ആണ് ഈ കാറിന്റെ ഉയർന്ന വേഗത.

മുൻമോഡലുകളെ അപേക്ഷിച്ച് ഡിസൈനിൽ മുഴുനീള മാറ്റവുമായിട്ടാണ് പുതുക്കിയ പതിപ്പെത്തിയിരിക്കുന്നത്. മുൻ വശത്തെ ബംബറിൽ മാറ്റം വരുത്തിയിട്ടുണ്ട് മാത്രമല്ല എൽഇഡി പ്രൊജക്ടർ ലാമ്പുകൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

17 ഇഞ്ച് 5 സ്പോക് അലോയ് വീൽ, പിന്നിൽ എൽഇഡി ടെയിൽലാമ്പ് എന്നിവയാണ് ഈ സെഡാനിൽ ഉൾപ്പെടുത്തിയ മറ്റ് പുതുമകൾ.

8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ജിപിഎസ് സിസ്റ്റം എന്നിവയ്ക്കൊപ്പം ഡ്രൈവർ, പാസഞ്ചർ സീറ്റുകളിൽ മെമ്മറി ഫംങ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

സൈറസ് വൈറ്റ്, ജുപീറ്റർ റെഡ്, കാവൻസൈറ്റ് ബ്ലൂ, മൗണ്ടൻ ഗ്രേ, പോളാർ സിൽവർ എന്നീ നിറഭേദങ്ങളിലാണ് സിഎൽഎ നവീകരിച്ച പതിപ്പ് ലഭ്യമായിട്ടുള്ളത്.

വീണ്ടുമൊരു വിജയംകുറിക്കാൻ മാരുതി ബലെനോയ്ക്കൊരു സ്പോർട്സ് പതിപ്പ്
ടാറ്റയുടെ കൈറ്റ്- 5 സെഡാന്റെ പുത്തൻ പേര് 'വിയാഗോ'അതോ 'ഓൾടിഗോ'


Click it and Unblock the Notifications








