പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

Written By:

ടൊയോട്ട മോട്ടേഴ്സ് എത്യോസ് സെഡാൻ, ലിവാ ഹാച്ച്ബാക്കുകളുടെ പുതുക്കിയ മോഡലുകളെ അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന ഉത്സവക്കാലത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ മോഡലുകൾ വിപണിയിലെത്തുക. ഉത്സവ സീസണിൽ ആവശ്യക്കാർ ഏറുമെന്നതിനാൽ മികച്ച ആനുകൂല്യങ്ങൾ ഏർപ്പെടുത്തി വില്പനപൊടിപൊടിക്കാമെന്ന ലക്ഷ്യവുമാണ് കമ്പനിക്കുള്ളത്.

കഴിഞ്ഞ മാസമായിരുന്നു രണ്ട് എത്യോസ് മോഡലുകളുടേയും പുതുക്കിയ പതിപ്പുകളെ ബ്രസീലിയൻ വിപണിയിൽ എത്തിച്ചത്. സെപ്തംബർ പതിമൂന്ന് അല്ലെങ്കിൽ പതിനാലോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

To Follow DriveSpark On Facebook, Click The Like Button
പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

ഈ രണ്ട് മോഡലുകളിലും പുതിക്കിയ ഗ്രിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം. കൂടാതെ ഇരുവശങ്ങളിലുള്ള ബംബറുകളിലും, ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ് എന്നിവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

അകത്തളത്തിലെ സ്പീഡോമീറ്റർ, ടാക്കോമീറ്റർ എന്നിവ മാറ്റമില്ലാതെ ഡാഷ്ബോർഡിന്റെ മധ്യത്തിലായി നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെത്തിക്കുന്ന ഇരു മോഡലുകളിലും ഡിജിറ്റൽ കൺസോൾ ഉൾപ്പെടുത്തിയിട്ടില്ല എന്നൊരു അഭാവമുണ്ട്.

പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

ടൊയോട്ട എത്യോസ്, ലിവ മോഡലുകളിൽ അതിനുപകരമായി പുതിയ എന്റർടെയിൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. മാത്രമല്ല രണ്ടു മോഡലുകളിലെ എൻജിനുകളും മാറ്റമില്ലാതെ തുടരുന്നു.

പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

കോംപാക്ട് സെഡാൻ എത്യോസിന് 1.4ലിറ്റർ ഡീസൽ എൻജിനും ലിവയ്ക്ക് 1.5ലിറ്റർ പെട്രോൾ എൻജിനുമാണ് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരുമോഡലുകളിലുമുള്ളത്.

പുതുക്കിയ ടൊയോട്ട എത്യോസ്, എത്യോസ് ലിവ ഉടൻ വിപണിയിൽ

ഡ്യുവൽടോൺ ബ്ലാക്ക്, ബീജ് നിറങ്ങളിലാണ് ഡാഷ്ബോർഡ് ഉള്ളത് ഇതേ ഡ്യുവൽടോണാണ് സീറ്റുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൺട്രോളുകൾ ഉൾപ്പെടുത്തിയിട്ടുള്ള മൾട്ടി സ്പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രത്യേകത.

  
കൂടുതല്‍... #ടൊയോട്ട #toyota
English summary
The All-New Updated Toyota Etios & Etios Liva
Story first published: Tuesday, September 6, 2016, 12:51 [IST]
Please Wait while comments are loading...

Latest Photos