ഇലാൻട്ര എത്തുന്നു പുത്തൻ ഡിസൈനിൽ

Written By:

പുതിയ ഹ്യൂണ്ടായ് ഇലാൻട്ര ഓട്ടോഎക്സ്പോയിലെ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ഇത് വര്‍ഷാവസാനത്തോടു കൂടി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ പ്രീമീയം സെഡാൻ നിലവിലുള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ്.

വാഹനത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ സ്ളൈഡിലേക്ക് നീങ്ങൂ

To Follow DriveSpark On Facebook, Click The Like Button
ഡിസൈൻ

ഡിസൈൻ

ഫ്ളൂയിഡിക് 2.0 ഡിസൈൻ ആയിരിക്കില്ല ന്യൂജനറേഷൻ ഇലാൻട്രയ്ക്ക് ഉണ്ടാവുക. പകരം ജെനെസിസ് ബ്രാന്റിൽ നിന്നുള്ള ജി90ലക്ഷ്വറി സെഡാനെ അനുകരിച്ചുക്കൊണ്ടുള്ള ഡിസൈൻ ആയിരിക്കും നൽകുക.

എൻജിൻ

എൻജിൻ

1.6ലിറ്റർ പെട്രോൾ, ഡീസൽ എൻജിനാണ് ഇലാൻട്രയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് എൻജിനുകളിലും 6സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ ഘടിപ്പിക്കുന്നതായിരിക്കും. ഇതുവരെ പെർഫോമൻസ് ഫിഗറുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല.വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ അത് വെളിപ്പെടുത്തുന്നതായിരിക്കും.

മുൻവശം

മുൻവശം

ഡൈനാമിക് ബെന്റിംഗ് ലൈറ്റുകൾ ഉള്ള എച്ച്ഐഡി ഹെഡ് ലാമ്പുകളിൽ എൽഇഡി സ്ട്രിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാഴ്ചയിൽ ജാഗ്വർ സെഡാനെ പോലെ തോന്നിപ്പിക്കുമിത്. എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകളും മുൻവശത്തായി കൊടുത്തിട്ടുണ്ട്.

പിൻവശം

പിൻവശം

പിൻവശത്തായി സമാന്തരമായി ക്രമീകരിച്ചിട്ടുള്ള എൽഇഡി ലൈറ്റുകളും ബൂട്ട്-ലിപ് സ്പോയിലറും കാണാം.

ഇന്റീരിയർ

ഇന്റീരിയർ

ഒരു ലക്ഷ്വറി ഫീൽ വരുത്താനായി ഇന്റീരിയറിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡാഷ് ബോർഡിൽ ഹർമാൻ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനൊപ്പം ആൻട്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളെ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്റ്റിയറിംഗ്

സ്റ്റിയറിംഗ്

നല്ലൊരു ഡ്രൈവിംഗ് അനുഭൂതിയുണ്ടാക്കാൻ മോട്ടോർ ഡ്രിവൺ പവർ സ്റ്റിയറിംഗാണ് നൽകിയിരിക്കുന്നത്.

സേഫ്റ്റി

സേഫ്റ്റി

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ഒന്നിച്ചുള്ള പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ഹൈ ബീം അസിസ്റ്റ്, ബ്ളൈന്റ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ലെയിൻ ഡിപാർച്ചർ വാണിംഗ്, ലെയിൻ ചെയിഞ്ച് അസിസ്റ്റൻസ് എന്നീ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

 
കൂടുതല്‍... #ഹ്യൂണ്ടായ് #hyundai
English summary
Hyundai India Will Debut New Elantra At 2016 Auto Expo
Story first published: Monday, January 25, 2016, 17:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark