പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

By Praseetha

ക്വിഡ്, റെഡി-ഗോ എന്നീ പുതുപുത്തൻ വാഹനങ്ങളുടെ കടന്നുവരവോടു കൂടി എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ മത്സരങ്ങൾക്ക് ശക്തിയാർജ്ജിച്ചു. എതിരാളികളോടുള്ള ചെറുത്ത് നില്പിന്റെ ഭാഗമായി പുതുമയേറിയ ഒട്ടനവധി ഫീച്ചറുകളൊടെ പുതിയ ഓൾട്ടോയുമായി എത്തിയിരിക്കുകയാണ് മാരുതി.

ഇന്ത്യൻ വിപണിയിലേക്കൊരു ജപ്പാൻ താരോദയം

മൈലേജ്, സ്റ്റൈൽ, സുരക്ഷ, കംഫേർട് എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഓൾട്ടോയുടെ പുത്തന മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. പഴയ ഓൾട്ടോയിൽ നിന്നും വ്യത്യസ്തമായുള്ള പുതുമകൾ ഏതോക്കെ എന്നറിയാൻ തുടർന്നു വായിക്കൂ.

എക്സ്റ്റീരിയർ

എക്സ്റ്റീരിയർ

പുതിയ എയറോഡൈനാമിക് ഡിസൈൻ ഒരു സ്പോർടി ലുക്കാണ് ഈ വാഹനത്തിന് നൽകുന്നത്. പുതുമ എന്നുപറയാനുള്ളത് മുൻഭാഗത്തെ ഗ്രിൽ നീണ്ടതും ഒതുക്കമുള്ളതാക്കി മാറ്റിയിരിക്കുന്നു.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

സുസുക്കി ബാഡ്ജ് പഴയ ഓൾട്ടോയിൽ ഗ്രില്ലിലാണ് നൽകിയതെങ്കിൽ പുത്തൻ ഓൾട്ടോയിലത് ഗ്രില്ലിനും എയർഡാമിനുമിടയിലായി സ്ഥാനം പിടിച്ചിരിക്കുന്നു.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

ഒരു സ്പോർടി ലുക്ക് നൽകത്തക്ക വിധത്തിൽ എയർഡാമിന്റെ ആകൃതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ ബംബറും ട്രെന്റി ഹെഡ്‌ലാമ്പുമാണ് മറ്റൊരു പ്രത്യേകത. ബംബറിനും ഇരുവശത്തായി ഉൾപ്പെടുത്തിയ ഫോഗ് ലാമ്പും എടുത്തുപറയേണ്ട പുതുമയാണ്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

ഹെഡ്‌ലാമ്പിനോട് ചേർത്ത് തന്നെ ടേൺ ഇന്റിക്കേറ്ററും നൽകിയിട്ടുണ്ട്. ക്രോം ഫ്രെയിമിനാലാണ് ഹെഡ്‌ലാമ്പിനേയും ഇന്റിക്കേറ്ററിനേയും വേർതിരിച്ചിരിക്കുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

സുപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ, ഗ്രാനൈറ്റ് ഗ്രേ, ബ്ലേസിംഗ് റെഡ്, മോജിറ്റോ ഗ്രീൻ, സെറുലീൻ ബ്ലൂ എന്നീ വ്യത്യസ്ത ആറു നിറങ്ങളിലാണ് പുതുക്കിയ ഓൾട്ടോ 800 ലഭ്യമാകുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

മുൻ മോഡലുകളിൽ പുറംഭാഗത്തെ റിയർ വ്യൂ മിറർ ഡ്രൈവർ സൈഡിൽ മാത്രമെ നൽകിയിരുന്നുള്ളൂ എന്നാൽ പുതിയ ഓൾട്ടോയിൽ ഇരുവശത്തും നൽകിയിട്ടുണ്ടെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

എൻജിൻ

എൻജിൻ

48 ബിഎച്ച്പിയും 96എൻഎംവും ഉല്പാദിപ്പിക്കുന്ന 799സിസി 3 സിലിണ്ടർ പെട്രോൾ/സിഎൻജി എനജിനുകളാണ് പുതിയ ഓൾട്ടോ 800ന് കരുത്തേകുന്നത്. കൂടാതെ 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈലേജ്

മൈലേജ്

ഉയർന്ന ഇന്ധനക്ഷമതയുള്ള എൻജിനാണ് ഓൾട്ടോ ഫേസ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 22.74 ൽ നിന്നും 24.7km/l ഉയർന്ന മൈലേജാണ് പുതിയ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

ഓൾട്ടോ 800ന്റെ സിഎംജി വേരിയന്റ് 33.44km/kg മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്റിരിയർ

ഇന്റിരിയർ

ഇന്റിരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ പിൻസീറ്റിൽ ഹെഡ് റെസ്റ്റ് ഉൾപ്പെടുത്തി കൊണ്ട് പുതിയ ഫാബ്രിക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

മൊത്തത്തിൽ ഗ്രേ കളർ ടോണാണ് നൽകിയിട്ടുള്ളത്. ഗ്ലോവ് ബോക്സിന് മുകളിലായി നൽകിയ സ്റ്റോറേജ് സ്പേസും ഫേസ്‌ലിഫ്റ്റിലെ പുതുമയാണ്. മൊബൈൽ ഫോൺ പോലുള്ള സാധനങ്ങൾ വയ്ക്കുന്നതിന് ഈ സ്ഥലം ഉപയോഗപ്പെടുത്താം.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

പിൻ യാത്രക്കാർക്കായി ബോട്ടിൽ ഹോൾഡർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പിൻ നിരയിലെ ലെഗ് സ്പേസും ഉയർത്തിട്ടുണ്ട്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, മുൻഭാഗത്തെ പവർ വിന്റോകൾ, കീലെസ് എൻട്രി എന്നീ ഫീച്ചറുകളാണ് അധികമായി പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സേഫ്റ്റി

സേഫ്റ്റി

സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ കാറുകളിലും നിർബന്ധമാക്കിയതിനാൽ എല്ലാ വേരിയന്റിലും എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിനോ ക്വിഡിൽ ടോപ്പ് എന്റ് വേരിയന്റിൽ മാത്രമാണ് എയർബാഗ് ഉൾപ്പെടുത്തയിരിക്കുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

കുട്ടികളുടേയും മുതിർന്നവരുടേയും സുരക്ഷ കണക്കിലെടുത്തു കൊണ്ട് ചൈൽഡ് ലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി എക്സ്ഷോറൂം വില

കൊച്ചി എക്സ്ഷോറൂം വില

സ്റ്റാന്റേഡ് - 2,63,782രൂപ

സ്റ്റാന്റേഡ് (ഒ)- 2,69,889രൂപ

എൽഎക്സ്- 2,98,370രൂപ

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

എൽഎക്സ് (ഒ)- 3,04,476രൂപ

എൽഎക്സ് ഐ-3,24,561രൂപ

എൽഎക്സ് ഐ(ഒ)- 3,30,668രൂപ

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

എൽഎക്സ് സിഎൻജി-3,86,655രൂപ

എൽഎക്സ് സിഎൻജി(ഒ)-3,92,761രൂപ

വിഎക്സ്ഐ-3,43,899രൂപ

വിഎക്സ്ഐ (ഒ)-3,50,006രൂപ

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ റിനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ എന്നിവരുമായി ചെറുത്തു നിൽക്കിന്നതിനാണ് പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഓൾട്ടോയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

 പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനമെന്ന തലക്കെട്ട് മാരുതി ഓൾട്ടോയ്ക്ക് ഉള്ളപ്പോൾ പുത്തൻ മോഡലിന്റെ വരവ് വില്പന ഒന്നുകൂടി കൊഴുപ്പിക്കുന്നതിന് ഒരു കാരണമായേക്കാം.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ ഫുട്ട്ബോൾ‍ പ്രേമികൾക്കായി പോളോ ഓൾസ്റ്റാർ എഡിഷൻ

കൂടുതൽ വായിക്കൂ

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Five New Features Of The Facelifted Maruti Alto 800
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X