വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

Written By:

വിപണിയിൽ മികച്ച രീതിയിൽ വില്പന നടക്കുന്നതും കൂടുതൽ ജനപ്രീതിയുള്ളതുമായൊരു വാഹനമാണ് മാരുതി വാഗൺ ആർ. 1999ൽ വിപണിയിൽ എത്തിയതു മുതൽ മികച്ച പ്രതികരണത്തോടെ നിലകൊള്ളാൻ വാഗൺ ആർ കഴിഞ്ഞുവെന്നുള്ളതാണ് ഈ വാഹനത്തിന്റെ വിജയം.

കൂടുതൽ പുതുമകൾ ഉൾപ്പെടുത്തിയ വാഗൺ ആറിന്റെ മൂന്നാം തലമുറയെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. അടുത്ത വർഷത്തോടുകൂടി വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

To Follow DriveSpark On Facebook, Click The Like Button
വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

അതെ ടോൾബോയി ഡിസൈനിൽ പുതിയ പ്ലാറ്റ്ഫോമിലായിരിക്കും പുത്തൻ വാഗൺആറിന്റെ നിർമാണം. ഡിസൈനിലും മാറ്റങ്ങൾ വരുത്തിയായിരിക്കും പുത്തൻ തലമുറയെ അവതരിപ്പിക്കുക.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

വലുപ്പമേറിയ ഗ്രില്ല്, വലിയ എയർ ഡാം, പുതുക്കിയ ഹെഡ്‌ ലാമ്പ് എന്നീ മാറ്റങ്ങളായിരിക്കും മുൻവശത്തായി ഉൾപ്പെടുത്തുക. പിന്നിൽ ടെയിൽ ലൈറ്റിനും ബംബറിനും മാറ്റം വരുത്തുന്നതായിരിക്കും.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

പുതിയ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും എൻജിനിൽ മാറ്റമൊന്നും വരുത്തുന്നതായിരിക്കില്ല. നിലവിലുള്ള അതെ 1.0ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനായിരിക്കും മൂന്നാം തലമുറ വാഗൺ ആറിനും കരുത്തേകുന്നത്.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

67ബിഎച്ച്പിയും 91എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം എഎംടി കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

ദില്ലി എക്സ്ഷോറും 4 ലക്ഷത്തിനും 5.5ലക്ഷത്തിനും ഇടയിലായിരിക്കും മൂന്നാം തലമുറ വാഗൺ ആറിന്റെ വില.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു!!!

ഹ്യുണ്ടായ് ഇയോൺ, ഹ്യുണ്ടായ് ഐ10, ടാറ്റ ടിയാഗോ, ഷവർലെ ബീറ്റ്, റിനോ ക്വിഡ്, ഡാറ്റ്സൺ റെഡി ഗോ എന്നീ വാഹനങ്ങളായിരിക്കും വിപണിയിലെ എതിരാളികൾ.

 
കൂടുതല്‍... #മാരുതി #maruti
English summary
New Maruti Suzuki Wagon R Most Likely To Launch By 2017
Story first published: Tuesday, September 20, 2016, 16:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark